അന്താരാഷ്ട്ര വിമാന സർവിസ് പുനരാരംഭിക്കൽ; തീയതി പിന്നീട് അറിയിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം
text_fieldsറിയാദ്: കോവിഡിനെ തുടർന്ന് നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവിസ് പുനരാരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാവുെമന്ന പ്രചാരണം സജീവമായിരിക്കെയാണ് ചൊവ്വാഴ്ച രാത്രി 12ഒാടെ മന്ത്രാലയത്തിൽ നിന്ന് ഇത്തരത്തിൽ ഒരു അറിയിപ്പുണ്ടായത്. ഒൗദ്യോഗിക ട്വീറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത പോസ്റ്ററിലാണ് ഇൗ അറിയിപ്പുള്ളത്.
മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. യാത്രാവിലക്ക് പൂർണമായും നീക്കം ചെയ്യുന്ന തീയതി ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് കഴിഞ്ഞ ദിവസം പ്രാദേശിക മാധ്യമ-ങ്ങൾ റിപ്പോർട്ട് ചെയ് തിരുന്നത്. അതനുസരിച്ച് എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പ്രവാസികളും നല്ല പ്രതീക്ഷയിലായിരുന്നു.
2021 ജനുവരി മുതൽ യാത്രാനിരോധനം പൂർണമായും ഒഴിവാക്കുമെന്ന് കഴിഞ്ഞ സെപ്തംബറിൽ സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. വിലക്ക് നീക്കുന്നതിന് 30 ദിവസം മുമ്പ് സമയപരിധി പ്രഖ്യാപിക്കുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു. സൗദി പൗരന്മാർക്കും സൗദി വിസയുള്ള വിദേശികൾക്കും രാജ്യത്തേക്ക് വരാനും പോകാനുമുള്ള വിലക്കാണ് നീക്കുകയെന്ന് അറിയിച്ചിരുന്നത്. അതിെൻറ കൃത്യമായ തീയതി സംബന്ധിച്ച പ്രഖ്യാപനമാണ് ബുധനാഴ്ച ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തീയതി ഉടൻ പ്രഖ്യാപിക്കില്ല എന്ന അറിയിപ്പാണിപ്പോൾ മന്ത്രാലയം നൽകയിരിക്കുന്നത്ത്.
കോവിഡ് പൊട്ടിപുറപ്പെട്ടതോടെ ഒമ്പത് മാസം മുമ്പാണ് വിദേശ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയത്. ഇതിനിടയിൽ സെപ്തംബർ 15ന് വിലക്ക് ഭാഗികമായി നീക്കം ചെയ്തുകൊണ്ടുള്ള തീരുമാനമുണ്ടായി. ഇതേ തുടർന്ന് കര, േവ്യാമ, കടൽ കവാടങ്ങൾ യാത്രക്കാർക്കായി തുറന്നിരുന്നു. എന്നാലും മിക്ക വിദേശരാജ്യങ്ങളുമായുള്ള യാത്രാവിലക്കും കോമേഴ്സ്യൽ വിമാനസർവിസ് നിരോധനവും നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.