പ്രവാസി ഡിവിഡൻറ് സ്കീം - സാധ്യതകൾ, വെല്ലുവിളികൾ
text_fieldsപ്രവാസി ഡിവിഡൻറ് സ്കീം വീണ്ടും പ്രഖ്യാപിക്കട്ടിരിക്കുന്നു. പ്രവാസി സമൂഹത്തിെൻറ ഫണ്ട് നാടിെൻറ വികസന- ഭരണ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് പ്രവാസി ക്ഷേമനിധി ബോർഡിെൻറ സഹകരണത്തോടെയുള്ള പദ്ധതി. കഴിഞ്ഞ തവണ 56.58 കോടിയാണ് സ്വരൂപിക്കാനായത്. കിഫ്‌ബിയുമായി സഹകരിച്ചാണ് ഫണ്ടിെൻറ പ്രധാന വിനിയോഗം എന്നത് പ്രൊജക്ട് ബേസ്ഡ് ഇൻവെസ്റ്റ്മെൻറുകളിൽ താൽപര്യമുള്ളവരിൽ ഇതിന് കൂടുതൽ സ്വീകാര്യത ഉണ്ടാക്കി. ഡിവിഡൻറ് സ്കീം എന്ന ആശയത്തിലൂടെ പലിശ രഹിതമായ ഇൻവെസ്റ്റ്മെൻറ് സാധ്യതകൾ അന്വേഷിക്കുന്നവരെ അഭിമുഖീകരിന്നുണ്ടിത്.
മുകളിൽ പരാമർശിക്കപ്പെട്ട പ്രത്യേകതകൾ അനുസരിച്ച് ഈ ഫണ്ടിനെ ഒരു പ്രവാസി പെൻഷൻ ഫണ്ടായി വിലയിരുത്തുന്നവരുണ്ട്. പെൻഷൻ സ്കീമുകളിലെ പോലെ മരണ ശേഷം ജീവിത പങ്കാളിക്കും ആനുകൂല്യം ലഭിക്കുന്നു. വർഷാവർഷമുള്ള പ്രീമിയം പേമെൻറ് ഇല്ലെന്നത് ഇതിനെ പെൻഷൻ സ്കീമുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ബാങ്കുൾപ്പടെയുള്ള മറ്റു സേവിങ് സ്കീമുകളെക്കാൾ കൂടുതൽ ലാഭവിഹിതം നൽകുന്നവയാണ് ഇവയെന്നും കാണാവുന്നതാണ്.
സർക്കാർ ഫണ്ട് എന്ന നിലയിൽ കുറേക്കൂടെ സുരക്ഷിതമായ ഫണ്ടാണിത്. ട്രേഡബിലിറ്റി ഇല്ല എന്നതും ഇൻവെസ്റ്റ്മെൻറ് തുക പിൻവലിക്കാൻ കഴിയില്ലെന്നതുമാണ് ഉന്നയിക്കപ്പെടുന്ന പരിമിതികൾ. ചുരുക്കത്തിൽ, പ്രവാസി ക്ഷേമ നിധി ബോർഡ്, കിഫ്‌ബി, സർക്കാർ എന്നിവയുടെ സംയുക്‌ത സംരംഭമായ ഈ ഫണ്ട് ഒരുപരിധി വരെ ഒരു വിൻ വിൻ അപ്രോച്ച് ഉള്ള ഒരു നിക്ഷേപ സാധ്യതയാണെന്ന് വിലയിരുത്താവുന്നതാണ്.
സ്കീമിെൻറ എത്തിക്കൽ കപ്ലെയ്ൻസുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ പൊതുവായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഡിവിഡൻറ് സ്കീമുകൾ എന്ന് നാമകരണം ചെയ്യുന്നതിലൂടെ ഈ ഫണ്ട് പ്രധാനമായും ഇക്വിറ്റി അടിസ്ഥാനമാക്കിയുള്ള ഇൻവെസ്റ്റ്മെൻറ് സ്കീമുകളിൽ താൽപര്യമുള്ളവരെയാണ് ലക്ഷ്യം വെക്കുന്നത്. എന്നാൽ ഇത്തരം സ്കീമുകളുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന ഉപരിപ്ലവമായ സമീപനങ്ങളിലൂടെ മാത്രം ആ ഒരു കപ്ലയൻസിലേക്ക് എത്തുകയില്ല എന്നതാണ് യാഥാർഥ്യം. ഈ വിലയിരുത്തലിനെ മുഖവിലക്കെടുത്ത് സർക്കാർ ആവശ്യമായ സ്ട്രക്ച്ചറൽ കപ്ലയൻസിന് ശ്രമിച്ചാൽ വലിയ സ്വീകാര്യത ഇതിന് പ്രവാസി സമൂഹത്തിനിടയിൽ ഉണ്ടാവും.
സ്കീമിെൻറ പ്രത്യേകതകൾ:
• കേരളത്തിന് പുറത്ത് താമസക്കാരായ പ്രവാസികൾക്കാണ് ഈ ഫണ്ടിൽ നിക്ഷേപിക്കാൻ കഴിയുക. രണ്ട് വർഷമെങ്കിലും പ്രവാസികളായ റിട്ടേണീസിനും ഇതിൽ പങ്ക് ചേരാം.
• 3 ലക്ഷം മുതൽ 51 ലക്ഷം വരെയാണ് ഇതിൽ നിക്ഷേപിക്കാനാവുക. നിക്ഷേപം ഒറ്റത്തവണയായി നടത്തണം.
• നിക്ഷേപ തുകയുടെ 10ശതമാനമാണ് ഡിവിഡൻറ് ആയി നൽകുക.
• പണം നിക്ഷേപിച്ച് ആദ്യ മൂന്ന് വർഷം ഡിവിഡൻറ് വിതരണം ചെയ്യില്ല; പകരം അത് ഇൻവെസ്റ്റ്മെൻറ് ഫണ്ടിനോട് ചേർത്ത് (ക്യാപിറ്റലൈസഷൻ) നാലാമത്തെ വർഷം ഇൻവെസ്റ്റ്മെൻറ് തുകയും ഈ കാലയളവിലെ ഡിവിഡൻറ് തുകയും ചേർത്തുള്ള തുകക്കാണ് ലാഭം നൽകുക.
• ഇൻവെസ്റ്റ് ചെയ്ത തുക പിൻവലിക്കാനോ മറ്റൊരാൾക്ക് ട്രാൻസ്ഫർ ചെയ്യാനോ ഈ സ്കീം അനുവദിക്കുന്നില്ല.
• നിക്ഷേപക/ൻ മരണപ്പെട്ടാൽ അവരുടെ ജീവിത പങ്കാളിക്ക് അവരുടെ ജീവിത കാലം ഈ ഡിവിഡൻറ് തുക ലഭിച്ചുകൊണ്ടിരിക്കും. ഇവർ മരണപ്പെടുന്നത്തോടെ കോൺട്രാക്റ്റ് അസാധു ആവുകയും ഏറ്റവും അടുത്ത അനന്തരാവകാശികൾക്ക് ഈ ഫണ്ട് പിൻവലിക്കാൻ അവസരമൊരുക്കുകയും ചെയ്യും. അത് ലീഗൽ അനന്തരാവകാശികൾക്കിടയിൽ തുല്യമായി വീതിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.