ഇന്ത്യക്കാരുടെ മടക്കം: ഖത്തർ എയർവേയ്സും ഇന്ത്യൻ കമ്പനികളും സർവീസുകൾ പ്രഖ്യാപിച്ചു
text_fieldsദോഹ: ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാൻ വഴിയൊരുക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള എയർബബിൾ ധാരണാപത്രം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ. നിബന്ധനകൾക്ക് വിധേയമായി ഇന്ത്യൻ വിമാനകമ്പനികൾക്കും ഖത്തർ എയർവേയ്സിനും ഇരുരാജ്യങ്ങളിലേക്കും സർവീസ് നടത്താനുള്ള എയർബബിൾ ധാരണാപത്രം ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമാണ് ഒപ്പുവെച്ചിരിക്കുന്നത്. ആഗസ്്റ്റ് 18നാണ് ഉത്തരവ് പ്രാബല്യത്തിൽവരുന്നത്.
പ്രതിവാര വിമാനസർവീസുകളായിരിക്കും ഇതുപ്രകാരം നടത്തുക. അതത് സംസ്ഥാനങ്ങളുടെ അനുമതിയോടെയായിരിക്കണം ഇത്. ആകെയുള്ള മൊത്തം സീറ്റുകൾ ഇന്ത്യൻ കമ്പനികളും ഖത്തർഎയർവേയ്സും തമ്മിൽ പങ്കുവെച്ചായിരിക്കും സർവീസ്. ഖത്തർ വിസയുള്ള ഏത് ഇന്ത്യക്കാരനും ഖത്തറിലേക്ക് മടങ്ങിയെത്താനുള്ള അവസരമാണ് കരാറിലൂടെ കൈവന്നിരിക്കുന്നത്. ഖത്തരി പൗരൻമാർക്കും യാത്ര ചെയ്യാം. ഖത്തറിലേക്ക് മാത്രമുള്ളവരാകണം യാത്രക്കാർ. കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും ഇരുരാജ്യങ്ങളിലേക്കുമുള്ള വിമാനടിക്കറ്റ് ബുക്കിങ്ങിന് നേരത്തേ തന്നെ അനുമതിയും നൽകിയിരുന്നു.
ആഗസ്റ്റ് ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്കടക്കം റീ എൻട്രി പെർമിറ്റ് എടുത്ത് ഖത്തറിലേക്ക് മടങ്ങാനുള്ള അനുമതിയുണ്ട്. എന്നാൽ മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ ആഗസ്റ്റ് 31 വരെ നീട്ടിയതോടെ ഇന്ത്യക്കാരുടെ മടക്കം അനിശ്ചിത്വത്തിലായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ പ്രത്യേക കരാർ ഉണ്ടാക്കണമെന്ന് ശക്തമായ ആവശ്യങ്ങൾ ഉയർന്നിരുന്നു. മടക്കം വൈകുന്നതോടെ ഖത്തറിലെ തൊഴിൽമേഖലയിലടക്കം ഇന്ത്യക്കാർക്കുണ്ടാക്കുന്ന തിരിച്ചടികളും പ്രശ്നങ്ങളും സംബന്ധിച്ച് 'ഗൾഫ്മാധ്യമം' തുടർവാർത്തകൾ നൽകിയിരുന്നു. ഇതിനെതുടർന്ന് വിവിധ പ്രവാസിസംഘടനകൾ സംയുക്തയോഗം ചേർന്ന് അധികൃതർക്ക് നിവേദനം നൽകിയിരുന്നു.
എയർബബിൾ കരാർ ആയതോടെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഏറെ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്. കരാർ പ്രകാരം വന്ദേഭാരത് മിഷൻ വഴിയും ഇന്ത്യക്കാരെ ഖത്തറിൽ തിരിച്ചെത്തിക്കാനുള്ള വിമാനങ്ങൾക്കും സാഹചര്യമൊരുങ്ങി.
