സമയം പാഴാക്കേണ്ട; മഴവരുന്നു ചിലത് ചെയ്യാനുണ്ട്
text_fieldsലോക്ഡൗൺകാലം ഫലപ്രദമായി വിനിയോഗിച്ചുകൊണ്ടിരിക്കുകയാണ് ഒാരോരുത്തരും. അടുക്കളകൃഷിയും ആരോഗ്യപര ിപാലനവും പാചക പരീക്ഷണങ്ങളുമായി ദിവസങ്ങൾ നീങ്ങുന്നു. മഴക്കാലമാണ് വരുന്നത്. അതിനുള്ള എന്തെങ്കിലും മുന്നൊരു ക്കങ്ങൾ ഇൗ സമയത്ത് നിങ്ങൾ കൈക്കൊണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി അൽപം സമയം അതിനായി മാറ്റിവെക്കാം. െഡ്രയിനേജ് സംവിധാനമാണ് നമ്മുടെ വീടും പരിസരവും എപ്പോഴും ക്ലീൻ ആക്കി നിർത്തുന്നത്. നല്ലരീതിയിലുള്ള സംവിധാനങ്ങളില്ലെ ങ്കിൽ വീട്ടുപരിസരം അഴുക്കിെൻറ കൂടാരമാകും. അപ്പോൾ നമുക്കും കുറച്ച് െഡ്രയിനേജ് ജോലികൾ തുടങ്ങിയാലോ?
വെള്ളക്കെട്ടുകൾ മാറ്റണം
വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങൾ നിങ്ങളുടെ വീടിെൻറ പരിസരങ്ങള ിലുണ്ടോ? ഉണ്ടെങ്കിൽ അതിൽ കൊതുക് മുട്ടയിട്ട് വളരാൻ സാധ്യത ഏറെയാണ്. എത്രയും വേഗം ഇത്തരത്തിലുള്ള അനാവശ്യ വെ ള്ളക്കെട്ടുകൾ തുറന്നുവിടാൻ ശ്രദ്ധിക്കണം. തേങ്ങയുടെ തൊണ്ട്, പാത്രങ്ങൾ, കവുങ്ങിെൻറ പാളകൾ തുടങ്ങി വെള്ളം െ കട്ടിനിൽക്കാൻ സാധ്യതയുള്ള ഒാേരാ സ്ഥലവും പരിശോധിച്ച് മലിനജലം ഒഴിവാക്കണം.
മഴവെള്ളം പോ കാൻ സ്ഥലമുണ്ടോ?
മഴക്കാലമല്ലേ വരുന്നത്. മഴ പെയ്താൽ മുറ്റത്ത് മുഴുവൻ െവള്ളം തളംകെട്ടിക്കിടക്കാറുണ്ടോ? ഉെണ്ടങ്കിൽ മഴക്കുമുമ്പുതെന്ന ചെറിയ ചാലുകൾ ഉണ്ടാക്കിവെക്കാം. മഴവെള്ളം മുമ്പ് കെട്ടിക്കിടന്നിരുന്ന ഇടങ്ങൾ എവിടെയായിരുന്നു എന്നുകൂടി ഒാർത്തെടുത്തുവേണം ഇത് ചെയ്യാൻ. ആഴത്തിലുള്ള ചാലുകൾ ഒഴിവാക്കി മുറ്റം കേടുവരാത്ത രീതിയിൽ ചെറിയ ചാലുകൾ എടുക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ മണ്ണൊലിപ്പിനും സാധ്യത ഏറെയാണ്. മഴവെള്ളം ഒന്നിച്ച് കുത്തിയൊലിച്ചുപോകാതിരിക്കാനും ശ്രദ്ധിക്കണം.
മലിനജലം പുറത്തേക്കൊഴുക്കരുത്
അടുക്കളയിൽനിന്നും വാഷ്ബേസിനിൽനിന്നും കുളിമുറിയിൽനിന്നുമെല്ലാം വരുന്ന മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കിവിടരുത്. ഒന്നുകിൽ ഇവക്കായി പ്രത്യേകം കുഴിയെടുത്ത് അതിലേക്ക് ഇൗ മലിനജലം തിരിച്ചുവിടണം. ഇൗ കുഴി അടച്ചുവെക്കാനുള്ള സംവിധാനവും ഉറപ്പാക്കണം. അതെല്ലങ്കിൽ തെങ്ങിൻ തടങ്ങളുണ്ടെങ്കിൽ അവിടെ ചെറിയ കുഴിയെടുത്ത് വെള്ളം അങ്ങോട്ട് തിരിച്ചുവിടാം. അവിടെ വെള്ളം കെട്ടിനിൽക്കാതെ മണ്ണിലേക്ക് ഇറങ്ങുന്നുെവന്ന് ഉറപ്പാക്കുകയും വേണം. അയൽപക്കക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലാകരുത് ഇവയൊന്നും. ഒരിക്കലും റോഡിലേക്കും പൊതു ഇടങ്ങളിലേക്കും ഇവ ഒഴുക്കരുത്.
