ആനക്കാംപൊയിൽ-കല്ലടി-മേപ്പാടി തുരങ്കപാതക്ക് 27.55 ഏക്കർ
text_fieldsആനക്കാംപൊയിൽ-കല്ലടി-മേപ്പാടി തുരങ്കപാതക്ക് 27.55 ഏക്കർ
കോഴിക്കോട് : വയനാട്ടിലേക്കുള്ള ബദല്‍ റോഡിന് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണത്തിന് 27.55 ഏക്കർ ഏറ്റെടുക്കുന്നതിന് നോട്ടീസ്. ടണല്‍ ആരംഭിക്കുന്ന ആനക്കാംപൊയില്‍ ഭാഗത്ത് തിരുവമ്പാടി, കോടഞ്ചേരി വില്ലേജുകളിലെ 18.90 ഏക്കർ ഭൂമിയും അവസാനിക്കുന്ന മീനാക്ഷി ബ്രിഡ്ജ് ഭാഗത്ത് കോട്ടപ്പടി, മേപ്പാടി വില്ലേജുകളിലെ 11.91ഏക്കർ ഭൂമിയുമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
മറിപ്പുഴയില്‍ ഇരവഴിഞ്ഞിപുഴക്ക് കുറുകെയുള്ള പാലം, ഇരുവശത്തും ടണലിലേക്കുള്ള നാലു വരി സമീപന റോഡ് എന്നിവ നിര്‍മ്മിക്കുന്നതിനാണ് സ്ഥലം ഉപയോഗപ്പെടുത്തുക. തിരുവമ്പാടി, കോട്ടപ്പടി വില്ലേജുകളില്‍ ഏറ്റെടുക്കുന്ന 6.17 ഏക്കർ വീതം സ്ഥലങ്ങള്‍ ഡംബിംഗ് യാഡ് നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കും.
2013ലെ ഭൂമി ഏറ്റെടുക്കൽ ചട്ടപ്രകാരം ഏറ്റെക്കുന്ന സ്ഥലങ്ങളുടെ നഷ്ടപരിഹാരത്തുക നല്‍കും. തുടർ നടപടികൾക്ക് കോഴിക്കോട്, വയനാട് കളക്ടര്‍മാരെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.