Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightസൗദി വ്യോമ പാതയിലൂടെ...

സൗദി വ്യോമ പാതയിലൂടെ ഖത്തർ എയർവേയ്​സ്​ പറക്കാൻ ആരംഭിച്ചു

text_fields
bookmark_border
സൗദി വ്യോമ പാതയിലൂടെ ഖത്തർ എയർവേയ്​സ്​ പറക്കാൻ ആരംഭിച്ചു
cancel

റിയാദ്​: മൂന്നര വർഷത്തെ ഇടവേളക്ക്​ ശേഷം ഖത്തർ എയർവേസ്​ വിമാനങ്ങൾ വീണ്ടും സൗദി അറേബ്യയുടെ വ്യോമ പാത ഉപയോഗിക്കാൻ ആരംഭിച്ചു. ആദ്യ വിമാനം വ്യാഴാഴ്​ച രാത്രി സൗദിക്ക്​ മുകളിലൂടെ ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്​ ബർഗിലേക്ക്​ പറന്നു. ഖത്തർ സമയം രാത്രി 8.45 ദോഹയിലെ ഹമദ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന്​ പറന്നുയർന്ന ക്യൂ.ആർ 1365 വിമാനം ഏതാനും സമയത്തിനുള്ളിൽ ജിദ്ദ നഗരത്തിന്​ മുകളിലൂടെ കടന്നുപോയി. ആഫ്രിക്കൻ പ്രാദേശിക സമയം പുലർച്ചെ 4.35ന്​ അത്​ ജോഹനാസ്​ ബർഗ്​ വിമാനത്താവളത്തിലിറങ്ങും.

തങ്ങളുടെ നിരവധി വിമാനങ്ങൾ സൗദി വ്യോമപാതയിലൂടെ വഴിതിരിച്ചുവിടുമെന്നും അതിനുള്ള ഷെഡ്യൂളുകൾ പൂർത്തിയായെന്നും ഖത്തർ എയർവേയ്​സ്​ അധികൃതർ ട്വീറ്റ്​ ചെയ്​തു. 2017 ജൂണിൽ അവസാനിച്ച ഖത്തറുമായുള്ള സൗദി അറേബ്യ, ഇൗജിപ്​ത്​, ബഹ്​ റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ നയതന്ത്ര ബന്ധം ഇക്കഴിഞ്ഞ ചൊവ്വാഴ്​ച വടക്കുപടിഞ്ഞാറൻ സൗദിയിലെ അൽഉലയിൽ നടന്ന ജി.സി.സി ഉച്ചകോടിയിലാണ്​ പുനസ്ഥാപിച്ചത്​. ഇൗ രാജ്യങ്ങളെല്ലാം കടൽ, കര, വ്യോമ അതിർത്തികൾ അടച്ച്​ ഖത്തറിന്​ പൂർണ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു.

അൽഉല ഉച്ചകോടിയിൽ ഒപ്പുവെച്ച കരാർ പ്രകാരം ഇൗ രാജ്യങ്ങളെല്ലാം ഖത്തറുമായുള്ള ഉപരോധം അവസാനിപ്പിച്ചു. ഇതോടെ ഖത്തറുമായി നയതന്ത്ര ബന്ധം ശക്തമാക്കാനുള്ള നടപടി സൗദി അറേബ്യ ത്വരിതപ്പെടുത്തി. ഉച്ചകോടിയുടെ തലേന്ന്​ രാത്രിയിൽ തന്നെ ഇരു രാജ്യങ്ങളുടെയും കര, കടൽ, വ്യോമ അതിർത്തികൾ തുറക്കാൻ തീരുമാനിച്ചിരുന്നു. അതിൻപ്രകാരം കര അതിർത്തിയായ സൽവയിലെ ചെക്ക് പോയിൻറ്​ തുറക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

ഇവിടെ റോഡിന്​ കുറുകെ സ്ഥാപിച്ചിരുന്ന കോൺഗ്രീറ്റ്​ ബാരിക്കേഡുകൾ എടുത്തുമാറ്റി. കസ്​റ്റംസ്, ഇമിഗ്രേഷൻ, ആരോഗ്യവകുപ്പ്​ എന്നിവയുടെ ചെക്ക്​ പോയിൻറ്​ ഒാഫീസുകൾ പ്രവർത്തനസജ്ജമായിരിക്കുകയാണ്​. അതിർത്തി പൂർണമായും തുറന്ന്​ ഉടൻ ഗതാഗതം പുനരാരംഭിക്കുമെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

സൗദി വ്യോമപാത ഉപയോഗിക്കാൻ ആരംഭിച്ചതിന്​ പിന്നാലെ ഖത്തർ എയർവേയ്​സി​െൻറ വിമാനങ്ങൾ സൗദിയിലേക്കുള്ള സർവിസുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. ഇതിനുള്ള നടപടികളും ഇരു ഭാഗത്തും തുടങ്ങിയിട്ടുണ്ട്​. അടുത്ത ദിവസം തന്നെ ഖത്തർ എയർവേസ്​ വിമാനങ്ങൾ സൗദി വിമാനത്താവളങ്ങളിൽ എത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarAirwaysflightsSaudi airspace
Next Story