ജലാശയങ്ങൾ വൃത്തിയാക്കണം
നിങ്ങളുപയോഗിക്കുന്ന കിണറും കുളവുമെല്ലാം വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കാറുണ്ടോ? കിണർ എപ്പോഴും വലയിട്ട് മൂടണം. െവള്ളം കോരിയെടുക്കുേമ്പാൾമാത്രം വല തുറക്കുക. ഇെല്ലങ്കിൽ പക്ഷികളുടെയും മറ്റും കാഷ്ഠവും പുറത്തുനിന്നുള്ള മാലിന്യവുമെല്ലാം വീണേക്കാം. കൃത്യമായ ഇടവേളകളിൽ കിണറുകൾ ബ്ലീച്ച് ചെയ്യാനും ശ്രദ്ധിക്കണം. വെള്ളത്തിനുമുകളിൽ പായൽ വരുന്നിെല്ലന്ന് ഉറപ്പാക്കണം. പായലുണ്ടെങ്കിൽ അത് അടിയന്തരമായി ഒഴിവാക്കണം. കുളങ്ങൾ പായൽമൂടി വൃത്തിഹീനമാകാതെ നോക്കണം. ഇല്ലെങ്കിൽ പല അസുഖങ്ങളും അതുമൂലം ഉണ്ടായേക്കാം.
വാട്ടർ ടാങ്ക് ശുചീകരിക്കണം
വാട്ടർ ടാങ്ക് എപ്പോഴും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തണം. ഇടക്കിെട ടാങ്കിെൻറ ഉൾവശത്ത് ചളി അടിഞ്ഞിട്ടുണ്ടോ എന്നും വശങ്ങളിൽ പായൽ വന്നിട്ടുണ്ടോ എന്നും പരിശോധിക്കണം. ഉണ്ടെങ്കിൽ മടിക്കാതെ പെട്ടന്നുതന്നെ വൃത്തിയാക്കണം. ടാങ്ക് വഴിയാണ് നമ്മുടെ ഒാരോ ആവശ്യത്തിനുമുള്ള െവള്ളം കിട്ടുന്നത് എന്ന ഒാർമ വേണം, അവിടെ വൃത്തിഹീനമായാൽ അത് ഒാരോ കുടുംബാംഗെത്തയും ബാധിക്കും.
മാലിന്യം കെട്ടിക്കിടക്കുന്നുണ്ടോ?
വീട്ടിൽനിന്ന് ഒഴിവാക്കുന്ന മാലിന്യം മുഴുവൻ പുറത്ത് കൂട്ടിയിടാറാണോ പതിവ്? എന്നാൽ ഇനി അത് വേണ്ട. മഴക്കൊപ്പം പലവിധ പകർച്ചവ്യാധികൾകൂടിയാണ് വരാൻ പോകുന്നത്. ഇത്തരത്തിൽ മാലിന്യം കൂടിക്കിടക്കുന്ന സ്ഥലങ്ങളിൽ എലികളും മറ്റു ജീവികളും ധാരാളമായി കാണും. അതിനാൽ മാലിന്യം വേർതിരിച്ച് സംസ്കരിക്കാനുള്ള മാർഗങ്ങൾ കണ്ടേ തീരൂ. ടെറസിൽ കുടുങ്ങിക്കിടക്കുന്ന ചപ്പുചവറുകളും നീക്കണം.
- പ്ലാസ്റ്റിക് മാലിന്യം: ഇവ വെള്ളം തട്ടാത്ത രീതിയിൽ ചാക്കുകളിലും മറ്റും ഭദ്രമായി മാറ്റിെവക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നഗരസഭകൾക്കും കീഴിൽ ഇവ െകാണ്ടുപോയി സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഇപ്പോൾ നിലവിലുണ്ട്. അവർ വന്ന് ഇത്തരം മാലിന്യം ശേഖരിക്കും. ഒരു കാരണവശാലും പ്ലാസ്റ്റിക് മണ്ണിൽ കുഴിച്ചിടാനോ കത്തിക്കാനോ ശ്രമിക്കരുത്.
- ഭക്ഷണസാധനങ്ങൾ: ഭക്ഷണസാധനങ്ങൾ തൊടിയിലേക്കും മറ്റും വലിച്ചെറിയാതെ വീടിെൻറ അൽപം മാറി ഒരു കുഴിയുണ്ടാക്കി അതിൽ ഇട്ട് മൂടാൻ ശ്രമിക്കണം. പുതിയ വീടുണ്ടാക്കുന്നവർ ഇതിനായി പ്രത്യേക കുഴികളും അത് അടച്ചുെവക്കാനുള്ള സംവിധാനവും തയാറാക്കണം.
- ഗ്ലാസ് വസ്തുക്കൾ: പൊട്ടിയ ഗ്ലാസുകളും കുപ്പികളും വലിച്ചെറിയരുത്. ഇവയും അധികൃതർ കൊണ്ടുപോയി സംസ്കരിക്കും. അതെല്ലങ്കിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ, ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ഇവ പ്രത്യേകം വെക്കണം. ചാക്കുകളിൽ ആക്കാതെ പാത്രങ്ങളിലാക്കി ഇവ സൂക്ഷിച്ചിെല്ലങ്കിൽ അപകടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.