Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2022 4:16 PM IST Updated On
date_range 12 Nov 2022 4:16 PM ISTകൊല്ലം സ്വദേശി ഹാഇലിൽ നിര്യാതനായി
text_fieldsbookmark_border
ഹാഇൽ: രോഗബാധിതനായ കൊല്ലം സ്വദേശി സൗദി ഹാഇലിലെ ആശുപത്രിയിൽ നിര്യാതനായി. പള്ളിമുക്ക് കുളങ്ങര പടിഞ്ഞാറ്റത്തിൽ താജുദീന്റെ മകൻ അബുസാലിയാണ് (53) കിങ് ഖാലിദ് ആശുപത്രിയിൽ മരിച്ചത്. അൽ-മഷാർ വാട്ടർ കമ്പനിയിൽ ഡ്രൈവറായിരുന്നു. 25 വർഷമായി ഇവിടെയെത്തിയിട്ട്.
രണ്ട് വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഉടനെ നാട്ടിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഭാര്യ: റഹ്മത്ത്. മക്കൾ: ഫാരിദ, അഫ്ന, ആസിയ. മരുമക്കൾ: സുൽഫിക്കർ (ജിദ്ദ), സിയാദ് (ആധാരമെഴുത്ത്, കൊല്ലം). മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story