റമദാൻ: ഇഫ്ത്താർ സംഗമങ്ങൾ സജീവം
text_fieldsചാവക്കാട് മഹല്ല് കുടുംബ സംഗമവും നോമ്പ് തുറയും
അജ്മാന്‍: ചാവക്കാട് മഹല്ല് യു.എ.ഇ കൂട്ടായ്മ കുടുംബ സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ചു. ചാവക്കാട് മഹല്ലിലെ 200 കുടുംബങ്ങൾ പങ്കെടുത്തു. പ്രസിഡന്‍റ് താഹിർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ഡോ. സംഗീത് ഇബ്രാഹിം, ടി.പി. ഷറഫുദ്ദീൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സന്നദ്ധ പ്രവർത്തനങ്ങൾക്ക് ദുബൈ ഗവണ്മെന്റിന്‍റെ ആദരം ലഭിച്ച സലീംഷയെ ആദരിച്ചു. ഖുർആൻ മനപ്പാഠമാക്കിയ മുഹമ്മദ് അബ്ദുൽ ഹാദി, പ്രവാസി ജീവിതത്തിൽ പതിറ്റാണ്ടുകൾ പിന്നിട്ട അബ്‌ദുൽ കരീം, മജീദ് മാളിയേക്കൽ എന്നിവരെയും ആദരിച്ചു.
പൂതപ്പാറ മഹല്ല് ഇഫ്താർ സംഗമം
ദുബൈ: കണ്ണൂർ പൂതപ്പാറ മഹല്ല് യു.എ.ഇ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സൽമാൻ അസ്ഹരിയുടെ പ്രാർഥനയോടെയാണ് സംഗമം തുടങ്ങിയത്. പ്രസിഡന്‍റ് മുഹമ്മദ് സുഹൈൽ അധ്യക്ഷത വഹിച്ചു. അഫ്സൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ എ.വി. സുഹൈൽ, ടി.പി. നഹാസ്, ശിർഷാദ്, സുനീത്, അൽഷാദ് എന്നിവർ നേതൃത്വം നൽകി. കൂട്ടായ്മ സെക്രട്ടറി എം.കെ.പി. ഷാഹിദ് സ്വാഗതവും ടി.പി. തുഫൈൽ നന്ദിയും പറഞ്ഞു.
തുറയൂർ മഹൽ ഇഫ്താർ സംഗമം
ദുബൈ: കോഴിക്കോട് പയ്യോളി തുറയൂർ നിവാസികളുടെ കൂട്ടായ്മയായ തുറയൂർ ചരിച്ചൽ മഹല്ല് റിലീഫ് യു.എ.ഇ കമ്മിറ്റി ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മഹല്ല് നിവാസികളും കുടുംബാംഗങ്ങളുമായി 350 ഓളം പേർ പങ്കെടുത്തു. എ.കെ. അബ്ദു റഹിമാൻ, ഹംസ പയ്യോളി, സി.കെ. അബ്ദുറഹിമാൻ, ശ്രീജിത്ത് പുനത്തിൽ, സമീർ അലൊനി, റാഷിദ് കിഴക്കയിൽ, ഷംസു, കുഞ്ഞബ്ദുല്ല, ഗഫൂർ എന്നിവർ നേതൃത്വം നൽകി.
