അറിയാം പുതിയ തൊഴിൽ നിയമങ്ങൾ
text_fieldsതൊഴിലാളികളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനാണ് ഫെബ്രുവരി രണ്ട് മതൽ യു.എ.ഇയിൽ പുതിയ തൊഴിൽ നിയമം നടപ്പാക്കിയത്. എല്ലാ തൊഴിൽ കരാറുകളും നിശ്ചിത കാലത്തേക്ക് മാത്രമായിരിക്കണമെന്ന് പുതിയ നിയമം നിഷ്കർഷിക്കുന്നു. നേരത്തേ അനിശ്ചിത കാലത്തേക്ക് തൊഴിൽ കരാറുകളിൽ ഏർെപടുന്നതിന് അനുമതിയുണ്ടായിരുന്നു. ഇത്തരം കരാറുകളിൽ ഏർപ്പെട്ടിരിക്കുന്നവർ പുതിയ നിയമപ്രകാരം ഒരു വർഷത്തിനകം നിശ്ചിത കാലത്തേക്കുള്ള കരാറുകളിലേക്ക് മാറണം. ഗ്രാറ്റുവിറ്റി നൽകുന്നതിലും സുപ്രധാന മാറ്റം പുതിയ നിയമത്തിലുണ്ട്. വർഷത്തിൽ 30ദിവസത്തെ അടിസ്ഥാന ശമ്പളം ഗ്രാറ്റുവിറ്റിയായി നൽകണമെന്നാണ് പുതിയ നിയമം. നേരത്തെ ആദ്യ അഞ്ചുവർഷം ഗ്രാറ്റുവിറ്റി 21ദിവസത്തെ ശമ്പളമായിരുന്നു.
ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് മറ്റൊരു സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്യാമെന്ന നിയമം വിപ്ലവകരമാണ്.
പ്രൊബേഷൻ ആറു മാസത്തിൽ കൂടരുതെന്ന് നിയമം അനുശാസിക്കുന്നു. പ്രൊബേഷൻ കാലത്തും പിരിച്ചുവിടുന്നതിന് 14ദിവസത്തെ നോട്ടീസ് നൽകണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. തൊഴിലാളികളുടെ രേഖകൾ അനധികൃതമായി പിടിച്ചെടുക്കുന്നത് ഇത് തടയുന്നുമുണ്ട്. ഒരു ബിസിനസ് സ്ഥാപനത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ തൊഴിലാളിക്ക് അനുവാദം ലഭിക്കും. തൊഴിൽ കാലാവധി കഴിഞ്ഞാൽ രാജ്യം വിടണമെന്ന് ഉടമക്ക് നിർബന്ധിക്കാൻ പുതിയ നിയമം പ്രാബല്യത്തിലായാൽ കഴിയില്ല.
പ്രസവാവധി വര്‍ധിപ്പിച്ചും പുരുഷന്മാര്ക്ക് തുല്യമായ വേതനം ഉറപ്പുവരുത്തിയും തൊഴില്‍ പീഡനം തടയാൻ വ്യവസ്ഥകൾ ഏർപ്പെടുത്തിയുമാണ് നിയമം അവതരിപ്പിച്ചിട്ടുള്ളത്. ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും തുല്യമായ വേതനം നല്‍കണം, ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ഒരു തരത്തിലുമുള്ള വേര്‍തിരിവ് കാണിക്കരുത്, സ്ത്രീകളോട് യാതൊരുവിധ വിവേചനവും പാടില്ല, വംശത്തിെൻറയോ നിറത്തിെൻറയോ ലിംഗത്തിെൻറയോ മതത്തിെൻറയോ ദേശത്തിെൻറയോ പേരിൽ അവഗണനയില്ലാതെ തൊഴിലാളികളെ തിരഞ്ഞെടുക്കണം എന്നും നിയമം നിഷ്കര്‍ഷിക്കുന്നു.
തൊഴിലാളികളുടെ സമ്മതമില്ലാതെ അവര്‍ക്ക് ടാര്‍ഗറ്റ് വെക്കാനോ, അത് കൈവരിക്കാനാവാതെ വന്നാല്‍ പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്താനോ പാടില്ല. നേരത്തെ 45ദിവസമായിരുന്ന പ്രസവാവധി അറുപത് ദിവസത്തേക്കാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. അമ്മക്കോ കുഞ്ഞിനോ ആരോഗ്യ പ്രശ്നം വന്നാല്‍ 45 ദിവസത്തെ അധിക ലീവ് കൂടി നല്‍കാനും നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്. ആദ്യമായി അമ്മയാവുന്ന തൊഴിലാളികള്‍ക്ക് മറ്റേണിറ്റി ലീവിനു ശേഷം ആവശ്യമെങ്കില്‍ പ്രത്യേകമായി 30 ദിവസത്തെ ശമ്പളത്തോടുകൂടിയ ലീവിനും അര്‍ഹതയുണ്ട്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഇതിനു ശേഷം 30 ദിവസത്തെ ശമ്പളമില്ലാത്ത ലീവിനും അപേക്ഷിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.