ദമ്മാമിൽ വാഹനാപകടം: മൂന്ന് മലയാളി യുവാക്കൾ മരിച്ചു
text_fieldsദമ്മാം: ഇന്ന് പുലർച്ചെ സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ സുഹൃത്തുക്കളായ മൂന്ന് മലയാളി യുവാക്കൾ തൽക്ഷണം മരിച്ചു. മലപ്പുറം, താനൂർ, കുന്നുംപുറം സ്വദേശി ൈതക്കാട് വീട്ടിൽ ൈസതലവി ഹാജി, ഫാത്വിമ ദമ്പതികളൂടെ മകൻ മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അബൂബക്കറിെൻറ മകൻ അൻസിഫ് (22)-, കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിയുടെ മകൻ സനദ് (22) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെ ദമ്മാം ദഹ്റാൻ മാളിന് സമീപമാണ് അപകടം. ഇവർ ഒ ാടിച്ചിരുന്ന ഹുണ്ടായ് കാർ ൈഹവേയിൽ നിന്ന് പാരൽ റോഡിലേക്കിറങ്ങുേമ്പാൾ നിയന്തണം വിട്ട് ഡിൈവഡറിൽ ഇടിച്ചു മറിയുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട്. മുന്നുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ ഇപ്പോൾ ദമ്മാം മെഡിക്കൽ കോംപ്ലകസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നുപേരുടേയും കുടുംബങ്ങൾ സൗദിയിലുണ്ട്. ദമ്മാം ഇൻറനാഷണൽ ഇന്ത്യൻ സ്കുളിലെ പൂർവ വിദ്യാർഥികളായ മൂന്നുപേരും ബാല്യകാല സുഹൃത്തുക്കളാണ്. സൗദി ദേശീയ ദിനാഘോഷത്തിെൻറ ഭാഗമാകാൻ രക്ഷിതാക്കളോട് അനുവാദം ചോദിച്ച് കാറുമായി പോയതായിരുന്നു മൂന്നുപേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.