ഇന്ത്യക്കാരടക്കം വിദേശികൾക്ക് ഖത്തറിൽ തിരിച്ചെത്താൻ റീ എൻട്രി പെർമിറ്റ് എടുക്കണം.
https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ് പെർമിറ്റിന് അപേക്ഷ നൽകേണ്ടത്. വിസാകാലാവധി കഴിഞ്ഞവർക്കുള്ള ഫീസ് ഖത്തർ ഒഴിവാക്കിയിട്ടുമുണ്ട്.
ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസ്: ഖത്തർ എയർവേയ്സ് ബുക്കിങ് തുടങ്ങി
ആഗസ്റ്റ് 18 മുതൽ 31വരെ ഇന്ത്യയിൽ നിന്നും ഖത്തറിലേക്കും തിരിച്ചുമുള്ള വിവിധ സർവീസുകൾക്കുള്ള ബുക്കിങ് ഖത്തർ എയർവേയ്സ് ആരംഭിച്ചു. ദോഹയിൽ നിന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചും സർവീസ് നടത്തുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. അഹ്മദാബാദ്, അമൃത്സർ, ബംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഗോവ, ഹൈദരാബാദ്, കൊൽക്കത്ത, കോഴിക്കോട്, മുംബൈ, നാഗ്പൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണിത്.
ദോഹയിൽ നിന്ന് ഈ 13 കേന്ദ്രങ്ങളിലേക്കും ഇവിടുങ്ങളിൽ നിന്ന് ദോഹയിലേക്കുമുള്ള സർവീസുകൾക്ക് ബുക്ക് ചെയ്യാം. ഇന്ത്യയും ഖത്തറും തമ്മിൽ ഒപ്പുവെച്ച എയർബബിൾ കരാർ പ്രകാരമാണ് സർവീസ് നടത്തുന്നത്. ഖത്തർ എയർവേയ്സിൽ ഇന്ത്യയിൽനിന്ന് ഖത്തറിലേക്ക് വരാൻ മുൻകൂട്ടിയുള്ള കോവിഡ് നെഗറ്റീവ് സാക്ഷ്യപത്രം നിർബന്ധമാണ്.
ഇന്ത്യൻ കമ്പനികളും ദോഹ സർവീസ് പ്രഖ്യാപിച്ചു
ഇന്ത്യയും ഖത്തറും എയർബബിൾ കരാർ ഒപ്പുവെച്ചതോടെ വിവിധ ഇന്ത്യൻ വിമാനകമ്പനികളും ദോഹയിലേക്ക് നിരവധി സർവീസുകൾ പ്രഖ്യാപിച്ചു. സർവീസുകൾ നടത്താൻ തങ്ങൾ സജ്ജമാണെന്ന് ഇൻഡിഗോ അറിയിച്ചു. https://bit.ly/2PXWd6O എന്ന ലിങ്കിൽ വിവരം അറിയാം. എയർഇന്ത്യയും സർവീസുകൾ പ്രഖ്യാപിച്ച് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഷെഡ്യൂൾ താഴെ പറയും പ്രകാരമാണ്.
ആഗസ്റ്റ് 20: കൊച്ചിയിൽ നിന്നും ദോഹയിലേക്ക്. രാവിലെ ഒമ്പത്., ആഗസ്റ്റ് 21: കോഴിക്കോട് ദോഹ. രാവിലെ 8.30., 22ന് തിരുച്ചിറപ്പള്ളിയിൽ നിന്ന് ദോഹയിലേക്ക് രാവിെല 11.20, 23ന് മുംബൈയിൽ നിന്ന് ദോഹയിലേക്ക് രാവിലെ 11 മണിക്ക്, 25ന് മുംബൈയിൽ നിന്ന് േദാഹയിലേക്ക് രാവിലെ 11, 26ന് ഡൽഹി ദോഹ. രാവിെല എട്ട്, അമൃത്സർദോഹ വൈകുന്നേരം 5.20, കണ്ണൂർ ദോഹ. രാവിലെ 11.35., ആഗസ്റ്റ് 27ന് കൊച്ചിദോഹ രാവിലെ ഒമ്പത്., ആഗസ്റ്റ് 28ന് ചെന്നെദോഹ രാവിലെ 10.20., 29ന് കോഴിക്കോട് ദോഹ രാവിലെ 8.30, ആഗസ്റ്റ് 30 കൊച്ചി ദോഹ രാവിലെ ഒമ്പത്, മുംബൈ ദോഹ രാവിലെ 11, തിരുച്ചിറപ്പള്ളി ദോഹ ഉച്ചക്ക് 12മണി.
