Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightജി20 ഉച്ചകോടി:...

ജി20 ഉച്ചകോടി: ശ്രദ്ധേയമായി വെർച്വൽ 'ഫാമിലി ഫോ​േട്ടാ'

text_fields
bookmark_border
ജി20 ഉച്ചകോടി: ശ്രദ്ധേയമായി വെർച്വൽ ഫാമിലി ഫോ​േട്ടാ
cancel
camera_alt

അംഗരാജ്യങ്ങളുടെ ഭരണത്തലവന്മാരെ അണിനിരത്തിയ ‘ജി20 വെർച്വൽ ഫാമിലി ഫോ​േട്ടാ’ വെള്ളിയാഴ്​ച രാത്രിയിൽ റിയാദ്​ ദറഇയയിലെ സൽവ കൊട്ടാരത്തി​

െൻറ ഭിത്തികളിൽ പ്രദർശിപ്പിച്ചപ്പോൾ

റിയാദ്​: ഗ്രൂപ്പ്​ 20 രാജ്യങ്ങളുടെ ഉച്ചകോടി സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ഇന്ന്​ (​ശനിയാഴ്​ച) ഉച്ചക്ക്​ ആരംഭിക്കാനിരിക്കെ ലോക ശ്രദ്ധയാകർഷിച്ച്​ അംഗ രാജ്യങ്ങളുടെ ഭരണത്തലവന്മാരുടെയും മറ്റ്​ നേതാക്കളുടെയും വെർച്വൽ 'ഫാമിലി ഫോ​േട്ടാ'. കോവിഡ പ്രതിസന്ധയിൽ നിന്ന്​ കരകയറാൻ സഹായിക്കുംവിധം അതിജീവന മാർഗങ്ങൾ ഉരുത്തിരിയുമെന്ന്​ ലോകം ഉറ്റുനോക്കുന്ന സുപ്രധാന ദ്വിദിന ഉച്ചകോടിക്ക്​ മുന്നോടിയായി വെള്ളിയാഴ്​ച രാത്രിയിൽ ഒരുക്കിയ അത്താഴ വിരുന്നിലാണ്​​ ലോകനേതാക്കളെ വെർച്വലായി ഒന്നിപ്പിച്ച കുടുംബ ഫോ​േട്ടാ പ്രദർശിപ്പിച്ചത്​.

സൗദി ഭരണാധികാരി സൽമാൻ രാജാവും അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രമ്പും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമടക്കം ഗ്രൂപ്പ്​ 20ലെ മുഴുവൻ രാജ്യങ്ങളുടെയും ഭരണത്തലവന്മാരും മറ്റ്​ ഉന്നത നേതാക്കളെയുമാണ്​​ ഫോ​േട്ടായിൽ അണിനിരത്തിയത്​. ഉച്ചകോടിക്കിടെ സാധാരണമായ ഇത്തരമൊരു ഒരുമിച്ചുള്ള ഫോ​േട്ടാ സെഷൻ കോവിഡ്​ പശ്ചാത്തലത്തിൽ സാധ്യമല്ലാതിരിക്കെയാണ്​ വെർച്വലായി അത്​ സൃഷ്​ടിച്ചെടുത്ത്​ ആ കുറവ്​ പരിഹരിക്കുന്നത്​​.

വെള്ളിയാഴ്​ച രാത്രിയിൽ ദറഇയ പൗരാണിക നഗരത്തിലെ സൽവ കൊട്ടാരത്തി​െൻറ ഭിത്തികളിലാണ്​ ഇൗ ജി20 കുടുംബ ഫോ​േട്ടാ തെളിഞ്ഞത്​. കോവിഡ്​ പശ്ചാത്തലത്തിൽ ലോകനേതാക്കൾക്കും മറ്റ്​ പ്രതിനിധികൾക്കും റിയാദിൽ ഉച്ചകോടിക്ക്​ നേരി​െട്ടത്താൻ കഴിയാത്തതിനാൽ എന്ന 'ബ്രോഗ്​' വെർച്വൽ പ്ലാറ്റ്​ഫോമിലാണ്​ ഇത്തവണ ഉച്ചകോടി നടക്കുന്നത്​. ശനിയാഴ്​ച വൈകീട്ട്​ നാലിന്​ നേതാക്കളെല്ലാം ഇൗ പ്ലാറ്റ്​ഫോമിൽ അണിനിരക്കുകയും സൽമാൻ രാജാവ്​ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയും ചെയ്യും.

ഇൗ സാഹചര്യത്തിൽ അതിന്​ മുന്നോടിയായി​ മാധ്യമപ്രവർത്തകർക്കും അതിഥികൾക്കും വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികൾക്കും വേണ്ടി വെള്ളിയാഴ്​ച രാത്രിയിൽ ഒരു സാംസ്​കാരിക അത്താഴ വിരുന്നൊരുക്കുകയായിരുന്നു ജി20 ഉച്ചകോടി സംഘാടകർ. അതിലാണ്​ സൽമാൻ രാജാവിനോടൊപ്പം മറ്റ്​ ജി20 രാജ്യങ്ങളുടെ നേതാക്കന്മാരും അണിനിരന്ന 'കുടുംബ ഫോ​േട്ടാ' പ്രദർശിപ്പിച്ചത്​. ഉച്ചകോടിയുടെ അവസാനം അംഗരാജ്യങ്ങളുടെയെല്ലാം നേതാക്കന്മാർ കൂട്ടായ പ്രവർത്തനങ്ങൾക്ക്​ കൈകോർത്ത്​ നിരവധി ഉടമ്പടികൾ ഒപ്പുവെക്കാറുണ്ട്​. അതിനൊടുവിൽ ഒരുമിച്ചുള്ള ഫോ​േട്ടാ സെഷനും പതിവാണ്​. ഇത്തവണ അത്​ വെർച്വലായി നടക്കുന്നു എന്ന വ്യത്യാസം മാത്രം.

'21ാം നൂറ്റാണ്ടിൽ എല്ലാവർക്കും അവസരം' എന്ന ശീർഷകത്തിലാണ്​ ഇത്തവണത്തെ 'ജി20' ഉച്ചകോടി നടക്കുന്നത്​. ​ശനിയാഴ്​ച ഉച്ചക്ക്​ ആരംഭിച്ച്​ ഞായറാഴ്​ച ​ൈവകീട്ട്​ റിയാദ്​ പ്രഖ്യാപനത്തോടെ അവസാനിക്കുന്ന ഉച്ചകോടിക്ക്​ മുന്നോടിയായി ഇൗ വർഷം ജനുവരി മുതൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്​ത സമഗ്രതല സ്​പർശിയായ നിരവധി സമ്മേളനങ്ങൾ നടന്നുകഴിഞ്ഞിരുന്നു. അതിലൂടെയെല്ലാം ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ അന്തിമമായ പ്രഖ്യാപനമാണ്​ ഞായറാഴ്​ച വൈകീട്ട്​ നടക്കുക.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:riyadhG20 Summittsaudi arabiaG20 virtual family photo
Next Story