ഹോം ഒാേട്ടാമേഷൻ: വീടിന് സുരക്ഷ; സൗകര്യം
text_fieldsപുറത്തേക്കിറങ്ങുേമ്പാൾ ലൈറ്റ് ഒാഫാക്കാനോ ചെടിക്ക് വെള്ളമൊഴിക്കാനോ അയൽപക്കത്തുള്ളവരെയോ വീട്ടുജോ ലിക്കാരെയോ പറഞ്ഞ് ഏൽപിച്ച് ചെയ്തിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇന്ന് വീട്ടുകാര്യങ്ങളെല്ലാം നമ്മുടെ വിരൽതു മ്പിലാണ്. വീട്ടിലേക്കു വരുേമ്പാൾ തന്നെ ഒാേട്ടാമാറ്റിക്കായി ഗേറ്റ് തുറക്കുന്നു. ലൈറ്റുകൾ തന്നേ തെളിയുന്ന ു. എന്നുവേണ്ട എല്ലാ പ്രവർത്തികളും ഇന്ന് ഹൈടെക് ആയിട്ടുണ്ട്. ഇൻറർനെറ്റിെൻറ ഉപയോഗം അത്രത്തോളം നമ്മളെ സ ്വാധീനിച്ചുകഴിഞ്ഞു.
വീട്ടിലെ കാര്യങ്ങൾ ലോകത്ത് എവിടെയിരുന്നും നമുക്ക് നിയന്ത്രിക്കാവുന്നവിധം സാേങ ്കതികവിദ്യ വളർന്നുകഴിഞ്ഞു. സി.സി.ടി.വി റിമോട്ട് കൺട്രോൾ ഗേറ്റ്, വിഡിയോ ഡോർ ഫോൺ, സെൻസർ അലാം എന്നിവയിൽനിന് നും ഹോം ഒാേട്ടാമേഷൻ വളരെ മുന്നോട്ടുപോയിരിക്കുന്നു.
പല സോഫ്റ്റ്വെയറുകളും അപ്ലിക്കേഷനുകളും വികസിച ്ചതിനാൽ ഏറ്റവും സുരക്ഷിതമായിട്ടും സുഖസൗകര്യത്തോടെയും ഒാരോ ഉപകരണങ്ങളും നിയന്ത്രിക്കാനാവുന്നതാണ് ഇൗ കാലഘട്ടത്തിലെ ഹോം ഒാേട്ടാമേഷെൻറ പ്രധാന സവിശേഷത. വീട്ടുടമസ്ഥെൻറ ഫോണുമായിട്ടാണ് സംവിധാനങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നത്.
വീടിനുള്ളിൽനിന്നും വീടിന് പുറത്തുനിന്നും സന്ദർശകരുടെ വരവും പോക്കും നിയന്ത്രിക്കാവുന്ന രീതിയാണ് സി.സി.ടി.വി ടെക്നോളജിയിൽ ആദ്യം ഉണ്ടായിരുന്നത്. ആദ്യമൊക്കെ എവിടെ ആയിരുന്നോ സി.സി.ടി.വി ക്യാമറ ഉള്ളത് അവിടെ ചെന്ന് വേണമായിരുന്നു ഫുേട്ടജ് എടുക്കാൻ. എന്നാൽ, ഇന്ന് എവിടെ ഇരുന്ന് വേണമെങ്കിലും ഫുേട്ടജ് എടുക്കാൻ സാധിക്കും. മാത്രമല്ല, ഇന്ന് െഎ.പി സിൻറാനെറ്റ് ഫോേട്ടാകോൾ സംവിധാനം മുഖം വളരെ വ്യക്തമാക്കി കാണാൻ സഹായിക്കുന്നു. കൂടാതെ ഡബ്യു.ഡി.ആർ (വൈഡ് ഡയനാമിക് പ്രോേട്ടാകോൾ) ടെക്നോളജി വെളിച്ചത്തിനനുസരിച്ച് ഒാേട്ടാമാറ്റിക്കായി ക്രമീകരിക്കപ്പെടുത്തും. ഇത് ഫൂേട്ടജികൾ വളരെ വ്യക്തമായി ലഭ്യമാകുന്നു.
ഡോർ സെൻസർ, സ്മോക്ക് സെൻസർ, ഹീറ്റ് സെൻസർ, ഇേൻറണൽ മൂവ്മെൻറ് സെൻസർ എന്നിങ്ങനെ ഉള്ള സെൻസറുകൾ കൃത്യമായി സെറ്റ് ചെയ്തുവെച്ചാൽ ഇവ തനിയെ പ്രവർത്തിക്കും. കൈയിലുള്ള മൊബൈൽഫോണോ ലാപ്ടോപ്പുമായോ ഒാേട്ടാമേഷൻ സംവിധാനത്തെ ബന്ധിപ്പിക്കാനാവും. വീട്ടിലേക്കെത്തുേമ്പാൾ ഗേറ്റുതുറക്കണമെങ്കിൽ മൊബൈൽ കാൾ വഴിയോ അല്ലെങ്കിൽ ആപ്ലിക്കേഷൻ വഴിയോ അത് തുറക്കാം.
ഒാേട്ടാമാറ്റിക് സംവിധാനം ഉപയോഗിച്ച് കർട്ടനുകളെയും ബ്ലിൻറുകളെയും ആവശ്യാനുസരണം ക്രമീകരിക്കാനാവും. നമ്മൾ വീട്ടിലിലെങ്കിലും കൃത്യസമയത്ത് വീട്ടിലെ ലൈറ്റുകൾ തെളിയിക്കാം, ഗാർഡൻ ലൈറ്റുകൾ തെളിയിക്കാം, ചെടിക്ക് വെള്ളമൊഴിക്കാം തുടങ്ങി എല്ലാം സെൻസർ ഉപയോഗിച്ച് കൃത്യമായി സെറ്റുചെയ്തു വെക്കുന്നതു വഴി പ്രവർത്തിപ്പിക്കാം.
വീടിനുള്ളിൽ തന്നെ ഒരു നെറ്റ്വർക്ക് സൃഷ്ടിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ വഴി പരസ്പരം എല്ലാം തമ്മിൽ ബന്ധിപ്പിക്കാനാവും. വീടിെൻറ ഗേറ്റ് തുറക്കുന്നതുമുതൽ ടി.വിയുടെ പ്രവർത്തനം, എ.സി, ലൈറ്റ് തുടങ്ങി ഒരു വീട്ടിലെ എല്ലാ സംവിധാനങ്ങളെയും പടിപടിയായി ക്രമീകരിക്കാനാവുന്നു എന്നതാണ് ഹോം ഒാേട്ടാമേഷെൻറ ഏറ്റവും പുതിയ ടെക്നോളജി. മാത്രമല്ല കമ്യൂണിറ്റി നെറ്റ്വർക്ക് വഴി മറ്റു പല സ്ഥലങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാനും സാധിക്കും. വിഡിയോ ഇൻറർകോം വഴി സ്കൂളുകൾ, പാർക്ക് എന്നിവിടങ്ങളിലെ സുരക്ഷയും ഉറപ്പാക്കാനാകും.
വിവരങ്ങൾക്ക് കടപ്പാട്
ന്യൂ ടെക് മീഡിയ സൊല്യൂഷൻ
സിമൻറ് ജങ്ഷൻ, നാട്ടകം
കോട്ടയം- 9497322237, 9539222237
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.