സൗദിയിൽ സ്വകാര്യ മേഖലക്ക് ഈദുൽ ഫിത്വർ അവധി നാല് ദിവസം
text_fieldsജിദ്ദ: സ്വകാര്യ മേഖലക്ക് ഈദുൽ ഫിത്വർ അവധി നാല് ദിവസമായിരിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 20ന് വ്യാഴാഴ്ച അഥവ റമദാൻ 29ന് പ്രവർത്തി അവസാനിച്ച ശേഷം നാല് ദിവസത്തേക്കായിരിക്കും അവധിയെന്ന് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
അവധി വിഷയത്തിൽ തൊഴിൽ നിയമത്തിന്‍റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24ലെ രണ്ടാം ഖണ്ഡികയിലെ വ്യവസ്ഥകൾ തൊഴിലുടമ പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വാരാന്ത അവധി പൊരുന്നാൾ, ആഘോഷ അവധി ദിവസങ്ങളുമായി ചേർന്ന് വരികയാണെങ്കിൽ ആ ദിവസങ്ങൾക്ക് മുമ്പോ ശേഷമോ ഉള്ള ദിവസങ്ങൾ പകരം അവധി നൽകണമെന്ന് തൊഴിൽ നിയമത്തിന്‍റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24 ലെ രണ്ടാമത്തെ ഖണ്ഡിക വ്യവസ്ഥ ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.