ഫോക്കസ് കേരള പദ്ധതിക്ക് തുടക്കം
text_fieldsദുബൈ: വിദേശത്തും സ്വദേശത്തും നൈപുണ്യം നേടിയ പ്രവാസികൾക്കായി സുരക്ഷിത നിക്ഷേപങ്ങളിലും നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും മാർഗനിർദേശങ്ങൾ ലഭ്യമാക്കാക്കുന്ന ഫോക്കസ് കേരള പദ്ധതിക്ക് തുടക്കം. ഇതിെൻറ ഭാഗമായി ആദ്യ വെബിനാർ സംഘടിപ്പിച്ചു. ഗൾഫ് മാധ്യമവും ഓസ്കോൺ ഗ്രൂപ്പും കൈകോർക്കുന്ന പദ്ധതിയാണ് ഫോക്കസ് കേരള. വെബിനാർ പ്രമുഖ വ്യവസായി ഡോ.പി. മുഹമ്മദലി ഗൾഫാർ ഉദ്ഘാടനം ചെയ്തു. മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് സ്വാഗതം പറഞ്ഞു.
വ്യാവസായിക നയങ്ങളിലും ചട്ടങ്ങളിലും വരുത്തിയ സമീപകാല മാറ്റങ്ങൾ, ലൈസൻസിങ് നയങ്ങളിലെ മാറ്റം തുടങ്ങിയവ മുഹമ്മദ് ഹനിഷ് ഐ.എ.എസ് വിശദീകരിച്ചു. ഡോ. മാർട്ടിൻ പാട്രിക് - സാമ്പത്തിക ശാസ്ത്രജ്ഞൻ (കേരള മാർക്കറ്റിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ, പ്രാദേശികതലങ്ങളിൽ അനുയോജ്യമായ ബിസിനസ് സംരംഭങ്ങൾ), വിവേക് കൃഷ്ണ ഗോവിന്ദ് - ചാർട്ടേർഡ് അക്കൗണ്ടൻറ് (ചെറുകിട സംരംഭകർക്കുള്ള മൂലധന ഉറവിടങ്ങളും ഉടമകൾക്കുള്ള സാമ്പത്തിക പ്രക്രിയകളും), എൻ.എം. ഷറഫുദ്ദീൻ (ഫോക്കസ് കേരള തുടർ നടപടികളും ഭാവി പദ്ധതികളും) എന്നിവരും വെബിനാറിൽ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് പ്രവാസികളുടെ സംശയങ്ങൾക്ക് വിദഗ്ധ പാനൽ മറുപടി നൽകി.
ഫോക്കസ് കേരള പ്രൊജക്ടിനെക്കുറിച്ച് കൂടുതൽ അറിയാനും രജിസ്റ്റർ ചെയ്യുന്നതിനും വേണ്ടി +91 9744440417 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യുകയോ focuskerala@madhyamam.in എന്ന മെയിലിലേക്ക് മെയിൽ ചെയ്യുകയോ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.