Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightHome Tipschevron_rightഅഴകാർന്ന, അതിലേറെ...

അഴകാർന്ന, അതിലേറെ സൗകര്യമുള്ള ജോബിയുടെ വീട് 

text_fields
bookmark_border
അഴകാർന്ന, അതിലേറെ സൗകര്യമുള്ള ജോബിയുടെ വീട് 
cancel

മൂന്നു കിടപ്പുമുറികളും അത്യാവശ്യ സൗകര്യങ്ങളും ഉൾപ്പെടുത്തിയ ചെലവ് കുറഞ്ഞ വീട് വേണമെന്നായിരുന്നു ജോബി ജോസിന്‍റെ ആവശ്യം. തൃശൂർ ജില്ലയിലെ പുത്തൻഞ്ചിറയില്‍‌ പതിനൊന്നര സെന്‍റ്​ ​നീളൻ ആകൃതിയുള്ള പ്ലോട്ടിൽ കുറഞ്ഞ സമയം കൊണ്ട് സമകാലിക ശൈലിയിൽ തന്നെ അദ്ദേഹം വീടൊരുക്കി. 

വീടിന്‍റെ പ്ലാൻ കൃത്യമായ രീതിയിൽ ഒരുക്കിയത് കൊണ്ട് ഒരു ഭാഗവും വെറുതെ കളയാതെ 1,510 ചതുരശ്രയടി വിസ്​തീർണത്തിലാണ് വീട്​ ഒരുക്കിയത്​. കാർപോർച്ച്, സിറ്റ് ഔട്ട്, ലിവിങ് ഏരിയ, ഡൈനിങ് സ്​പേസ്​, പ്രാർഥനാ മുറി, മൂന്ന്​ കിടപ്പുമുറികൾ, മൂന്ന് അറ്റാച്ഡ് ടോയ്ലറ്റ്, വാഷ് ഏരിയ, അടുക്കള, വർക്ക് ഏരിയ എന്നീ സൗകര്യങ്ങളാണ്​ ഉൾപ്പെടുത്തിയത്​. ലിവിങ് & ഡൈനിങ് ഏരിയ എൽ ആകൃതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ഇത്​ അകത്തള​ത്ത്​ വിശാലത തോന്നിപ്പിക്കുന്നതിന് പ്രധാന കാരണം ആയി.

ലിവിങ് റൂമിന്റെ ഒരു ഭാഗം ടി.വി യൂനിറ്റ്​ നൽകാൻ ചുമർ ഹൈലൈറ്റ്​ ചെയ്​ത്​ നിഷേ സ്പേസും ടെക്സ്ചർ പെയിന്‍റ് നൽകുകയും ചെയ്തു. കൂടാതെ ജിപ്സം സീലിങ്ങും ഫാൻസി ലൈറ്റും നൽകിയത് ലിവിങ് റൂമിനെ കൂടുതൽ മനോഹരമാക്കി. 

ലിവിങ് & ഡൈനിങ്ങിന്‍റെ ഇടയിലുള്ള ഭാഗത്ത് ഭിത്തിയിലാണ് പ്രയർ യൂണിറ്റ് കൊടുത്തത്. ഡൈനിങ് സ്പേസിൽ സീലിങ്ങിന്‍റെ ഇരുവശത്തുമായി പർഗോള നൽകിയത് കൂടുതൽ വെളിച്ചം വീട്ടിനകത്തേക്ക് വരാൻ സഹായകമായി. 

ഡൈനിങ് & പ്രയർ ഏരിയയിലും ജിപ്സം സീലിങ്ങും ഫാൻസി ലൈറ്റും നൽകി. ഡൈനിങ്​ ഹാളിൽ കോക്കറി ഷെൽഫും അടുക്കളയിലേക്ക് ഒാപണിങ്ങും നൽകി. അതോടൊപ്പം ബ്രേക്ക് ഫാസ്റ്റ് ടേബിൾ നൽകിയത്​ വേറിട്ട ഭംഗി നൽകുന്നുവെന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്. 

കിടപ്പുമുറികളെല്ലാം ഇളംനിറം ആണ് നൽകിയിരിക്കുന്നത്. കൂടാതെ മൂന്ന്‌ കിടപ്പുമുറികളിലും ഓരോ ഭിത്തി ഹൈലൈറ്റ് ചെയ്ത് കബോർഡ് സ്പേസും നൽകി ബെഡ്റൂമുകൾ മനോഹരമാക്കി. അടുക്കളയിൽ കബോർഡുകൾ നൽകി മാക്​സിമം സ്​റ്റോറേജ്​ സ്​പേസ്​ നൽകി. കബോർഡുകൾക്കും ഇളംനിറമാണ്​ ഉപയോഗിച്ചത്​. അകത്തളത്തിൽ നിലത്ത്​ ​വെർടിഫൈഡ്​ ടൈലുകൾ ആണ് ഉപയോഗിച്ചത്. 

എക്സീറ്റിയറിന്‍റെ ഭംഗിക്കായി സിറ്റൗട്ടിൽ തേക്ക്‌ മരം കൊണ്ട് പാനലിങ് പതിച്ച ഭിത്തിയും, ക്ലാഡിങ്​ പതിച്ച ഷോ വാളും, പർഗോളയും നൽകിയിട്ടുണ്ട്​. സിറ്റൗട്ടിൽ ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. വീടിന് വേണ്ട എല്ലാ വാതിലുകളും ജനലകളും തേക്ക് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. കുറഞ്ഞ ചെലവിൽ മനോഹര രീതിയിൽ വീട് പണി കഴിപ്പിച്ചത് എൻ.ആർ അസോസിയേറ്റ്​സിന്‍റെ കരവിരുതാണെന്ന് വീട്ടുടമസ്ഥൻ തറപ്പിച്ച് പറയുന്നു. 

Location: പുത്തൻചിറ
Area: 1510 സ്ക്വ.ഫീറ്റ്
Plot: 11.5 സെന്‍റ്
Owner: ജോബി ജോസ്
Architect& Construction: NR Associates
Email: nrassociatesnr@gmail.com
Phone: 9961990023, 9961990003.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grihammy homeVeedhomestyleMadhyamam Veedu
News Summary - Home Trending Plan Veedu-Griham
Next Story