ഖസീം പ്രവാസി സംഘം രക്ഷാകർതൃബോധന പരിപാടി സംഘടിപ്പിച്ചു
text_fieldsബുറൈദ: ഖസീം പ്രവാസി സംഘത്തിെൻറ ആഭിമുഖ്യത്തിൽ നിരവധി രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത 'മക്കളോടൊപ്പം' രക്ഷാകർതൃ ബോധന പരിപാടി സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന പരിപാടിയിൽ പൊതുപ്രവർത്തകനും സർവശിക്ഷാ അഭിയാൻ അധ്യാപക പരിശീലകനുമായ പി.കെ. രാജേന്ദ്രൻ മാസ്റ്റർ ചർച്ചാ ക്ലാസ് നയിച്ചു.
കോവിഡ് കാലത്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും സാധിക്കാതെ മാനസിക സമ്മർദം അനുഭവിക്കുന്ന കുട്ടികൾക്ക് അവരുടെ ചിന്താശേഷി വർധിപ്പിക്കുന്നതിനും ഊർജ്ജസ്വലരാക്കുന്നതിനും സ്വന്തം വീട്ടിൽ തന്നെ വിദ്യാലയാന്തരീക്ഷം രൂപപ്പെടുത്താൻ ശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കലാജാഥ പരിശീലകനുമായ എം.വി. ജനാർദ്ദനൻ മാസ്റ്റർ കുട്ടിപ്പാട്ടുകളും കഥകളുമായി ഒപ്പം ചേർന്നു.
കേന്ദ്രകമ്മിറ്റി പ്രസിഡൻറ് സി.സി. അബൂബക്കർ ആമുഖ ഭാഷണം നടത്തി. കേന്ദ്രകമ്മറ്റി അംഗങ്ങളും ഏരിയ, യൂനിറ്റ്, വനിതാവേദി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. ജിതേഷ് പട്ടുവം അധ്യക്ഷത വഹിച്ചു. നിഷാദ് പാലക്കാട് സ്വാഗതവും സതീശൻ ആനക്കയം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.