സൗദിയിൽ 20 ദിവസത്തേക്ക് കൂടി നിയന്ത്രണങ്ങൾ നീട്ടി
text_fieldsജിദ്ദ: കോവിഡ് രണ്ടാം തരംഗത്തിെൻറ ഭീഷണി ഒഴിവാക്കാൻ സൗദി അറേബ്യയിൽ ഏർപ്പെടുത്തിയ വിവിധ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക് കൂടി നീട്ടി. ഫെബ്രുവരി മൂന്നിന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണകാലാവധി ഇന്ന് അവസാനിക്കേയാണ് ഇന്ന് രാത്രി 10 മുതൽ അടുത്ത 20 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചത്. രാജ്യത്തെ റെസ്റ്റോറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. പാഴ്സലുകൾ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടം പാടില്ല. പൊതുപരിപാടികൾക്കുള്ള വിലക്ക് തുടരും. സിനിമ ശാലകളും വിനോദ കേന്ദ്രങ്ങളും അടച്ചിടുന്നതും തുടരും.
നിയന്ത്രണങ്ങൾ ഇങ്ങനെ:
ഒന്ന്: സാമൂഹിക പരിപാടികളിലെ പരമാവധി ഒത്തുചേരലുകൾ 20 വ്യക്തികളിൽ കവിയരുത്.
രണ്ട്: എല്ലാ വിനോദപരിപാടികളും നിർത്തുക
മൂന്ന്: സിനിമാശാലകൾ, ഇൻഡോർ വിനോദ കേന്ദ്രങ്ങൾ, സ്വതന്ത്ര ഇൻഡോർ ഗെയിംസ് സ്ഥലങ്ങൾ അല്ലെങ്കിൽ റസ്റ്റോറൻറുകൾ, ഷോപ്പിങ് സെൻററുകളിലെ വിനോദ കേന്ദ്രങ്ങൾ, കായിക (ജിം പോലെ) കേന്ദ്രങ്ങൾ എന്നിവ അടക്കുക.
നാല്: റസ്റ്റാറൻറുകൾ, കഫേകൾ എന്നിവിടങ്ങളിൽ അകത്തിരുന്ന് ഭക്ഷണം നൽകുന്നത് നിർത്തുക. സേവനം പാർലൽ നൽകുന്നതിൽ പരിമിതപ്പെടുത്തുക.
ഇവൻറുകൾ, മീറ്റിങുകൾ, ഒത്തുച്ചേരൽ, പാർട്ടികൾ, ഖബറടക്ക ചടങ്ങുകൾ എന്നിവക്ക്, നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ സൂചിപ്പിച്ച മുൻകരുതൽ നടപടികൾ പാലിക്കണം. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ആരോഗ്യ മുൻകരുതൽ തീരുമാനങ്ങൾ അധികാരികളുടെ നിരന്തരമായ വിലയിരുത്തലിനും വിധേയമായിക്കും.
കോവിഡ് വ്യാപനം തടയാൻ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ച പ്രസ്താവനയുടെ തുടർച്ചയാണിത്. തീരുമാനം 20 ദിവസം കൂടി തുടരും. ഫെബ്രുവരി 14 രാത്രി 10 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി ബന്ധപ്പെട്ട വകുപ്പുകൾ സമർപ്പിച്ച ശിപാർശയുടെ ഭാഗമാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.