ഖത്തറുമായുള്ള തർക്കത്തിന് പൂർണ വിരാമമായി: സൗദി വിദേശകാര്യ മന്ത്രി
text_fieldsജിദ്ദ: ഖത്തറുമായുള്ള തർക്കത്തിന് പൂർണ വിരാമമായതായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. അൽഉലായിൽ ചൊവ്വാഴ്ച ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സൗദി അറേബ്യ, ഇൗജിപ്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഖത്തറും തമ്മിലുള്ള ബന്ധങ്ങൾ ഉടൻ പുനസ്ഥാപിക്കും. കൗൺസിലിൽ നേതൃത്വത്തിെൻറയും സഹോദര രാഷ്ട്രമായ ഇൗജിപ്തിെൻറയും വിവേകപൂർണമായ നടപടികളിലൂടെയാണ് വിയോജിപ്പുകൾക്ക് പൂർണമായ വിരാമവും നയതന്ത്രബന്ധങ്ങളുടെ സമ്പൂർണ തിരിച്ചുവരവുമുണ്ടായിരിക്കുന്നത്.
സൽമാൻ രാജാവിെൻറ പ്രതിനിധിയായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ നടന്ന 41ാമത് ജി.സി.സി ഉച്ചകോടി കൗൺസിൽ സംവിധാനത്തിെൻറയും അറബ് ദേശീയ സുരക്ഷയുടെയും പരമോന്നത താൽപര്യങ്ങളെ ഉയർത്തികൊണ്ടുവന്നു. ഒരു വീട്ടിൽ എത്ര അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ജി.സി.സി രഷ്ട്രനേതാക്കൾക്ക് അതെല്ലാം വിവേകത്തോടെ മറികടക്കാനും സുരക്ഷിത തീരത്തേക്കും രാജ്യത്തെയും ജനങ്ങളെയും എത്തിക്കാനും കഴിയുമെന്ന സന്ദേശം ലോകമെമ്പാടും നൽകാൻ ഉച്ചകോടിയിലൂടെ കഴിഞ്ഞെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കാനുള്ള രാഷ്ട്രങ്ങളുടെ പ്രതിബദ്ധത ഉറപ്പുനൽകുന്നതാണ് അൽഉല കരാർ. കാര്യങ്ങൾ സ്വാഭാവികവും ശരിയായതുമായ പാതയിലേക്ക് മടങ്ങിവരുന്നതിനെ പ്രതിനിധീകരിക്കുന്നു. മേഖലയുടെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുകയും ജനങ്ങളുടെ ആഗ്രഹങ്ങൾ യഥാർഥ്യമാക്കുകയും ചെയ്യുന്നതാണ് കരാർ. ഉഭയകക്ഷി ചർച്ചകളിലൂടെയും ഏകോപനത്തിലൂടെയും സഹകരണം വർധിപ്പിക്കുക, പ്രത്യേകിച്ച് തീവ്രവാദത്തിനും കുറ്റകൃത്യങ്ങൾക്കുമെതിരെ സഹകരിച്ച് പ്രവർത്തിക്കുക എന്നിവ കരാറിെൻറ ഉള്ളടക്കത്തിലുണ്ട്.
ജി.സി.സി നേതാക്കളുടെ വിവേകവും കുവൈത്തിെൻറ അശ്രാന്ത പരിശ്രമവും അമേരിക്കയുടെ പിന്തുണയും ഇല്ലായിരുന്നുവെങ്കിൽ അൽഉലാ കരാർ യഥാർഥ്യമാക്കാൻ കഴിയുമായിരുന്നില്ല. കുവൈത്ത് മുൻ അമീർ നടത്തിയ അശ്രാന്ത പരിശ്രമങ്ങൾ ഒാർമിക്കപ്പെടേണ്ടതുണ്ട്. അതേ സമീപനമാണ് നിലവിലെ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് പിന്തുടർന്നത്. 41ാത് ഉച്ചകോടിക്ക് വേണ്ടി യു.എ.ഇ നടത്തിയ ശ്രമങ്ങൾക്ക് നന്ദിയുണ്ട്. ഉച്ചകോടിയിൽ ജി.സി.സി രാജ്യങ്ങളുടെ നേതാക്കളും തലവന്മാരും പൊതുതാൽപര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഫോേട്ടാ:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.