ഒമ്പത് വർഷമായി വാടക നൽകിയില്ല; കോടതി ഉത്തരവിൽ നാല് കടകൾ ഒഴിപ്പിച്ചു
text_fieldsതളിപ്പറമ്പ്: വർഷങ്ങളായി വാടക നൽകാത്ത വാടകക്കാരെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒഴിപ്പിച്ചു. ചിറവക്കിൽ യു.ഡി.എഫ് നിയന്ത്രണത്തിലുള്ള ജില്ല റബർ മാർക്കറ്റിങ് സഹകരണ സൊസൈറ്റിയുടെ കെട്ടിടത്തിലെ നാല് മുറികളിലെ വാടകക്കാരെയാണ് ഒഴിപ്പിച്ചത്.
ഇവർ ഒമ്പത് വർഷമായി വാടക നൽകാത്തതിനാൽ സൊസൈറ്റി നൽകിയ ഹരജി പരിഗണിച്ച് നിലവിലുള്ള വാടകക്കാരെ ഒഴിപ്പിക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു.
ദേശീയപാതയിൽ ചിറവക്ക് ജങ്ഷനിൽ ജില്ല റബർ മാർക്കറ്റിങ് സൊസൈറ്റിയുടെ കീഴിലുള്ള കെട്ടിടത്തിലെ നാല് മുറികൾക്ക് ഒമ്പതു വർഷമായി ചില്ലിക്കാശ് പോലും കുടിയാന്മാർ വാടക നൽകിയിരുന്നില്ല. മാത്രമല്ല നാല് മുറികളും ഇവർ വൻ വാടകക്ക് മറിച്ചു നൽകി പണം തട്ടുന്നതായും പരാതി ഉയർന്നിരുന്നു. പ്രതിമാസം 10,630 രൂപയാണ് വാടക നൽകേണ്ടിയിരുന്നത്. ഇത് കുടിശ്ശികയായി 8,42,890 രൂപയായി ഉയർന്നിരുന്നു.
തുടർന്ന് സൊസൈറ്റി ഭാരവാഹികൾ നൽകിയ ഹരജി പരിഗണിച്ച് ഹൈകോടതി കുടിയാന്മാരെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാവിലെ പൊലീസ് സഹായത്തോടെ മുറികൾ ഒഴിപ്പിക്കാൻ തളിപ്പറമ്പ് മുൻസിഫ് കോടതി നടപടി സ്വീകരിച്ചത്. ഈ കെട്ടിട സമുച്ചയത്തിൽ കുപ്പത്തെ എം. ശ്രീകല വാടകക്കെടുത്ത നാല് മുറികളിൽ നിന്നാണ് കുടിശ്ശിക സൊസൈറ്റിക്ക് ലഭിക്കാനുള്ളത്. വായ്പ കുടിശ്ശികയുടെ പേരിൽ സഹകരണസംഘം കേരള ബാങ്ക് ജപ്തി ചെയ്തിരിക്കുകയാണ്.
28 ജീവനക്കാരുണ്ടായിരുന്നതിൽ 24 പേരും പിരിഞ്ഞു പോയി. നാലുപേരാണെങ്കിൽ ശമ്പളം ഇല്ലാതെ കഴിയുകയാണ്.
ഈ സൊസൈറ്റിയെയാണ് തുച്ഛമായ വാടക പോലും നൽകാതെ വാടകക്കാർ കബളിപ്പിച്ചതായി കോടതിയെ ബോധ്യപ്പെടുത്തിയത്. ടയർ കട, ലോട്ടറിക്കട, അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പ് എന്നിവയാണ് കോടതി ഉത്തരവനുസരിച്ച് ഒഴിപ്പിച്ചത്. തളിപ്പറമ്പ് അഡീ.എസ്.ഐ ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ സഹായത്തോടെയാണ് കോടതി ആമീൻ ഉത്തരവ് നടപ്പാക്കിയത്.