ഖത്തർ എയർവേയ്സിൽ കോവിഡ് ടെസ്റ്റ് നിർബന്ധം
ഖത്തർ എയർവേയ്സിൽ മടങ്ങുന്ന ഇന്ത്യക്കാർക്ക് യാത്രക്ക് മുമ്പ് കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. നാട്ടിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻെറ (ഐ.സി.എം.ആർ) അംഗീകാരമുള്ള ഏത് മെഡിക്കൽ സെൻററിലും കോവിഡ് പരിശോധന നടത്താം. ഇന്ത്യയിലെ ഐ സി എം ആർ അംഗീകൃത കോവിഡ്–19 പരിശോധനാ കേന്ദ്രങ്ങളുട പൂർണ വിവരങ്ങൾ അറിയുന്നതിന് https://www.icmr.gov.in/pdf/covid/labs/COVID_Testing_Labs_11082020.pdf എന്ന ലിങ്ക് സന്ദർശിക്കുക.
യാത്രക്ക് 72 മണിക്കൂറിനുള്ളിലെ കോവിഡ് ആർ.ടിപി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. ഇതിൻ െറ ചെലവ് യാത്രക്കാരൻ തന്നെ വഹിക്കണം. സർട്ടിഫിക്കറ്റിൻെറ കോപ്പി, ഖത്തർ എയർവേയ്സിൻെറ വെബ്സൈറ്റിൽ നിന്ന് കിട്ടുന്ന നിശ്ചിത ഫോറം പൂരിപ്പിച്ചത് എന്നിവ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ കഴിയില്ല. കുടുംബാംഗങ്ങളോടൊപ്പം വരുന്ന 12 വയസിന് താഴെയുള്ള കുട്ടികളെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തിലെ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ
1. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഫീൽഡ് യൂണിറ്റ് – ആലപ്പുഴ
2. ഗവ. മെഡിക്കൽ കോളേജ് – തിരുവനന്തപുരം
3. ഗവ. മെഡിക്കൽ കോളേജ് – കോഴിക്കോട്
4. ഗവ. മെഡിക്കൽ കോളേജ് – തൃശൂർ
5. രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി – തിരുവനന്തപുരം
6. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് – തിരുവനന്തപുരം
7. സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി – തിരുവനന്തപുരം
8. ഇൻറർ യൂനിവേഴ്സിറ്റി –കോട്ടയം
9. മലബാർ കാൻസർ സെൻറർ – തലശ്ശേരി
10. സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള – പെരിയെ, കാസർഗോഡ്
11. ഗവ. മെഡിക്കൽ കോളേജ് – എറണാകുളം
12. ഗവ. മെഡിക്കൽ കോളേജ് – മഞ്ചേരി
13. ഗവ. മെഡിക്കൽ കോളേജ് – കൊല്ലം
14. ഗവ. മെഡിക്കൽ കോളേജ് – കണ്ണൂർ
15. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓപ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് – തിരുവനന്തപുരം
16. ഗവ. മെഡിക്കൽ കോളേജ് – പാലക്കാട്
