ദുബൈയിലെ എല്ലാ പാർക്കിങ് കേന്ദ്രങ്ങളും ഇനി പേപ്പർരഹിതം
text_fieldsദുബൈ: നഗരത്തിലെ എല്ലാ പാർക്കിങ് കേന്ദ്രങ്ങളിലും ആധുനിക പാർക്കിങ് മെഷീനുകൾ സജ്ജീകരിച്ചതായി ആർ.ടി.എ അറിയിച്ചു. ഇതോടെ, പാർക്കിങ് കേന്ദ്രങ്ങളെല്ലാം പേപ്പർരഹിതമായി. ടച്ച് സ്ക്രീൻ സംവിധാനത്തിലൂടെ പാർക്കിങ് ഫീസ് അടച്ചാൽ പേപ്പർ ബില്ലിന് പകരം മൊബൈൽ നമ്പറിലേക്ക് മെസേജ് വരുന്ന സംവിധാനമാണിത്. നേരത്തെ മുതൽ ആരംഭിച്ച ഈ സംവിധാനം ഇപ്പോൾ എല്ലാ സ്ഥലങ്ങളിലും നടപ്പാക്കി. പാർക്കിങ് മെഷീനുകളുടെ നവീകരണവും പൂർത്തിയായി.
മൊബെൽ ആപ്, ടെക്സ്റ്റ് മെസേജ് എന്നിവ വഴി പാർക്കിങ് ഫീസ് അടക്കുന്നത് 80 ശതമാനമായി. വാട്സ്ആപ് വഴിയുള്ള ഇടപാടുകൾ ദിവസവും 9000 എണ്ണമായി ഉയർന്നു. ആർ.ടി.എ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 20,000ൽനിന്ന് 45,000 ആയി ഈ വർഷം ഉയർന്നു. ആർ.ടി.എയുടെ ഇടപാടുകളെല്ലാം ഡിജിറ്റലാക്കുന്നതിന്‍റെയും പേപ്പർരഹിത ദുബൈ എന്ന ലക്ഷ്യത്തിന് പിന്തുണ നൽകുന്നതിന്‍റെയും ഭാഗമായാണ് നടപടികൾ. ടച്ച് സ്ക്രീനുകളിൽ വിവിധ ഭാഷകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാഹന നമ്പറും നോൾ കാർഡുമായി ലിങ്ക് ചെയ്യുന്ന പദ്ധതിയുമുണ്ട്. പാർക്കിങ് മെഷീനുകളിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ഫീസ് അടക്കാനുള്ള സൗകര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.