Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightസൗദിയിൽ ബഖാലകൾ​ പുതിയ...

സൗദിയിൽ ബഖാലകൾ​ പുതിയ ചട്ടം പാലിക്കാൻ നിശ്ചയിച്ച സമയപരിധി അവസാനിച്ചു

text_fields
bookmark_border
സൗദിയിൽ ബഖാലകൾ​ പുതിയ ചട്ടം പാലിക്കാൻ നിശ്ചയിച്ച സമയപരിധി അവസാനിച്ചു
cancel

ജിദ്ദ: റെഡ്​ കാറ്റഗറിയിലുള്ള ബഖാലകൾക്ക്​​ നിശ്ചയിച്ച പുതിയ നിബന്ധകൾ പാലിക്കുന്നതിന്​ നടത്തിപ്പുകാർക്ക്​ അനുവദിച്ച സമയപരിധി അവസാനിച്ചതായി മുനിസിപ്പൽ ​ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. ഇലക്​ട്രോണിക്​ പേയ്​മെൻറ്​ സംവിധാനം, ലൈസൻസ്​​, എല്ലാ ഉൽപന്നങ്ങളിലും വില രേഖപ്പെടുത്തൽ, നിരീക്ഷണ കാമറ ഘടിപ്പിക്കൽ, ജീവനക്കാർക്ക്​​ ആരോഗ്യ സർട്ടിഫിക്കറ്റ്​ എന്നിവയാണ്​ നിബന്ധനകൾ. ഇൗ ചട്ടങ്ങൾ പാലിക്കാത്തതിരിക്കൽ നിയമലംഘനമായി കണക്കാക്കും.

മുനിസിപ്പാലിറ്റിയുടെ നിരീക്ഷണ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ നിയലംഘനം തെളിഞ്ഞാൽ ഉടനെ പിഴയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. രണ്ടാംഘട്ടത്തിൽ ഏർപ്പെടുത്തുന്ന നിബന്ധനകൾ ശരിയാക്കുന്നതിനുള്ള സമയപരിധി 2021 ജൂൺ 29 ആണ്. ഇലക്​ട്രോണിക്​ ബില്ല്​ സംവിധാനം സജ്ജീകരിക്കുക, കടയുടെ ഉൾഭാഗമെല്ലാം പുറത്തുനിന്ന്​ നോക്കിയാൽ കാണുന്ന രൂപത്തിലാക്കുക, പുറം വാതിൽ അകം​ കാണുന്നവിധത്തിൽ സുതാര്യവും വലിച്ചു തുറക്കാൻ കഴിയുന്നതുമായിരിക്കുക, കടയ്​ക്കുള്ളിൽ മതിയായ വെളിച്ച സംവിധാനം ഉറപ്പാക്കുക, നിലം, മേൽതട്ട്​, ചുവരുകൾ, അലമാരകൾ, സ്​റ്റോറേജ്​ എന്നിവയുടെ ശുചിത്വം നിരന്തരം പരിപാലിക്കുക എന്നിവയാണ്​ രണ്ടാംഘട്ടത്തിലെ നിബന്ധനകൾ​.

ഇതിനു പുറമെ ഫ്രീസറുകൾക്ക്​ ചുറ്റും വ്യത്തിയുണ്ടാകുക, അലമാരകൾ തമ്മിൽ ഏറ്റവും കുറഞ്ഞ അകലം പാലിക്കുക, ശുചീകരണ ഉപകരണങ്ങളും വസ്​തുക്കളും ഭക്ഷ്യവസ്​തുക്കളിൽ നിന്ന്​ അകലെ സൂക്ഷിക്കുക, അഗ്​നിശമന സംവിധാനം (തീകെടുത്താൻ സഹായിക്കുന്ന സിലിണ്ടർ), ഫസ്​റ്റ്​ എയ്​ഡ്​ ബോക്​സ്​ എന്നിവ കടയിൽ സജ്ജീകരിക്കുക എന്നിവയും രണ്ടാംഘട്ടത്തിലെ നിബന്ധനയിലുണ്ട്​.

വിവിധ ഗവൺമെൻറ്​ ഏജൻസികളുമായി സഹകരിച്ച്​ തയ്യാറാക്കിയ പുതിയ നിബന്ധനകൾ ചെറുകിട പലവ്യജ്ഞന വ്യാപാര മേഖലയെ നിയന്ത്രിക്കാനും ഉപഭോക്താക്കൾക്ക്​ നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനും ഗുണനിലവാരം ഉയർത്താനും ലക്ഷ്യമിട്ടാണെന്ന്​ മന്ത്രാലയം വിശദീകരിച്ചു. മുഴുവൻ ബഖാല ഉടമകളും പുതിയ നിബന്ധനകൾ പാലിക്കാൻ ബാധ്യസ്​ഥരാണ്​​. കഴിഞ്ഞ വർഷം ജൂലൈയിലാണ് പുതിയ നിബന്ധനകൾ​ മുനിസിപ്പൽ മന്ത്രാലയം പ്രഖ്യാപിച്ചത്​.

നിലവിലെ ബഖാല ഉടമകൾക്ക്​ സമയപരിധി നൽകി ഘട്ടങ്ങളായാണ്​ നടപ്പാക്കിവരുന്നത്​. റെഡ്​ സോണിലുള്ള ബഖാലകൾക്ക്​ നിശ്ചയിച്ച കാലാവധിയാണ്​ ഇപ്പോൾ അവസാനിച്ചിരിക്കുന്നത്​. പുതിയ ബഖാലക്കോ സൂപർ​മാർക്കറ്റുകൾക്കോ വേണ്ടി​ ലൈൻസിനായി​ ​ അപേക്ഷിക്കുന്നവർക്കും ഇൗ പുതിയ നിബന്ധനകൾ ബാധകമാണ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baqalaNew rulessaudi arabiamunicipal ministry
Next Story