കോവിഡ് പ്രോേട്ടാക്കോൾ ലംഘിക്കുന്ന കടകൾ ഉടൻ അടച്ചുപൂട്ടും
text_fieldsജിദ്ദ: കോവിഡ് വ്യാപനം തടയാനുള്ള ആരോഗ്യ മുൻകരുതൽ നടപടികൾ ലംഘിക്കുന്ന സൂഖുകൾ, റസ്േറ്റാറൻറുകൾ, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് സ് ഥാപനങ്ങൾ എന്നിവ ഉടനെ അടച്ചുപൂട്ടാൻ ഉത്തരവ്. കോവിഡ് വ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി മുനിസിപ്പൽ ഗ്രാമ ഭവന മന്ത്രി മാജിദ് അൽഹുഖൈലാണ് രാജ്യത്തെ എല്ലാ മേഖലകളിലേയും മുനിസിപ്പാലിറ്റിക്കും ബലദിയ ഒാഫീസുകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്താനും മുൻകരുതൽ നടപടികളുടെ പരിശോധന കർശനമാക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വർധവിനെ തുടർന്നാണ് ആരോഗ്യ മുൻകരുതൽ നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ കർശനമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.