മലയാളികൾ ചതിച്ചു, ബിസിനസ് തകർന്നു; ദുബൈയിൽ കുടുങ്ങി അഷ്റഫ്
text_fieldsദുബൈ: 'എനിക്കെതിരെ അവർ പരാതി കൊടുക്കട്ടെ. ജയിലിൽ പോയാൽ ഭക്ഷണമെങ്കിലും കിട്ടുമല്ലോ. സൗജന്യമായി കിടക്കാനൊരിടമെങ്കിലും കിട്ടുമല്ലോ'... രണ്ട് വർഷം മുൻപ് ദുബൈയിൽ മോശമല്ലാത്ത ബിസിനസ് നടത്തിയിരുന്ന കൊല്ലം സ്വദേശി അഷ്റഫിെൻറ വാക്കുകളാണിത്. ചതിച്ചത് രണ്ട് മലയാളികളാണ്. ഇപ്പോൾ ബിസിനസുമില്ല, വരുമാനവുമില്ല. സുമനസുകളുടെ സഹായത്താൽ ഭക്ഷണം കിട്ടുന്നത് മാത്രം ആശ്വാസം. താമസത്തിനുള്ള വാടക നാട്ടിൽ നിന്ന് നൽകും. ഹൃദ്രോഗത്തിെൻറ ആകുലതകൾ വേറെയും.
രണ്ട് വർഷം മുൻപ് ഫോർട്ടുകൊച്ചിക്കാരായ രണ്ട് പേരെ പരിചയപ്പെട്ടതോടെയാണ് അഷ്റഫിെൻറ ജീവിതം ദുരിതപൂർണമായി തുടങ്ങിയത്.
സ്നേഹം നടിച്ചു കൂടെക്കൂടിയ ഇവർ 25,000 ദിർഹം തട്ടിയെടുത്തുവെന്ന് മാത്രമല്ല, ചെക്ക് കേസിലേക്ക് വലിച്ചിടുകയും ചെയ്തു. പത്ത് ദിവസം ജയിലറക്കുള്ളിൽ അകപ്പെട്ടതും പിഴ അടക്കേണ്ടി വന്നതും മൂലം അഷ്റഫിെൻറ ജീവിതവും ബിസിനസും തകർന്നു. നിലവിൽ യു.എ.ഇയിൽ താമസിക്കുന്ന ഇരുവർക്കുമെതിരെ കേസ് നടത്താൻ പോലും പണമില്ലാത്ത അവസ്ഥയിലാണ് അദ്ദേഹം. നിയമനടപടികളുമായി മുന്നോട്ടുപോകാനും പിഴ ഇളവിന് അപേക്ഷ നൽകാനും സഹായമനസ്കരായ ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് ഹൃദ്രോഗിയായ അഷ്റഫ്.
ട്രേഡിങ് ലൈസൻസുണ്ടായിരുന്ന അദ്ദേഹം ഇന്ത്യയിൽ നിന്ന് പച്ചക്കറികൾ യു.എ.ഇയിലെത്തിക്കുന്ന ബിസിനസാണ് ചെയ്തുകൊണ്ടിരുന്നത്. ഇതുവഴി പരിചയപ്പെട്ടതാണ് ഫോർട്ടുകൊച്ചിക്കാരെ. വിശ്വാസത്തിെൻറ പുറത്ത് 25,000 ദിർഹം ഇവർക്ക് നൽകിരുന്നു. ഇതിന് പിന്നാലെ ഇവർക്ക് താമസ സൗകര്യം നൽകുന്നതിനായി നാല് ചെക്കുകൾ ഒപ്പിട്ട് നൽകുകയും ചെയ്തു. ഫ്ലാറ്റിൽ താമസം തുടങ്ങുന്നതിന് ഉടമകൾക്ക് ചെക്ക് നൽകണമെന്നും അല്ലെങ്കിൽ താനും കുടുംബവും വഴിയിലാകുമെന്നും ആത്മഹത്യ ചെയ്യേണ്ടിവരുമെന്നുമായിരുന്നു ഇവരിൽ ഒരാൾ അറിയിച്ചത്.
ഗാരൻറി നിൽക്കാമെന്ന് കൂടെയുണ്ടായിരുന്നയാൾ പറഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് 10,500 ദിർഹമിെൻറ നാല് ചെക്ക് ഒപ്പിട്ട് നൽകിയത്. ഇതിന് പുറമെ 'ദേവ' ബില്ലിനായി 2100 ദിർഹമിെൻറ മറ്റൊരു ചെക്കും നലകി. എന്നാൽ, ഒരു രൂപപോലും ഇവർ അടച്ചില്ല. ഇതോടെ ആദ്യ ഗഡുവായി അഷ്റഫിെൻറ അക്കൗണ്ടിലുണ്ടായിരുന്ന 10,500 ദിർഹം പിടിച്ചു. പിന്നീട് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങി. ഇതോടെ ചെക്ക് കേസിൽ അറസ്റ്റിലായി പത്ത് ദിവസം ജയിലിൽ കിടന്നു. 5000 ദിർഹം പിഴയടച്ചാണ് ഇവിടെ നിന്ന് പുറത്തിറങ്ങിയത്.
ബിസിനസ് പച്ചപിടിക്കാതെ വന്നതോടെ അഷ്റഫ് പ്രതിസന്ധിയിലായി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇവരെ സമീപിച്ച് കേസ് കൊടുക്കുമെന്ന് പറഞ്ഞതോടെ പണം ഉടൻ നൽകാമെന്ന് ചൂണ്ടിക്കാണിച്ച് കരാർ ഒപ്പുവെച്ചു. എന്നാൽ, പിന്നീട് വിളിച്ചിട്ട് ഫോൺ എടുക്കാത്ത അവസ്ഥയായി. ജനുവരി 30ന് പണം നൽകാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഈ സമയത്തും പണം കിട്ടാതെ വന്നതോടെ അഷ്റഫ് പട്ടിണിയിലായി. കയറിക്കിടക്കാൻ സ്ഥലവും ഭക്ഷണവും ഇല്ലാത്ത അവസ്ഥയുണ്ടായതായി അദ്ദേഹം പറയുന്നു.
കടുത്ത മാനസീക സംഘർഷത്തിലായ അഷ്റഫ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലുമായി. 40,000 ദിർഹം ബിൽ തുക വന്നെങ്കിലും ദുബൈ ചാരിറ്റി ഇടപെട്ട് ഈ തുക അടച്ചു. ഇവർ ഇത്തരത്തിൽ കൂടുതൽ പേരെ കുരുക്കുന്നുണ്ടെന്നാണ് അഷ്റഫ് പറയുന്നത്. ഒരു മാസം 900 ദിർഹം മരുന്നിന് തന്നെ വേണം. അൽ ഐനിലുള്ള സാദിഖിെൻറയും ദുബൈയിലുള്ള റഊഫിെൻറയും ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ നിയമസഹായത്തിെൻറ വഴികൾ തേടുന്നത്.
വിസ കാലാവധി അവസാനിച്ചു. യു.എ.ഇ സർക്കാർ വിസ കാലാവധി നീട്ടിയതിനാൽ ആഗസ്റ്റ് പത്ത് വരെ ഇവിടെ തങ്ങാം. അതിന് ശേഷം എന്ത് ചെയ്യുെമന്നറിയില്ല. ദുബൈ അൽഷാബ് കോളനിയിൽ താമസിക്കുന്ന അഷ്റഫിെൻറ പ്രധാന ആവശ്യം നിയമസഹായമാണ്. ഇതിന് സന്നദ്ധരായവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണം: 0552558028.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.