നിങ്ങളുടെ ചുവരുകളും പൂത്തുലയെട്ട
text_fieldsവീടിെൻറ അകത്തളങ്ങൾ വീട്ടുടമയുടെ വ്യക്തിത്വം പ്രതിഫലിക്കുന്ന ഇടം കൂടിയാണ്. ഒരോ ഇടങ്ങൾ നിരീക്ഷിച്ചാലും നമ്മുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും പ്രകടമാകും. ഫർണിച്ചറുകളോ ക്യൂരിയോകളോ ഷോ പീസുകളോ മാത്രമല്ല, ചുവരുകളെയും ഇൻറീരിയർ ഡിസൈനിെൻറ ഭാഗമാക്കി ഒരുക്കി ആകർഷകമാക്കാവുന്നതാണ്.
ചുവരുകൾ മോടികൂട്ടുന്നതിന് പല തരത്തിലുള്ള വാൾ ആർട്ടുകളും ആക്സസറീസും ഉപയോഗിച്ചു വരുന്നുണ്ട്. ചുവരുകൾക്ക് അലങ്കാരമാകാൻ വ്യത്യസ്ത ഡിസൈനുകളിലുള്ള കിടിലൻ വാൾ സ്റ്റിക്കറുകളും വിപണിയിലെത്തിയിട്ടുണ്ട്.
ഭിത്തിയലങ്കാരത്തിലെ പുതിയ ട്രെൻഡാവുകയാണ് വാൾ ആർട്ട്. വാൾ സ്റ്റിക്കറിനെയും വാൾ പേപ്പറിനെയും വെല്ലുന്ന രീതിയിലാണ് പെയിൻറുകൾ കൊണ്ട് ചുവരുകളിൽ സമകാലിക രീതിയിൽ ചിത്രപ്പണികൾ നടത്തുന്നത്. ഹൈലൈറ്റ് ചെയ്യേണ്ട ചുവരുകളിലാണ് വാൾ ആർട്ട് ചെയ്യുന്നത്. ഗോവണിയോടു ചേർന്ന ചുവരിൽ പൂത്തുലഞ്ഞ മരവും ചിറകുവിരിച്ചു പറന്നുയരുന്ന പക്ഷിക്കൂട്ടവുമെല്ലാം നിങ്ങളുടെ അകത്തളങ്ങളെ ജീവസുറ്റതാക്കുമെന്ന് ഉറപ്പാണ്.
കിടപ്പുമുറിയിൽ ഹെഡ്വാൾ, ലിവിങ്ങിൽ സീറ്റിങ് ഒരുക്കിയതിനു പിറകിലുള്ള ഭിത്തി, വാഷ് കൗണ്ടറിന് സമാന്തരമായി വരുന്ന ഭാഗം, വായനാമുറി, കുട്ടികളുടെ മുറി, കോറിഡോർ, സീലിങ് തുടങ്ങി ആകർഷകമാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ഭാഗത്ത് വീടിെൻറ തീമിനും അകത്തളത്തിന് നൽകിയ നിറത്തിനും അനുയോജ്യമായി വാൾ ആർട്ട് പെയിൻറിങ് ചെയ്യാവുന്നതാണ്.
കുട്ടികളുടെ മുറിയിൽ അവരുടെ കാർട്ടൂൺ ഹീറോകളോ നക്ഷത്രങ്ങളും അമ്പിളിമാമനും തിളങ്ങുന്ന ആകാശമോ വരക്കാം. നഴ്സറി സ്കൂളിൽ പോയി തുടങ്ങുന്നവർക്കായുള്ള മുറിയാണെങ്കിൽ എ,ബി,സി,ഡി അക്ഷരങ്ങളും അക്കങ്ങളും ആകൃതികളുമെല്ലാം പരീക്ഷിക്കാം.
കുടുംബ ചിത്രങ്ങൾ ചുവരിൽ ആകർഷകമായി ഒരുക്കുന്നതിനും വാൾ ആർട്ടിനെ കൂട്ടുപിടിക്കാം. ചിത്രങ്ങൾ ക്രമീകരിക്കാനുള്ള ചുവരിൽ ഫാമിലി ട്രീ വരച്ച് ഒരോ ചില്ലകളിൽ എന്നതുപോലെ ഫ്രയിം ചെയ്ത കുടുംബ ചിത്രങ്ങൾ തൂക്കിയിടാം.
സോഫകൾ സെറ്റ് ചെയ്ത ചുവരിൽ പറന്നു കളിക്കുന്ന പൂമ്പാറ്റകളോ പൂക്കൾ അടന്നു വീഴുന്ന മരമോ വല്ലിപടർപ്പുകളോ വരച്ചിടുന്നതും മനോഹരമാണ്.
വായനാമുറിയിൽ തുറന്നുവെച്ച ബുക്കിൽ നിന്നും പറന്നുയരുന്ന അക്ഷരങ്ങളോ പൂജാമുറിയുടെ ചുവരുകൾക്ക് ചാരുത നൽകാൻ മ്യൂറൽ ചിത്രങ്ങളോ നൽകാം.
അക്രിലിക് പെയിൻറ് ഉപയോഗിച്ചാണ് വാൾ ആർട്ട് ചെയ്യുന്നത്. അക്രിലിക് പെയിൻറ് പെട്ടന്ന് ഉണങ്ങുന്നതും നിറം മങ്ങാതെ ഇൗട് നിൽക്കുന്നതുമാണ്. മുറിയുടെ ചുവരുകൾക്ക് നൽകിയ നിറത്തിന് അനുയോജ്യമായ നിറങ്ങളാണ് ഉപയോഗിക്കുക. ചുവരിൽ ഒൗട്ട് ലൈൻ വരച്ച ശേഷമാണ് ചിത്രം വരക്കുക. കൂടുതൽ പേരും സാധാരണ ടെക്സ്ച്ചർ പെയിൻറുകൾ ഉപയോഗിച്ചു തന്നെയാണ് വാൾ ആർട്ട് ചെയ്യുന്നത്. ടെക്സ്ച്ചർ പെയിൻറിന് അക്രിലികിനേക്കാൾ വിലക്കുറവും ചെയ്യാൻ എളുപ്പവുമാണ്.
ത്രീഡി മിഴിവിൽ വരെ വാൾ ആർട്ട് െചയ്യുന്ന കലാകാരൻമാർ ഉണ്ട്. ത്രീഡി ഫിനിഷിങ്ങിൽ വാൾ ആർട്ട് ചെയ്യുന്നതിന് വാൾ സ്ട്രച്ചിങ് ലേസർ പ്രിൻറുകൾ വരെ ഇന്ന് ഉപയോഗിച്ചു വരുന്നു.
ചുവരിൽ നേരിട്ട് വരക്കുന്ന കലാസൃഷടിക്ക് വാൾ പേപ്പർ, വാൾ സ്റ്റിക്കർ എന്നിവ ഉപയോഗിക്കുേമ്പാൾ ഉണ്ടാകുന്ന കൃത്രിമത്വം ഉണ്ടാകില്ല. ടെക്സ്ച്ചർ പെയിൻറിൽ ചെയ്യുേമ്പാൾ വാൾ സ്റ്റിക്കറിനേക്കാൾ ചെലവു കുറവുമാണ്. വാൾ സ്റ്റിക്കറിനെ പോലെ ഇളകിവരില്ലെന്നതും ചുവരിൽ നമുക്ക് ഇഷ്ടമുള്ള ഭാഗത്ത് താൽപര്യമുള്ള വലിപ്പത്തിൽ ചെയ്യാമെന്നതും ഇതിെൻറ മേന്മയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.