സമ്മർ മൂഡിൽ വീടൊരുക്കാം
text_fieldsവീടൊരു മൈക്രോവേവായി, ഫാനോ വെറുമൊരു വേസ്റ്റായി എന്ന പരസ്യവാചകം പോലെയാണ് വേനൽക്കാലത്ത് പല വീടുകളും. ദിനംപ്രതി ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. കോൺക്രീറ്റ് വീടുകൾ ചൂട്ടുപൊള്ളിക്കുകയും ചെയ്യും. ഈ കഠിന ചൂടിൽ നിന്ന് എങ്ങനെ രക്ഷ നേടാം എന്നതായിരിക്കണം വീടൊരുക്കുേമ്പാൾ ശ്രദ്ധിക്കേണ്ടത്.
വേനലിൽ ചൂട് കുറക്കാൻ അകത്തളത്തും റൂഫിലും ചെടികൾ വെച്ചും വെള്ള പെയിൻറടിച്ചും നമ്മൾ െചയ്യുന്ന പണികൾക്കൊപ്പം അൽപം കൂടി മെനക്കെട്ടാൽ കിടിലൻ ലുക്കിലേക്ക് അകത്തളത്തെ മാറ്റിയെടുക്കാം.
ഇളം നിറങ്ങളിലൂടെ കൂളാകാം
അകത്തളത്തെ സമ്മർ മൂഡിലേക്ക് മാറ്റാൻ കണ്ണിന് കുളിർമ നൽകുന്ന നിറങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ഇളം പച്ച, ക്രീം, പീച്ച്, ബീജ്, ഇളം മഞ്ഞ നിറങ്ങളുള്ള കർട്ടനുകളും കുഷ്യനുകളും കാർെപറ്റുകളുമെല്ലാം ഉപയോഗിക്കാം. അഭിരുചിക്ക് ഇണങ്ങുന്ന തരത്തിൽ നിറങ്ങൾ യോജിപ്പിച്ചും ഉപയോഗിക്കാം. ഫർണിച്ചറുകൾക്ക് കോട്ടൺ കവറിങ്ങുകൾ നൽകാം. ചൂടു കൂട്ടുന്ന സിൽക്, ലെതർ, റെക്സിൻ മെറ്റീരിയലുകളിലുള്ള കുഷീനുകൾ ഒഴിവാക്കാം.
ഇളം നിറത്തിലുള്ള സോഫക്ക് കടും നിറത്തിലുള്ള കുഷ്യനുകൾ ഉപയോഗിക്കാം. പ്ലെയിൻ നിറങ്ങൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ബ്രൈറ്റ് ജ്യോമട്രിക് പ്രിൻറുകളുള്ള മെറ്റീരിയലും കുഷ്യനുകൾക്കായി തെരഞ്ഞെടുക്കാം. ഇത്തരം നിറങ്ങൾ കാഴ്ച സുഖം നൽകുന്നതിനൊപ്പം മനസിന് സന്തോഷം നൽകുകയും ചെയ്യും.
കാറ്റേകും കർട്ടണുകൾ
കാറ്റ് കടക്കുന്ന തരത്തിൽ വലിയ ജനാലകൾ നല്ലതാണ്. എന്നാൽ അകത്തളത്ത് ചൂട് നിലനിൽക്കുന്നത് ഒഴിവാക്കാൻ ജനാലകൾക്ക് ഇളം നിറത്തിലുള്ള കർട്ടനുകൾ നൽകാം. സിൽക്, സാറ്റിൻ മെറ്റീരിയലുകൾ ചൂട് കൂടുതൽ ആഗിരണം ചെയ്യുന്നതിനാൽ ഇത്തരം ഫാബ്രിക്കുകൾ കൊണ്ടുള്ള കർട്ടണുകൾ ഒഴിവാക്കാം. പ്രകൃതിദത്ത ഫാബ്രിക്കുകളായ കോട്ടൺ, ലിനൻ എന്നിവ തെരഞ്ഞെടുക്കാം.
