ദേ ഇങ്ങോട്ടു നോക്കിയേ...
text_fieldsവീട് എത്ര വലിയതായാലും അകത്തളത്ത് സ്ഥലം പാഴായി കിടക്കുന്നത് നല്ല കാഴ്ചയല്ല. ഒാരോ ഇഞ്ചും ഉപയോഗിക്കാൻ കഴിയുന്ന ഏരിയയാക്കി മാറ്റുേമ്പാഴാണ് വീട് പൂർണമാകുന്നത്. വീടിന്‍്റെ അടിസ്ഥാന പ്ളാനിങ് നടക്കുന്ന അവസരത്തില്‍ തന്നെ ഡിസൈനറെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അകത്തളത്തിൽ പാഴിടങ്ങളില്ലാതെ കൂടുതല്‍ മിഴിവുറ്റതാക്കാം. ഫ്രീയായി ഇടപെഴകാനുള്ള സ്ഥലം ഒഴിച്ചുകൊണ്ടാകണം വീടകത്തെ മറ്റ് അലങ്കാരങ്ങൾ.
സ്ഥലം പാഴാക്കാതെ ഒാരോ കോണും ഉപയോഗിക്കാന്‍ കഴിയണം.
മിക്ക അകത്തളങ്ങളിലും ഒഴിഞ്ഞ് വെറുതെ കിടക്കുന്ന ഇടമാണ് സ്റ്റെയര്‍ കേസിന്‍്റെ താഴെയുള്ള ഭാഗം. ചില മോഡലുകളിലുള്ള സ്റ്റെയറുകളുടെ താഴെയുള്ള ഭാഗം ഒരു തരത്തിലും ഉപയോഗിക്കാൻ കഴിയില്ല. മറ്റു ചിലതിന് ഒാപ്പൺ സ്പേസും ണ്ടാകില്ല. എന്നാൽ പരമ്പരാഗത ശൈലിയിലുള്ള ഗോവണികളുടെ അടിയിൽ വെറുതെ കിടക്കുന്ന ഒരിടമുണ്ട്.
സ്റ്റെയർ ലിവിങ്ങ് റൂമിലോ ഡൈനിങ് ഏരിയയിലോ ആണ് സാധാരണ വരാറുള്ളത്. ഇൗ രണ്ടു സ്ഥലങ്ങളും നമ്മൾ കൂടുതലായി ഉപയോഗിക്കാറുള്ളതും ആകർഷണീയമായി ഒരുക്കിവെക്കാൻ ആഗ്രഹിക്കുന്നതുമായ ഇടങ്ങളാണ്. ഡിസൈനിങ്ങിൽ പുത്തൻ രീതികൾ പരീക്ഷാൽ ഇവിടം മുറിയുടെ ഫോക്കൽ പോയിൻറായി തന്നെ മാറ്റിയെടുക്കാം.
ലിവിങ് സ്പേസിലാണ് ഗോവണിയെങ്കിൽ താഴെയുള്ള സ്പേസ് ഷോകേസായി മാറ്റിയെടുക്കാം. ആൻറിക് വസ്തുക്കളോ,പ്രത്യേക ശ്രേണിയിൽ വരുന്ന അലങ്കാര വസ്തുക്കളോ നിരത്തി ലിവിങ്ങിെൻറ തീമിലേക്ക് ഉൾപ്പെടുത്തുേമ്പാൾ ആയിടം മനോഹരമാകും.
പുസ്തകങ്ങൾക്ക് വേണ്ടി ഇവിടം മാറ്റിയെടുക്കുന്നതും ആകർഷണീയമാവും. ഗോവണി കീഴിലെ ഉയരം കുറഞ്ഞ ഭാഗം ബുക്ക് ഷെൽഫായും ഉയരമുള്ള ഭാഗത്ത് ബാർ സ്റ്റൂളോ ബീൻബാഗോ ഇട്ട് വായിക്കാനുള്ള ഇടമായും സജീകരിക്കാം. കമ്പ്യൂട്ടർ വെക്കാനുള്ള സ്പേസായും ഇൗ ഭാഗം ഉപയോഗപ്പെടുത്താം.
ചെറിയ വീടാണെങ്കിൽ ടി.വി സ്പേസാക്കി മറ്റുന്നതും ഉചിതമാകും. ഉയരം കുറഞ്ഞ സോഫയോ കുഷ്യനോ ഇട്ട് കോസി നൂക്കായും കുട്ടികളുടെ കളിസ്ഥലമായി ഡിസൈൻ ചെയ്യുന്നതും മുറിക്ക് പുതുമ നൽകും.
വീട്ടിൽ പഠിക്കുന്ന കുട്ടികളുണ്ടെങ്കിൽ അവരുടെ ഹോം വർക്ക് ടേബിളിൽ ഗോവണി ചുവട്ടിൽ ഒരുക്കിവെക്കാം. സംഗീതത്തിൽ താൽപര്യമുള്ളവരാണെങ്കിൽ സംഗീത ഉപകരണങ്ങളും വെക്കാനുള്ള സ്ഥലമൊരുക്കുകയും ചെയ്യാം.ഗോവണിക്കടിയിലെ സ്പേസ് അക്വേറിയമാക്കി മാറ്റുന്നവരുമുണ്ട്. കൂടാതെ മനോഹരമായ ലാൻറ് സ്കേപ്പോ യാഡോ ഇവിടെ പരീക്ഷിക്കാം.
കബോർഡുകൾ കൊടുത്ത് ഷൂ റാക്ക്, ന്യൂസ്പേപ്പര്‍ സ്റ്റോർ, യൂട്ടിലിറ്റി ഏരിയ എന്നിവയാക്കി ഉപയോഗിക്കുന്നതാണ് പതിവ്. ചിലർ ഇസ്തിരി ഇടാനുള്ള ടേബിളിൽ ഇവിടെ സജീകരിക്കാറുണ്ട്.
ഉൗണുമുറിയിലാണ് സ്റ്റെയർ എങ്കിൽ ഇൗ ഭാഗത്ത് കോക്കറി ഷെൽഫ് ഒരുക്കാം. വിളമ്പാനുള്ള ആഹാരങ്ങൾ എടുത്തുവെക്കാനുള്ള കൗണ്ടറാക്കുന്നതും ആകർഷണീയമായിരിക്കും.
മിക്ക ഡിസൈനർമാരും വാഷ് കൗണ്ടറിനുവേണ്ടിയാണ് ഇൗ ഭാഗം ഉപയോഗിക്കുന്നത്. വാഷ് ഏരിയക്കു താഴെ ടവ്വലുകളും മറ്റ് അനുബന്ധ സാധനങ്ങളും സൂഷിക്കാന്‍ കാബിനറ്റ് നല്‍കാം.ഇത്തരത്തിൽ വീട്ടിലെ ഒാരോ ഇടവും സജീവമാകുേമ്പാഴാണ് അകത്തളം ജീവസുറ്റതാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.