Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightകേരള സോഷ്യൽ സെന്‍റർ...

കേരള സോഷ്യൽ സെന്‍റർ ഇൻഡോർ ബാഡ്‌മിന്‍റൺ ടൂർണമെന്‍റ്

text_fields
bookmark_border
കേരള സോഷ്യൽ സെന്‍റർ ഇൻഡോർ ബാഡ്‌മിന്‍റൺ ടൂർണമെന്‍റ്
cancel

അബൂദബി: കേരള സോഷ്യൽ സെന്‍റർ സംഘടിപ്പിച്ച രണ്ടാമത് ഇൻഡോർ ബാഡ്‌മിന്‍റൺ ടൂർണമെന്‍റ് സമാപിച്ചു. നവംബർ 5, 6 തീയതികളിൽ ലെവൽ-എ, ലെവൽ-ബി വിഭാഗങ്ങളായാണ് മത്സരം നടന്നത്.കെ.എസ്.സി പ്രസിഡന്‍റ് വി.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സ്പോർട്സ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടന്ന മത്സരം സോർബസ് ഫെർണാണ്ടസും ലാലി ഡിസ്‌നിയും നിയന്ത്രിച്ചു.

ലെവൽ-എ വിഭാഗത്തിൽ ഹരിയും ഷബീബും നയിച്ച അമിഗോസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ രണ്ടാം സ്ഥാനം ഷഹീറും ഷംനാദും നയിച്ച എസ് ആൻഡ് എസ് നേടി.ലെവൽ-ബി വിഭാഗത്തിൽ ഒന്നാം സ്ഥാനം മോനിഷും ആന്‍റണിയും നയിച്ച ഫീനിക്സ് അബൂദബിയും രണ്ടാം സ്ഥാനം ബിജിത്തും ഷിജോയിയും നയിച്ച ഫ്ലയിങ് സ്റ്റാറും നേടി.

പ്ലയർ ഓഫ് ദ ടൂർണമെന്റായി അമിഗോസ് ടീമിന്‍റെ ഹരിയെ തിരഞ്ഞെടുത്തു.ജന. സെക്രട്ടറി ഷെറിൻ വിജയൻ, സ്പോർട്സ് സെക്രട്ടറി ഉബൈദ്, അസി. സ്പോർട്സ് സെക്രട്ടറി ലതീഷ് ശങ്കർ എന്നിവർ സമ്മാനദാന ചടങ്ങ് നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala social centerIndoor Badminton Tournament
News Summary - Kerala Social Center Indoor Badminton Tournament
Next Story