വില്യാപ്പള്ളി മുസ്‍ലിം ജമാഅത്ത് ഇഫ്താർ മീറ്റ്
മനാമ: വില്യാപ്പള്ളി മുസ്‍ലിം ജമാഅത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ ചാപ്റ്റർ ഗോൾഡൻ ജൂബിലി സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. പ്രസിഡന്‍റ് ഇ. അഹമ്മദ് അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡന്‍റ് ഫഖ്‌റുദ്ദീൻ കോയ തങ്ങൾ സംഗമം ഉദ്‌ഘാടനം ചെയ്തു. കെ.എം.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡന്‍റ് ഷാഫി പാറക്കട്ട, ഡോ. പി.ബി. ചെറിയാൻ, കെ.പി. മുസ്തഫ, ഗഫൂർ കൈപ്പമംഗലം, ഒ.കെ. കാസിം, ഫൈസൽ കോട്ടപ്പള്ളി, ഷരീഫ് വില്യാപ്പള്ളി, പി.കെ. ഇസ്ഹാഖ് തുടങ്ങിയവർ സംസാരിച്ചു. ബഹ്‌റൈൻ ചാപ്റ്റർ നടത്തിവരുന്ന 'വാത്സല്യം'അനാഥ സ്‌പോൺസർഷിപ് പദ്ധതിയുടെ എട്ടാം വാർഷിക ഫണ്ട് സലാം ഹാജി മിസ്ബാർ കൈമാറി. ഹൃസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ വില്യാപ്പള്ളി താനിയുള്ളതിൽ മഹല്ല് പ്രസിഡന്‍റ് പി.പി. ഇബ്രാഹിം ഹാജിയെ ഷാളണിയിച്ച് ആദരിച്ചു. ജനറൽ സെക്രട്ടറി എ.പി. ഫൈസൽ സ്വാഗതവും സഹീർ പറമ്പത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികളായ മേമുണ്ട ഇബ്രാഹിം ഹാജി, താനിയുള്ളതിൽ ഹമീദ് ഹാജി, പി.പി. ഹാഷിം, ചാലിൽ കുഞ്ഞഹമ്മദ്, ബഷീർ ഹാജി അനാറാത്ത്, അനസ് ഏലത്, സമീർ മൈകുളങ്ങര, സി.കെ. സിറാജ്, ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി.
കെ.എം.സി.സി നാദാപുരം മണ്ഡലം ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. ഇതോടനുബന്ധിച്ച് കോവിഡ് പോരാളികൾക്ക് നൽകിയ ആദരവ് അൻവർ എരോത്ത്, കെ.ടി.കെ. ബഷീർ, ഫായിസ് അഹ്മദ്, ചെറിയ കോയ തങ്ങൾ എന്നിവർ സംസ്ഥാന ട്രഷറർ എം.ആർ. നാസർ, ജില്ല പ്രസിഡൻറ് ഫാസിൽ കൊല്ലം, ജില്ല ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അലി, സംസ്ഥാന വൈസ് പ്രസിഡൻറ് ശഹീദ് പാട്ടിലത്ത് എന്നിവരിൽനിന്ന് ഏറ്റുവാങ്ങി. സിയാദ് അബ്ദുല്ലയുടെ ഖിറാഅത്തോടെ ആരംഭിച്ച സംഗമം സംസ്ഥാന ട്രഷറർ എം.ആർ. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അബ്ദുല്ല മാവിലായി അധ്യക്ഷത വഹിച്ചു. സിറാജ് എരഞ്ഞിക്കൽ, ശഹീദ് പട്ടിലത്ത്, ഫാസിൽ കൊല്ലം, ഡോ. മുഹമ്മദ് അലി എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡൻറ് ശറഫുദ്ദീൻ കണ്ണേത്ത്, സംസ്ഥാന ജില്ല ഭാരവാഹികളായ സുബൈർ പാറക്കടവ്, അസ്ലം കുറ്റിക്കാട്ടൂർ, ടി.ടി. ഷംസു, ഷാനവാസ് കാപ്പാട്, സൈഫു എന്നിവർ സംബന്ധിച്ചു. അബ്ദുല്ല മുസ്ലിയാർ പൈക്കലങ്ങാടി റമദാൻ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി യൂനുസ് കല്ലാച്ചി സ്വാഗതവും ട്രഷറർ റഷീദ് ഒന്തത്ത് നന്ദിയും പറഞ്ഞു.
ചമ്മന്നൂർ മഹല്ല് ഇഫ്താർ സംഗമം
അബൂദബി: പുന്നയൂർക്കുളം ചമ്മന്നൂർ മഹല്ല് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ചമ്മന്നൂർ മഹല്ല് അബൂദബി ഫോറം അബൂദബിയിൽ സംഘടിപ്പിച്ച ഇഫ്താർ കുടുംബ സംഗമത്തിൽ നൂറിൽ പരം പേർ പങ്കെടുത്തു. ചമ്മന്നൂർ മഹല്ല് പ്രസിഡന്‍റ് അറക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്‍റ്, ഹുസൈൻ ഇല്ലത്തയിൽ അധ്യക്ഷത വഹിച്ചു. ചമ്മന്നൂർ മഹല്ല് ട്രഷറർ റസാഖ് പാവൂരയിൽ, ദുബൈ കമ്മിറ്റി പ്രസിഡന്‍റ് സുബൈർ അറക്കൽ, സുൽഫിക്കർ, എം.വി. ഹുസൈൻ, നദീർ വെളുത്തോടത്തിൽ എന്നിവർ പങ്കെടുത്തു. ഫോറം സെക്രട്ടറി റാഷിദ് മുണ്ടാറയിൽ സ്വാഗതവും ജിഷാർ എരണ്ടക്കാട്ടിൽ നന്ദിയും പറഞ്ഞു.