ഫർണിച്ചറിലും ലളിത്യമാകാം
ലളിതമായ നിറങ്ങളിലുള്ള ഫർണിച്ചർ വീടിനകത്ത് ശാന്തതയും സമാധാവും ഉണർത്തും. ചൂരൽ ഫർണിച്ചർ വീടിന് വേനൽ കാലത്ത് ഏറ്റവും അനുേയാജ്യമാണ്.
ചൂരൽ കൊണ്ടുള്ള ചെറിയ ടേബിളുകൾ, ലാമ്പുകൾ, കസേരകൾ തുടങ്ങിയവയും വീടിന് ‘കാടത്തം’ നൽകും. ലിവിങ് റൂമിെൻറ ഒരു മൂലയിൽ ചെടികൾക്കായി ചൂരൽ ബാസ്ക്കറ്റുകൾ സ്ഥാപിച്ചാൽ കാഴ്ചക്കും സുഖം നൽകും.
കുളിർമ നൽകും ഇൻഡോർ ഗാർഡൻ
കിടപ്പുമുറിയിൽ ബൊട്ടാണിക്കൽ ഗാർഡൻ ഫീൽ സെറ്റ് ചെയ്യുന്നതും െട്രൻഡാണ്. ചെടികൾ വെക്കുക മാത്രമല്ല, കർട്ടണുകളിലും കിടക്ക വിരികളിലും ചുമരുകളിലും അതിനനുയോജ്യമായ പ്രിൻറുകൾ നൽകുകയുമാകാം. പച്ചയും വെള്ളയും നിറങ്ങളുടെ കോമ്പിനേഷനുകൾ വീടിന് ഫ്രഷ്നസും നൽകും.
വീടിനുള്ളിൽ തണുപ്പും കുളിർമയും തോന്നുന്നതിനുള്ള ഏറ്റവും നല്ല വഴി ഇൻഡോറിൽ ചെടികളെ ഹൈലറ്റ് ചെയ്യുകയാണ്. ഹാങ്ങിങ് പ്ലാൻറ്സ് ആണ് ഏറ്റവും നല്ലത്. അവ തൂക്കിയിടാനായി മനോഹരമായ സ്ഫടിക പോട്ടുകളും തെരഞ്ഞെടുക്കാം.
അക്വ വാൾസ്
വേനലിൽ വെള്ളത്തോടാണല്ലോ തത്പര്യം കൂടുതലുണ്ടാവുക. അതിനാൽ ചുമരുകൾ കാഴ്ചയെ പിടിച്ചു നിർത്തുന്ന തരത്തിൽ വെള്ളത്തിെൻറ ഫീൽ നൽകുന്ന പെയ്ൻറ് നൽകാം. നോട്ടിക്കൽ ബ്ലൂ, വൈറ്റ്, വൈഡൂര്യ നീല നിറങ്ങൾ നല്ലതാണ്. ഇവ ശാന്തമായ ബീച്ചിനെയാണ് ഓർമിപ്പിക്കുക. ചെറിയ വാട്ടർ ഫൗണ്ടനുകളും ഇൻറീരിയറിെൻറ ഭാഗമാക്കാം.
ലിവിങ് റൂമിൽ ഒരു കണ്ണാടി കൂടി ആയാലോ. വീടിന് തിളക്കവും വലിപ്പവും കൂട്ടാൻ കണ്ണാടി ഉപകരിക്കും. വീടിെൻറ അന്തരീക്ഷത്തിനും സൗന്ദര്യം നൽകാൻ മനോഹരമായ കണ്ണാടിക്കാവും. സിൽവർ മിററാണ് നല്ലത്. വൃത്തം, ചതുരം, ത്രികോണം എന്നിങ്ങനെ ലളിത രൂപത്തിലുള്ള കണ്ണാടികൾ വേണം തെരഞ്ഞെടുക്കാൻ.
തയാറാക്കിയത്: വി.ഗാർഗി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.