രോഗപ്രതിരോധശേഷി നിലനിർത്താൻ പോഷകാഹാരം
text_fieldsദോഹ: ജനങ്ങളുടെ ദൈനംദിന ജീവിതത്തെ തകിടം മറിച്ച കോവിഡ് മഹാമാരിയിൽ രോഗപ്രതിരോധശേഷി നിലനിർത്തുന്നതിൽ പോഷകാഹാരങ്ങളുടെ പ്രാധാന്യം ഓർമിപ്പിച്ച് ആരോഗ്യ വിദഗ്ധർ. കോവിഡ് പശ്ചാത്തലത്തിൽ മൂന്ന് പ്രധാന പോഷകഘടകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് പ്രമുഖ നുട്രീഷ്യനായ റഗദ് അഹമദ് അൽ ഖാതിബ് നിർദേശിക്കുന്നു. ജലമുൾപ്പെടെ ദ്രാവകങ്ങളടങ്ങിയ ഭക്ഷ്യവസ്തുക്കൾ ധാരാളമായി കഴിക്കുന്നതിലൂടെ ശരീരത്തെ ഹൈഡ്രേറ്റഡ് ആയി നിലനിർത്താൻ സഹായിക്കും. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്സ്, ഫാറ്റ് തുടങ്ങിയ മാക്രോന്യൂട്രിയൻറുകളാണ് രണ്ടാമത്തെ ഘടകം. വിറ്റാമിനുകളും ധാതുക്കളുമടങ്ങിയവയാണ് മൂന്നാമത്തെ ഘടകം, ഇതിന്റെ അപര്യാപ്തതയാണ് കോവിഡ് മഹാമാരിക്കാലത്ത് ഏറ്റവും കൂടുതൽ പ്രത്യാഘാതം സൃഷ്ടിച്ചത് -റഗദ് അൽ ഖാതിബ് വിശദീകരിച്ചു.
ശരീരത്തിനാവശ്യമായ തോതിൽ വിറ്റാമിൻ സി, അയൺ തുടങ്ങിയവ ഉൾപ്പെടുന്ന ഭക്ഷ്യപദാർഥങ്ങൾ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ പ്രതിരോധശേഷി വർധിപ്പിക്കാനും ബ്ലഡ് ആൻറി ഓക്സിഡൻറ് നിരക്ക് ഉയർത്താനും സഹായിക്കും. ഭക്ഷ്യപദാർഥങ്ങളുടെ സുരക്ഷയും ഗുണമേന്മയും അവ ഭക്ഷിക്കാൻ യോഗ്യവും സുരക്ഷിതവുമാണെന്ന് ഉറപ്പ് നൽകുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. പച്ചക്കറികൾ വിനഗർ, ജലം എന്നിവ ഉപയോഗിച്ച് കഴുകുന്നത് അവയിലടങ്ങിയ പൊടിപടലങ്ങൾ നീക്കാനും സഹായിക്കും. കൂടാതെ മാംസാഹാരങ്ങൾ ഉപ്പ്, വിനഗർ, ജലം എന്നിവയിൽ കഴുകുന്നതാണ് ഉത്തമം. മാറാ രോഗങ്ങളുള്ളവരെയാണ് കോവിഡ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. പഞ്ചസാര, കൊഴുപ്പ് എന്നിവ അമിതമായി ശരീരത്തിൽ അടങ്ങിയിരിക്കുന്നതിനാലാണിത്. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ഇത് കുറക്കുമെന്നും അൽ ഖാതിബ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.