ഒ.ഐ.ഒ.പി പ്രവാസി സംഗമം
മസ്കത്ത്: വൺ ഇന്ത്യ വൺ പെൻഷൻ (ഒ.ഐ.ഒ.പി) മൂവ്മെന്‍റ് പ്രവാസി കൂട്ടായ്മ ഓൺലൈനിലൂടെ പ്രവാസി സംഗമം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റ് എൻ.എം. ഷെരീഫ് ഉദ്ഘാടനം ചെയ്തു. സ്ഥാപക അംഗവും ഓവർസീസ് പ്രസിഡന്‍റുമായ ബിബിൻ പി. ചാക്കോ അധ്യക്ഷത വഹിച്ചു. സാമ്പത്തിക വിദഗ്ധൻ ഡോ. ജോസ് സെബാസ്റ്റ്യൻ മുഖ്യാതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി ബിജീഷ് തോമസ്, വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാപക അംഗങ്ങളായ വിനോദ് കെ.ജോസ്, ബിജു എം. ജോസഫ്, വൈസ് പ്രസിഡന്‍റ് മാത്യു കാവുങ്കൽ, ജോ. സെക്രട്ടറി കാർത്തികേയൻ തുടങ്ങിയവർ സംസാരിച്ചു. ദേവിക വിജി (കുവൈത്ത്) ഗാനങ്ങൾ ആലപിച്ചു. ഓവർസീസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി വർഗീസ് സ്വാഗതവും ട്രഷറർ സാബു കുര്യൻ (ഒമാൻ) നന്ദിയും പറഞ്ഞു. ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറിലധികം പ്രവർത്തകരും നേതാക്കളും പങ്കെടുത്തു.
ഫ്രൻഡ്സ് അസോസിയേഷൻ വെസ്റ്റ് റിഫ ഇഫ്താർ സംഘടിപ്പിച്ചു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വെസ്റ്റ് റിഫ യൂനിറ്റ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വൈസ് പ്രസിഡന്‍റ് ജമാൽ നദ്‌വി ഇരിങ്ങൽ റമദാൻ സന്ദേശം നൽകി. മനുഷ്യരെ ദൈവസാമീപ്യത്തിൽ ജീവിക്കാൻ പരിശീലിപ്പിക്കുന്ന മാസമാണ് റമദാനെന്ന് അദ്ദേഹം പറഞ്ഞു. ദൈവ കൽപനകൾക്കനുസൃതമായി ജീവിതത്തെ ചിട്ടപ്പെടുത്താനും പൈശാചിക പ്രേരണകളിൽനിന്നും വിട്ടുനിന്ന് വേദസാരമനുസരിച്ച് കാഴ്ചപ്പാടുകളെ ചിട്ടപ്പെടുത്താനും കഴിയണമെന്ന് അദ്ദേഹം ഉണർത്തി. യൂനിറ്റ് പ്രസിഡന്‍റ് പി.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ, മൂസ കെ. ഹസൻ, അബ്ദുൽ നാസർ, അബ്ദുൽഹഖ്, ബുഷ്‌റ റഹീം തുടങ്ങിയവർ നേതൃത്വം നൽകി.
ടീൻ ഇന്ത്യ റമദാൻ സംഗമം
മനാമ: ടീൻ ഇന്ത്യ റിഫ ഏരിയ റമദാൻ സംഗമം സംഘടിപ്പിച്ചു. സൂമിലൂടെ നടത്തിയ പരിപാടിയിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ താജുദ്ദീൻ മദീനി മുഖ്യ പ്രഭാഷണം നടത്തി. വ്രതത്തിന്റെ നന്മകൾ ജീവിതത്തിന്റെ മാറ്റത്തിന് കാരണമാവണമെന്നും വരുംകാലത്തേക്കുള്ള പരിശീലനമെന്ന നിലക്ക് മനസ്സും ശരീരവും ഇതിലൂടെ ശുദ്ധീകരിക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹന്നത്ത്, ജുനൈദ്, ത്വയ്യിബ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.