മറ്റ് മുറികളിൽ ഉള്ളവരും വാടക കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും അവരെയും ഒഴിവാക്കാൻ കോടതി വിധി അനുകൂലമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘം വൈസ് പ്രസിഡന്റ് ജോർജ് വടകര പറഞ്ഞു.തളിപ്പറമ്പ്: വർഷങ്ങളായി വാടക നൽകാത്ത വാടകക്കാരെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒഴിപ്പിച്ചു. ചിറവക്കിൽ യു.ഡി.എഫ് നിയന്ത്രണത്തിലുള്ള ജില്ല റബർ മാർക്കറ്റിങ് സഹകരണ സൊസൈറ്റിയുടെ കെട്ടിടത്തിലെ നാല് മുറികളിലെ വാടകക്കാരെയാണ് ഒഴിപ്പിച്ചത്.
ഇവർ ഒമ്പത് വർഷമായി വാടക നൽകാത്തതിനാൽ സൊസൈറ്റി നൽകിയ ഹരജി പരിഗണിച്ച് നിലവിലുള്ള വാടകക്കാരെ ഒഴിപ്പിക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു.
ദേശീയപാതയിൽ ചിറവക്ക് ജങ്ഷനിൽ ജില്ല റബർ മാർക്കറ്റിങ് സൊസൈറ്റിയുടെ കീഴിലുള്ള കെട്ടിടത്തിലെ നാല് മുറികൾക്ക് ഒമ്പതു വർഷമായി ചില്ലിക്കാശ് പോലും കുടിയാന്മാർ വാടക നൽകിയിരുന്നില്ല. മാത്രമല്ല നാല് മുറികളും ഇവർ വൻ വാടകക്ക് മറിച്ചു നൽകി പണം തട്ടുന്നതായും പരാതി ഉയർന്നിരുന്നു. പ്രതിമാസം 10,630 രൂപയാണ് വാടക നൽകേണ്ടിയിരുന്നത്. ഇത് കുടിശ്ശികയായി 8,42,890 രൂപയായി ഉയർന്നിരുന്നു.
തുടർന്ന് സൊസൈറ്റി ഭാരവാഹികൾ നൽകിയ ഹരജി പരിഗണിച്ച് ഹൈകോടതി കുടിയാന്മാരെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാവിലെ പൊലീസ് സഹായത്തോടെ മുറികൾ ഒഴിപ്പിക്കാൻ തളിപ്പറമ്പ് മുൻസിഫ് കോടതി നടപടി സ്വീകരിച്ചത്. ഈ കെട്ടിട സമുച്ചയത്തിൽ കുപ്പത്തെ എം. ശ്രീകല വാടകക്കെടുത്ത നാല് മുറികളിൽ നിന്നാണ് കുടിശ്ശിക സൊസൈറ്റിക്ക് ലഭിക്കാനുള്ളത്. വായ്പ കുടിശ്ശികയുടെ പേരിൽ സഹകരണസംഘം കേരള ബാങ്ക് ജപ്തി ചെയ്തിരിക്കുകയാണ്.
28 ജീവനക്കാരുണ്ടായിരുന്നതിൽ 24 പേരും പിരിഞ്ഞു പോയി. നാലുപേരാണെങ്കിൽ ശമ്പളം ഇല്ലാതെ കഴിയുകയാണ്.
ഈ സൊസൈറ്റിയെയാണ് തുച്ഛമായ വാടക പോലും നൽകാതെ വാടകക്കാർ കബളിപ്പിച്ചതായി കോടതിയെ ബോധ്യപ്പെടുത്തിയത്. ടയർ കട, ലോട്ടറിക്കട, അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പ് എന്നിവയാണ് കോടതി ഉത്തരവനുസരിച്ച് ഒഴിപ്പിച്ചത്. തളിപ്പറമ്പ് അഡീ.എസ്.ഐ ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ സഹായത്തോടെയാണ് കോടതി ആമീൻ ഉത്തരവ് നടപ്പാക്കിയത്.
മറ്റ് മുറികളിൽ ഉള്ളവരും വാടക കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും അവരെയും ഒഴിവാക്കാൻ കോടതി വിധി അനുകൂലമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘം വൈസ് പ്രസിഡന്റ് ജോർജ് വടകര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.