17. ഗവ. ടി ഡി മെഡിക്കൽ കോളേജ് – ആലപ്പുഴ
18. ഗവ. മെഡിക്കൽ കോളേജ് ആശുപത്രി – കൊല്ലം
19. ഡിസ്ട്രിക്ട് പബ്ലിക് ഹെൽത്ത് ലബോറട്ടറി – വയനാട്
സ്വകാര്യ സ്ഥാപനങ്ങൾ
1. ഡി ഡി ആർ സി എസ് ആർ എൽ ഡയഗ്നോസ്റ്റിക് ൈപ്രവറ്റ് ലിമിറ്റഡ്– പനമ്പിള്ളി നഗർ, എറണാകുളം
2. മിംസ് ലാബ് സർവീസസ് – ഗോവിന്ദാപുരം, കോഴിക്കോട്
3. ലാബ് സർവീസ് ഫോർ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെൻറർ, എ ഐ എം എസ് – പോണെക്കര, കൊച്ചി
4. ഡെയിൻ ഡയഗ്നോസ്റ്റിക്സ് ൈപ്രവറ്റ് ലിമിറ്റഡ്, 18/757 – ആർ സി റോഡ്, പാലക്കാട്
5. മെഡിവിഷൻ സ്കാൻ ആൻഡ് ഡയഗ്നോസ്റ്റിക് റിസർച്ച് സെൻറർ ൈപ്രവറ്റ് ലിമിറ്റഡ് – ശ്രീകണ്ഠത്ത് റോഡ്, കൊച്ചി
6. എം വി ആർ കാൻസർ സെൻറർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സി പി 1/516 ബി സി – പൂലക്കോട്, കോഴിക്കോട്
7.അസ ഡയഗ്നോസ്റ്റിക് സെൻറർ – സ്റ്റേഡിയം പുതിയറ റോഡ്, കോഴിക്കോട്
8. ന്യൂബെർഗ് ഡയഗ്നോസ്റ്റിക്സ് ൈപ്രവറ്റ് ലിമിറ്റഡ് – തൊംബ്ര ആർക്കേഡ്, എറണാകുളം
9. ജീവ സ്പെഷ്യാലിറ്റി ലാബ് – ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, തൃശൂർ
കോവിഡ് സർട്ടിഫിക്കറ്റില്ലെങ്കിൽ ഹോട്ടൽ ക്വാറൻറീൻ
മറ്റ് വിമാനങ്ങളിൽ വരുന്നവർക്ക് അക്രഡിറ്റഡ് പരിശോധനാകേന്ദ്രങ്ങളിൽ നിന്നുള്ള 48 മണിക്കൂറിനുള്ളിലുള്ളിലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഒരാഴ്ച ഹോം ക്വാറൻറീൻ മതി. ആറാം ദിനം കോവിഡ് പരിശോധന. ഫലം പോസിറ്റീവ് ആണെങ്കിൽ ഐസോലേഷനിലേക്ക് മാറ്റും. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ യാത്ര പുറപ്പെടുന്നതിന് മുമ്പ് Discover Qatar വെബ്സൈറ്റിലൂടെ ക്വാറൻറീൻ ഹോട്ടൽ ബുക്ക് ചെയ്യണം. ഇവർക്ക് ദോഹ വിമാനത്താവളത്തിൽ പരിശോധന നടത്തും. ഇവർ സ്വന്തം ചെലവിൽ ഒരാഴ്ച ഹോട്ടൽ ക്വാറൻറീനിൽ കഴിയണം. ആറാംദിനം കോവിഡ് പരിശോധന. പോസിറ്റീവ് ആണെങ്കിൽ ഐസൊലേഷനിലേക്ക് മാറ്റും.
നെഗറ്റീവ് ആണെങ്കിൽ ഒരാഴ്ച വീണ്ടും ഹോം ക്വാറൻറീൻ. 55 വയസ്സിന് മുകളിലുള്ളവർ, രോഗികൾ, ഗർഭിണികൾ, അഞ്ച് വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുള്ള മാതാക്കൾ തുടങ്ങിയവർക്ക് ഏത് സാഹചര്യത്തിലായാലും ഹോം ക്വാറൻറീൻ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.