സ്വദേശിവത്കരണം: 19 അക്കൗണ്ടിങ് തസ്തികകളിൽ 30 ശതമാനം ജൂൺ 11 മുതൽ
text_fieldsജിദ്ദ: സൗദി സ്വകാര്യ മേഖലയിലെ അക്കൗണ്ടിങ് തൊഴിലുകൾ 30 ശതമാനം സ്വദേശിവത്കരിക്കുന്ന തീരുമാനം ജൂൺ 11 (ദുൽഖഅദ് ഒന്ന്) മുതൽ നടപ്പാകും. 19 തസ്തികകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നതെന്ന് മാനവ വിഭവശേഷി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അഞ്ചിൽ കൂടുതൽ അക്കൗണ്ടൻറുമാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടിങ് ജോലികളിലാണ് 30 ശതമാനം സൗദി പൗരന്മാരെ നിയമിക്കേണ്ടത്. ഇങ്ങനെ സൗദി അക്കൗണ്ടൻറുമാരെ നിയമിക്കുന്നതിൽ സ്വകാര്യ മേഖലയെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രത്യേക പാക്കേജുകൾ മന്ത്രാലയം ആവിഷ്കരിക്കും.
നിയമനപ്രക്രിയയെ പിന്തുണക്കാനും അനുയോജ്യരായ ഉദ്യോഗസ്ഥരെ കണ്ടെത്താനും സഹായം, തൊഴിൽസ്ഥിരത ഉറപ്പുവരുത്താനും പരിശീലനത്തിനും യോഗ്യത നേടാനും സഹായം, സ്വദേശിവത്കരണ നടപടികളുടെ പ്രയോജനം ലഭ്യമാക്കുന്നതിലെ മുൻഗണന എന്നിവ ഇൗ പദ്ധതിയിലുൾപ്പെടുമെന്നും ഒൗദ്യോഗിക വൃത്തങ്ങൾ വിശദീകരിച്ചു.
ഫിനാൻഷ്യൽ ആൻഡ് അക്കൗണ്ടിങ് മാനേജർ, അക്കൗണ്ട്സ് ആൻഡ് ബജറ്റ് മാനേജർ, ഫിനാൻഷ്യൽ റിപ്പോർട്ട് വകുപ്പ് മാനേജർ, സകാത് ആൻഡ് ടാക്സ് വകുപ്പ് മാനേജർ, ഇേൻറണൽ ഒാഡിറ്റ് വിഭാഗം മാനേജർ, ജനറൽ അഡ്മിനിസ്ട്രേഷൻ ഒാഡിറ്റിങ് മാനേജർ, ഇേൻറണൽ ഒാഡിറ്റ് പ്രോഗ്രാം മേധാവി, ഫിനാൻഷ്യൽ കൺട്രോളർ, ഇേൻറണൽ ഒാഡിറ്റർ, സീനിയർ ഫിനാൻഷ്യൽ ഒാഡിറ്റർ, ജനറൽ അക്കൗണ്ടൻറ്, കോസ്റ്റ് അക്കൗണ്ടൻറ്, ഒാഡിറ്റർ, ജനറൽ അക്കൗണ്ട് ടെക്നീഷ്യൻ, ഒാഡിറ്റിങ് ടെക്നീഷ്യൻ, കോസ്റ്റ് അക്കൗണ്ട്സ് ടെക്നീഷ്യൻ, ഫിനാൻഷ്യൽ ഒാഡിറ്റ് സൂപ്പർവൈസർ, കോസ്റ്റ് ക്ലർക്ക്, ഫിനാൻസ് ക്ലർക്ക് എന്നീ 19 തസ്തികകളിലാണ് 30 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നത്.
സ്വദേശിവത്കരണ അനുപാതം അതത് സ്ഥാപനങ്ങൾ പാലിക്കാൻ തയാറായില്ലെങ്കിൽ ശിക്ഷാനടപടിയായി തൊഴിൽ വകുപ്പിൽനിന്ന് ലഭിക്കുന്ന ഇലക്ട്രോണിക് സേവനങ്ങൾ നിർത്തിവെക്കും.
തൊഴിൽ വിസ നൽകൽ, സ്പോൺസർഷിപ് മാറ്റം, തസ്തികമാറ്റം, വർക്ക് പെർമിറ്റ് എന്നിവ അനുവദിക്കുന്ന ഇലക്ട്രോണിക് സേവനങ്ങളാണ് നിർത്തുന്നത്. ഇതുകൂടാതെ സ്വദേശിവത്കരണ നിയമലംഘനത്തിനുള്ള വേറെ സാമ്പത്തിക പിഴയുമുണ്ടാകും. വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ തസ്തിക മാറി അക്കൗണ്ടിങ് ജോലി ചെയ്യുന്നത് കണ്ടെത്തിയാലും പിഴയുണ്ടാകും. അഞ്ചിൽ കൂടുതൽ അക്കൗണ്ടൻറുമാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടിങ് ജോലികൾ 30 ശതമാനം സ്വദേശിവത്കരിക്കാൻ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി.
അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി ഉത്തരവിട്ടത് ഡിസംബർ 23നാണ്. നിരന്തരമായ പരിശീലനങ്ങളിലൂടെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കാനും ഉൽപാദനക്ഷമത ഉയർത്താനും മാനവവിഭവശേഷി മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണ് പുതിയ തീരുമാനം. സൗദി ഒാർഗനൈസേഷൻ ഫോർ അക്കൗണ്ട്സിൽനിന്ന് പ്രഫഷനൽ അക്രഡിറ്റേഷൻ ലഭിച്ച സ്വദേശി പൗരന്മാരെയാണ് അക്കൗണ്ടൻറിങ് ജോലികളിൽ നിയമിക്കുക. ബാച്ലർ ബിരുദമുള്ളവർക്ക് 6000 റിയാലും ഡിേപ്ലാമക്കാർക്ക് 4500 റിയാലുമാണ് മിനിമം വേതനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.