ഭംഗിയും രുചിയും ചേർന്ന പിങ്ക് നാരങ്ങ
text_fieldsനമ്മുടെ ഗാർഡൻ ഭംഗി കുട്ടുന്നതാണ് ഇത്തരം ചെടികൾ. അതൊരു ഫ്രൂട്ട് പ്ലാന്റ് കൂടിയാകുമ്പോൾ എത്ര നല്ലതാണ്. വേരിഗേറ്റഡ് പിങ്ക് ലെമൺ എന്നറിയപ്പെടുന്ന ഈ നാരങ്ങക്ക് മറ്റു പേരുകൾ കൂടിയുണ്ട്. ഇതിനെ വേരിഗേറ്റഡ് യൂറീക ലെമൺ, പിങ്ക് ഫ്ലഷ്ദ യുറീക്ക ലെമൺ എന്നും പറയുന്നു. ഇതിന്റെ ഇലകളുടെ വൈവിധ്യമാണ് കൂടുതൽ ആകർഷണീയമാക്കുന്നത്. മൂപ്പെത്തുമ്പോൾ ഇതിന്റെ കായ്കൾക്കും വ്യതിയാനം കാണാം. മൂപ്പത്തിയത് മുറിച്ചു നോക്കുമ്പോൾ ഒരു പിങ്ക് കളർ ആണ്. സാധാരണ നാരങ്ങ ഉപയോഗിക്കുന്നത് പോലെ തന്നെ ഈ നാരങ്ങയും നമുക്ക് എല്ലാത്തിനും ഉപയോഗിക്കാം.
നാരങ്ങ വെള്ളത്തിന് ഒരു പിങ്ക് കളർ ഉണ്ടാകും. രുചിക്ക് വിത്യാസം ഒന്നുമില്ല. സലാഡ് ഉണ്ടാക്കാനും ചിക്കൻ, ഫിഷ്, എല്ലാം മാരിനേറ്റ് ചെയ്യാനും ഉപയോഗിക്കാം. ചെടിയെ കണ്ടെയിനറിൽ വളർത്തിയെടുക്കാവുന്നതാണ്. അധികം പൊക്കം വെക്കില്ല. ഒരു വർഷം കൊണ്ട് കയ്കൾ ഉണ്ടാകും. ഇൻഡോർ ആയിട്ടും ഔട്ട് ഡോർ ആയിട്ടും വളർത്തിയെടുക്കാം. നല്ലത് പോലെ സൂര്യപ്രകാശം ആവശ്യമാണ്. നല്ലത് പോലെ സൂര്യപ്രകാശം കിട്ടിയാലേ ഇതിന്റെ ഇലകൾക്ക് ഈ നിറം കിട്ടുകയുള്ളൂ. കായ്കൾ ഉണ്ടാവാനും സൂര്യ പ്രകാശനം വേണം. ഇൻഡോർ ആയിട്ട് വെക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം നോക്കി വെക്കുക. എന്നും വെള്ളം ആവശ്യമാണ്. നല്ല ഡ്രെയിനേജ് ഉള്ള കണ്ടെയ്നർ നോക്കി എടുക്കണം.
പോട്ടിങ് മിക്സ് ഗാർഡൻ സോയിൽ, ചാണക പൊടി, എല്ലുപൊടി ഇതൊക്കെ മിക്സ് ചെയ്യാം. കുറച്ചു ചകിരി ചോർ കൂടി ചേർക്കാം. ഇടക്ക് വെള്ളം ഒഴിക്കാൻ വിട്ടു പോയാലും ഈർപ്പം നില നിർത്താൻ ചകിരി ചോർ സഹായിക്കും. ജൈവ വളം നല്ലതാണ്. ഇറച്ചി കഴുകിയ വെള്ളം, കോഴി കാഷ്ഠം ഇതെല്ലാം നന്നായി കായ്കൾ ഉണ്ടാവാൻ സഹായിക്കും. ഇതിനെ നല്ല ആകൃതിയിൽ പ്രൂൺ ചെയ്ത് വിടണം. അങ്ങനെ ചെയ്താൽ നല്ല ആരോഗ്യത്തോടെ വളർന്നു വരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.