Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightകോവിഡ് മഹാമാരി: വരുമാന...

കോവിഡ് മഹാമാരി: വരുമാന നഷ്​ടം; എങ്കിലും കളിയെ നെഞ്ചോട് ചേര്‍ത്ത് ​െഎ.പി.എല്‍

text_fields
bookmark_border
കോവിഡ് മഹാമാരി: വരുമാന നഷ്​ടം; എങ്കിലും കളിയെ നെഞ്ചോട് ചേര്‍ത്ത് ​െഎ.പി.എല്‍
cancel

അജ്മാന്‍: കോവിഡ് മഹാമാരി ലോകത്തെ മൊത്തത്തില്‍ വരിഞ്ഞ് മുറുക്കിയപ്പോള്‍ ഐ.പി.എല്‍ ഇക്കുറി മുടങ്ങുമെന്ന്​ കരുതിയിരുന്നു. എന്നാൽ, സാമ്പത്തീക നഷ്​ടമുണ്ടായാലും ടൂർണമെൻറ്​ മുടങ്ങരുതെന്ന ഇഛാശക്​തിയോടെ ബി.സി.സി.ഐ മുന്നോട്ടുപോയപ്പോൾ കായിക പ്രേമികൾക്ക്​ കിട്ടിയത്​ കൺകുളിർക്കെ കാണാൻ ഒരു ഐ.പി.എൽ.

ഇന്ത്യയില്‍ കോവിഡ് വ്യാപന തോത് വര്‍ധിച്ചതിനെ തുടര്‍ന്നാണ്‌ യു.എ.ഇയില്‍ കളി നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചത്​. 680 കോടി ഡോളര്‍ ബ്രാൻഡ് മൂല്യമുള്ള ഐ.പി.എല്ലി​െൻറ ലോകോത്തര താരപ്പൊലിമ നഷ്​ടപ്പെടാതിരിക്കാനാണ് ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചും കളി നടത്താന്‍ യു.എ.യിലെ ചൂടന്‍ കാലാവസ്ഥയിലെ പച്ചപ്പിലേക്ക് എത്തുന്നത്. ഐ.പി.എല്‍ നടക്കാതെ പോകുന്നത് ബി.സി.സി.ഐക്ക് വലിയ നഷ്​ടം വരുത്തും. നഷ്​ടത്തി​െൻറ തോത് കുറക്കുകയും കളിയുടെ പൊലിമ നഷ്​ടപ്പെടാതെ നോക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ്‌ ഏറെ സുരക്ഷിതമെന്ന് കരുതുന്ന യു.എ.ഇയുടെ പിച്ചിലേക്ക് ഐ.പി.എല്‍ പറിച്ചു നടാന്‍ ബി.സി.സി.ഐയെ പ്രേരിപ്പിച്ചത്. കോവിഡ് പ്രതിസന്ധി ടൂര്‍ണമെൻറില്‍ പങ്കെടുക്കുന്ന എട്ടു ടീമുകള്‍ക്കും ചെറുതല്ലാത്ത വരുമാന നഷ്​ടം വരുത്തുമെങ്കിലും പിടിച്ചുനില്‍ക്കാനാണ് അവരും ഗള്‍ഫ് പിച്ചിലേക്ക് എത്തുന്നത്. 400ഓളം കോടി രൂപക്ക് കഴിഞ്ഞ തവണ സ്പോൺസര്‍ഷിപ്പ് നേടിയിരുന്ന വിവോ ഇക്കുറി ഒഴിവായിരുന്നു. ഇന്ത്യ-ചൈന അതിർത്തി പ്രശ്​നങ്ങൾ കൂടി വിവോയുടെ പിൻമാറ്റത്തിലുണ്ടായിരുന്നു. ഇതോടെയാണ്​ കഴിഞ്ഞ തവണത്തെ തുകയുടെ പകുതിയായ 222 കോടിക്ക് ഡ്രീം ഇലവന്‍ എന്ന ഫാൻറസി ഗെയിമിംഗ് കമ്പനി സ്പോൺസര്‍ഷിപ്പ് ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നത്. ബി.സി.സി.ഐക്ക് ഇക്കുറി മറികടക്കേണ്ട സാമ്പത്തിക സാമൂഹിക പ്രതിസന്ധികള്‍ ഏറെയാണ്‌. വിദേശ രാജ്യത്ത് മത്സരം നടത്തേണ്ടി വരു​േമ്പാഴുണ്ടാകുന്ന ഭാരിച്ച ചിലവ്, ഓരോ കളിക്ക് മുന്‍പും ശേഷവും ഒരുക്കേണ്ട ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ എന്നിവക്ക് ബി.സി.സി.ഐ വലിയ വില നല്‍കേണ്ടി വരും. അബൂദബി ശൈഖ് സായിദ് ക്രിക്കറ്റ് സ്​റ്റേഡിയം, ദുബൈ ഇൻറർനാഷനൽ സ്​റ്റേഡിയം, ഷാർജ ക്രിക്കറ്റ് സ്​റ്റേഡിയം എന്നീ മൂന്നിടത്താണ് കളി നടക്കുന്നത്. ഓരോ കളിയോട് അനുബന്ധിച്ചും പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങളും ബി.സി.സി.ഐക്ക്​ അധിക ​െചലവാകും.

