സൗദിയിൽ വിമാനയാത്രക്ക് 'തവക്കൽന' ആപ്പിൽ കോവിഡ് സ്റ്റാറ്റസ് കൃത്യമായിരിക്കണം -സൗദി സിവിൽ ഏവിയേഷൻ
text_fieldsറിയാദ്: സൗദിയിൽ വിമാനയാത്ര ചെയ്യുന്നതിന് 'തവക്കൽന' ആപ്പ്ളിക്കേഷനിൽ കോവിഡ് സ്റ്റാറ്റസ് കൃത്യമായിരിക്കണമെന്ന് സൗദി സിവിൽ ഏവിയേഷൻ അറിയിച്ചു. യാത്രക്കാർ കോവിഡ് ബാധിതരല്ല എന്ന് ഉറപ്പു വരുത്തുന്നതിനാണ് ഇങ്ങിനെയൊരു നിബന്ധന വെച്ചിരിക്കുന്നത്. തവക്കൽന ആപ്പിൽ 'കോവിഡിനെതിരെയുള്ള പ്രതിരോധ ശേഷി ആർജ്ജിച്ചവർ' എന്നോ നിലവിൽ 'കോവിഡ് ബാധിതരല്ല' എന്നോ ഉള്ള സ്റ്റാറ്റസ് രേഖപ്പെടുത്തിയത് പരിശോധിച്ച് മാത്രമേ യാത്രക്കാർക്ക് ബോര്ഡിങ് പാസ് ഇഷ്യൂ ചെയ്യാവൂവെന്ന് സിവിൽ ഏവിയേഷൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
തവക്കൽന ആപ്പിൽ തങ്ങളുടെ കോവിഡ് സ്റ്റാറ്റസ് ഇപ്രകാരം അല്ലാത്ത യാത്രക്കാർക്ക് നിലവിൽ യാത്രചെയ്യാൻ സാധിക്കില്ല എന്ന വിവരം യാത്രക്കാർക്ക് മുൻകൂട്ടി എസ്.എം.എസ് സന്ദേശമായി അയക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.