ഫോക്കസ് കേരള വെബ്ബിനാർ ഇന്ന്
text_fieldsദുബൈ: വിദേശത്തും സ്വദേശത്തും നൈപുണ്യം നേടിയ പ്രവാസികൾക്കായി സുരക്ഷിത നിക്ഷേപങ്ങളിലും നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിലും മാർഗനിർദേശങ്ങൾ ലഭ്യമാക്കാനൊരുങ്ങി ഫോക്കസ് കേരള സംഘടിപ്പിക്കുന്ന മൂന്നാമത് വെബിനാർ വെള്ളിയാഴ്ച നടക്കും. ഗൾഫ് മാധ്യമവും ഓസ്കോൺ ഗ്രൂപ്പും ൈകകോർക്കുന്ന പദ്ധതിയാണ് ഫോക്കസ് കേരള.
നാട്ടിലെ പരിതഃസ്ഥിതികൾക്കും വികസനസാഹചര്യങ്ങൾക്കും യോജിക്കുന്ന വിവിധ മേഖലകളിലും തലങ്ങളിലുമുള്ള പദ്ധതികളിൽനിന്ന് അനുയോജ്യമായത് തെരഞ്ഞെടുക്കാൻ വെബിനാറിലൂടെ സാധിക്കും. ആശയങ്ങൾക്ക് ജീവൻ നൽകി വിശദമായി പരിശോധിച്ച് പൂർണമായ പദ്ധതി രൂപപ്പെടുത്താനും ഫോക്കസ് കേരള അവസരമൊരുക്കുന്നു. വ്യവസായ വകുപ്പിൽ ഉന്നത സ്ഥാനം വഹിച്ചിരുന്ന ടി.എസ്. ചന്ദ്രൻ, ഫോക്കസ് കേരള കോർഡിനേറ്റർ എൻ.എം. ഷറഫുദ്ദീൻ എന്നിവർ ചർച്ച നയിക്കും.
ഇന്ത്യൻ സമയം രാത്രി എട്ടുമണി (യു.എ.ഇ 6.30 PM, സൗദി അറേബ്യ 5.30 PM) നാണ് വെബിനാർ www.madhyamam.com/webinar എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. ഫോൺ + 919744440417
ആദ്യം പെങ്കടുക്കുന്ന 500 പേർക്കായിരിക്കും ചർച്ചയിൽ പെങ്കടുക്കാൻ അവസരം. തുടർന്ന് വരുന്നവർക്ക് മാധ്യമം ഫേസ് ബുക്ക് പേജിൽ ലൈവായി വീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.