ചെങ്കടലിൽ 'ക്രൂയിസ്' കപ്പൽ യാത്രയൊരുക്കി സൗദി ടൂറിസം വകുപ്പ്
text_fieldsജിദ്ദ: ചെങ്കടലിൽ വിനോദ യാത്രക്ക് സൗദി ടൂറിസം വകുപ്പ് ക്രൂയിസ് കപ്പൽ യാത്ര സംഘടിപ്പിക്കും. 'തനഫുസ്' സമ്മർ സീസണോടനുബന്ധിച്ചാണ് യാത്ര. ദ്വീപുകൾ, ബീച്ചുകൾ, പവിഴപുറ്റുകൾ തുടങ്ങി ചെങ്കടലിലെ മനോഹരമായ കാഴ്ചകൾ കാണാനും ആസ്വദിക്കാനും സഞ്ചാരപ്രിയർക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം.
സ്റ്റീം ബാത്ത് അടക്കമുള്ള എല്ലാവിധ സൗകര്യങ്ങളോടുംകൂടിയതാണ് കപ്പൽ. സഞ്ചാരികൾക്ക് സേവനത്തിന് പ്രഫഷനൽ സംഘവും ഒപ്പമുണ്ടാകും. രുചികരമായ സൗദി ഭക്ഷ്യ വിഭവങ്ങളും യാത്രക്കിടയിൽ വിളമ്പും. കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ നിന്ന് രണ്ട് റൂട്ടുകളിലുടെയാണ് കപ്പൽ സർവീസ്ഒരുക്കിയിരിക്കുന്നത്.
മൂന്ന് രാത്രി നീളുന്നതാണ് ഒരു യാത്ര. യാംബുവിലൂടെ പോയി ചെങ്കലിൽ മൂന്ന് രാത്രി കഴിച്ചു കൂട്ടി വീണ്ടും കിങ് അബ്ദുല്ല സിറ്റിയിലേക്ക് തിരിച്ചുവരും. രണ്ടാമത്തെ റൂട്ട് 'നിയോം യാത്ര' ആണ്. നാല് രാത്രി നീളുന്നതാണിത്.
കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ നിന്ന് യാംബു വഴി യാത്ര തിരിക്കുന്ന കപ്പൽ വീണ്ടും കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലേക്ക് മടങ്ങും. അന്താരാഷ്ട്ര ക്രൂയിസ് ലൈൻസ് അസോസിയേഷൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം 2018ൽ ആഗോള ക്രൂയിസ് യാത്രക്കാരുടെ എണ്ണം ഏകദേശം 27 ദശലക്ഷമെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.