ചൂട് ചെറുക്കും അകത്തളത്തെ ചെറുമുറ്റം
text_fieldsകാലാവസ്ഥ വ്യതിയാനങ്ങളെ ഉൾക്കൊള്ളുന്ന ഘടകങ്ങൾ ചേർത്തുകൊണ്ടാണ് ഇന്നത്തെ വീടുകളുടെ ഡിസൈൻ. ഉയർന്നുകൊണ്ടിര ിക്കുന്ന ചൂടിനെ പ്രതിരോധിക്കാൻ ഓപ്പൺ വെൻറിലേഷൻ കൂടാതെ അകത്തളത്ത് കൂടുതൽ തുറന്നയിടങ്ങളും നടുമുറ്റവുമെല്ല ാം ഒരുക്കാൻ ഡിസൈനർമാർ ശ്രദ്ധിക്കാറുണ്ട്.
വെറുതെ തുറന്നയിടങ്ങളോ മുറ്റമോ വീട്ടിനുള്ളിൽ ഒരുക്കുകയല്ല, അത ിനെ അകത്തളത്തിലെ ആകർഷകമായ ഇടമാക്കി മാറ്റുകയാണ് ചെയ്യുന്നത്. സമർഥരായ ചില ആർക്കിടെക്റ്റുകൾ അതിൽ പാരിസ്ഥിതി കമായ ഘടകങ്ങളെയും ചേർത്തുവെക്കാറുണ്ട്. നിർമാണ ഘട്ടത്തിൽ വീടിനോട് ചേർന്നുവരുന്ന ഉറപ്പുള്ള മരത്തെ മുറിച്ചു മാറ്റാതെ വീടിെൻറ ഭാഗമാക്കിയും ഇൻറീരിയർ ഗാർഡൻ നൽകിയുമെല്ലാം പ്രകൃതിയുമായി ലയിപ്പിക്കാൻ ശ്രമിക്കാറുണ്ട്.
ഫർണിച്ചർ കുത്തി നിറച്ചതും ഇരുണ്ട ഇൻറീരിയറുകളും ഉള്ള വലിയ വീടുകളേക്കാൾ, തുറന്ന ഇടങ്ങളും സൂര്യപ്രകാശവും കാറ്റും യഥേഷ്ടമെത്തുന്നതും ശുദ്ധവായു ശ്വസിക്കാൻ സാധിക്കുന്നതുമായ ഡിസൈനുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇങ്ങനെയുള്ള വീടുകളിൽ എയർ കണ്ടീഷനിംഗ് കുറക്കാം.
അകത്തളത്തെ മുറ്റങ്ങൾ
സ്വീകരണ മുറിയോട് ചേർന്ന് പച്ചപ്പുള്ള, ആകാശം കാണാവുന്ന, കാറ്റും വെളിച്ചവും ഊർന്നിറങ്ങുന്ന ഏരിയയുണ്ടെങ്കിൽ എങ്ങിനെയുണ്ടാകും? വേനൽകാലത്ത് നനുത്ത തണുപ്പോടെ നമുക്ക് സ്വീകരണ മുറിയിലിരിക്കാം. തണുപ്പ് മാത്രമല്ല, അകത്ത് നല്ല െവളിച്ചവും ഉണ്ടാകും. ഫാമിലി ലിവിങ് ഏരിയയോട് ചേർന്നാണ് നടുമുറ്റമൊരുക്കുന്നതെങ്കിൽ അത് കുടുംബത്തിെൻറ സ്വകാര്യതയും സന്തോഷവും ഇരട്ടിയാക്കും.
മിക്ക ഡിസൈനർമാരും സ്റ്റെയർകേസിനോട് ചേർന്നാണ് നടുമുറ്റം നിർമിക്കുന്നത്. ഡബിൾ ഹൈറ്റിൽ നൽകുന്ന ചെറുമുറ്റങ്ങൾ അകത്തളത്തിൽ മുഴുവനായും വെളിച്ചം നൽകുന്നു. മുറ്റങ്ങളിൽ പച്ചപ്പൊരുക്കി അവയെ മറ്റ് ഡിസൈൻ ഘടകത്തോടൊപ്പം ചേർക്കുേമ്പാൾ ഇൻറീരിയർ കൂടുതൽ മനോഹരമാകും.
മിക്ക ആർക്കിടെക്റ്റുകളും ലിവിങ് -ഡൈനിങ് ഏരിയകളെയോ ഡൈനിങ് -കിച്ചൻ ഭാഗങ്ങളെയോ ബന്ധിപ്പിക്കുന്നതിനോ സ്റ്റെയർകേസിനടിയിലെ സ്ഥലം മനോഹരമാക്കുന്നതിനോ വേണ്ടിയാണ് കോർട്ട്യാർഡുകൾ നിർമിക്കാറുള്ളത്. എന്നാൽ കോർട്ട്യാർഡുകളുടെ ധർമ്മം അത് മാത്രമാണെന്ന ചിന്താഗതി വേണ്ട. കോർട്ട്യാർഡ് എന്നത് പൂർണ്ണമായും ഇൻഡോറിൽ ഉൾപ്പെടുന്നതെന്ന ധാരണമാറ്റി, അകത്തളത്തെ പൂന്തോട്ടങ്ങൾ എന്ന് വിളിക്കാം. പുറത്തുള്ളവയെ സൗന്ദര്യാത്മകമായി ഉപയോഗപ്പെടുത്താൻ കഴിയുമെങ്കിൽ, അതേ സൈറ്റ് വീടിനകത്തെ പരിമിതിയെ ഉൾക്കൊണ്ട് ഒരുക്കിയാൽ ഒരു വലിയ ഇടമാണ് നിങ്ങൾക്ക് ലഭിക്കുക. മനോഹരമായ പൂച്ചെടികൾ, പുൽച്ചെടികൾ, ഇരിപ്പിടങ്ങൾ, കല്ലും മണലും വിരിച്ച നടപ്പാതകൾ എന്നിവ കൂടി ഉൾപ്പെടുത്തുന്നതോടെ അകത്തെ പൂന്തോട്ടവും തയാർ.
സ്വീകരണ മുറിയോട് ചേർന്നോ ഫാമിലി ലിവിങ് ഏരിയയോട് ചേർന്നോ ഒരു ഭാഗമാണ് കോർട്ട്യാർഡായി സെറ്റ് ചെയ്യുന്നതെങ്കിൽ ചെറിയ ഗാർഡൻ കോഫീ ടേബിൾ സജീകരിക്കാം. വ്യത്യസ്തമായ ഇരിപ്പിടങ്ങളും കുളിർ പകരുന്ന ചെറിയ ജലാധാരകളും ഒരുക്കാം. പച്ചപ്പു പോെല തന്നെ അകത്തളത്തെ ചൂടിനെ ശമിപ്പിക്കാൻ ജലധാരകൾക്ക് കഴിയും. അകത്ത് വെർട്ടിക്കൽ ഗാർഡൻ ഒരുക്കുന്നതും വീടിനുള്ളിലെ ചൂട് കുറക്കും. വീടിനകത്തെ പച്ചപ്പും കാറ്റും വെളിച്ചവും ജലമർമ്മരങ്ങളുമെല്ലാം അകത്തളത്തിലേക്ക് മാത്രമല്ല, നിങ്ങളുടെ നല്ല നിമിഷങ്ങളിലേക്ക് കൂടിയാണ് സന്തോഷം നിറക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.