ടൈറ്റിൽ സ്പോൺസർഷിപ്പ് പണത്തി​െൻറ പകുതി എട്ട് ഫ്രാഞ്ചൈസികള്‍ക്കുമായി വീതം വെക്കണം. ഈ തുക ടീമുകളെ സംബന്ധിച്ച് നഷ്​ടക്കച്ചവടമാണ്‌. ടിക്കറ്റ് വില്‍പ്പനയിലൂടെ വരുമാനം ലഭിക്കില്ലെന്നതും സ്​റ്റേഡിയത്തില്‍ നിന്നുള്ള അനുബന്ധ വരുമാന നഷ്​ടവും ചരിത്രത്തിലില്ലാത്ത 'പരിക്കാണ്' വരുത്തുക. കൂടാതെ​ കളിയോട് അനുബന്ധമായി സംഘടിപ്പിക്കുന്ന മറ്റു പരിപാടികളും ടീമുകളുടെ മുഖ്യ വരുമാനമായിരുന്നു. ഇവയെല്ലാം കോവിഡ് പ്രതിസന്ധി അട്ടിമറിച്ചു. ഈ പ്രതിസന്ധി മുന്നില്‍ കണ്ട് ടീം സ്പോൺസര്‍മാര്‍ ബി.സി.സി.ഐക്ക് നല്‍കേണ്ട വിഹിതം കുറയ്ക്കണമെന്ന ആവശ്യത്തിലാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബി.സി.സി.ഐക്ക് മുന്നില്‍ വിഷയം കീറാമുട്ടിയാണ്. ചില ടീമുകളെങ്കിലും സ്പോൺസര്‍ഷിപ്പ്​ പ്രതിസന്ധി നേരിടുന്നുണ്ട്.

ദല്‍ഹി ടീമി​െൻറ ഒരു സ്പോൺസര്‍ പിന്മാറിയത് വലിയ തിരിച്ചടിയായി. ഇന്ത്യയിലെ വേനല്‍ക്കാലമായ മാര്‍ച്ച് മാസത്തില്‍ കളി നടക്കാത്തതിനാല്‍ പരസ്യയിനത്തില്‍ തങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാകില്ലെന്ന വാദമുന്നയിച്ച് പ്രമുഖ ശീതികരണ കമ്പനിയാണ് പിന്മാറിയത്.

വരാനിരിക്കുന്ന നല്ല കാലം ഈ നഷ്​ടങ്ങളെയെല്ലാം മറികടക്കാന്‍ അവസരമൊരുക്കും എന്ന പ്രതീക്ഷയിലാണ് മരുഭൂമിയിലെ സ്​റ്റേഡിയത്തില്‍ രാത്രി പകലാക്കി ക്രിക്കറ്റി​െൻറ പൂരം തീര്‍ക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2020
Next Story