കാപ്പിയിൽ ഈ സൗദി കലാകാരി വിരിയിച്ചത് വരയുടെ ഗിന്നസ് റെക്കോഡ്
text_fieldsജിദ്ദ: കാലാവധി കഴിഞ്ഞ കാപ്പിപ്പൊടിയിൽ ഈ സൗദി കലാകാരി വരച്ചുകാട്ടിയ വിസ്മയത്തിന് ഗിന്നസ് റെക്കോഡിെൻറ തിളക്കം. ലോകത്തെ ഏറ്റവും വലിയ 'കോഫി പെയിൻറിങ്' വരച്ചാണ് ഒഹുദ് അബ്ദുല്ല അൽമാകി റെക്കോഡ് പുസ്തകത്തിൽ ഇടം നേടിയത്. 220 ചതുരശ്ര മീറ്റർ നീളത്തിൽ സൗദിയിലെയും അയൽരാജ്യമായ യു.എ.ഇയിലെയും നേതാക്കളുടെ ചിത്രമാണ് അൽമാകി പകർത്തിയത്.
'45 ദിവസത്തെ തുടർച്ചയായ അധ്വാനം കൊണ്ടാണ് ഇത് പൂർത്തിയാക്കിയത്. രണ്ടു സാക്ഷികളുടെ നിരീക്ഷണവും വിഡിയോ റെക്കോഡിങ്ങും ഉണ്ടായിരുന്നു.' -അൽമാകി പറഞ്ഞു. 'നസീജ് വൺ' എന്നാണ് ഈ ആർട്ട്വർക്കിന് പേരിട്ടിരിക്കുന്നത്. ഏഴു തുണികൾ ബന്ധിപ്പിച്ച കാൻവാസിൽ ജിദ്ദയിലായിരുന്നു കാപ്പിപ്പൊടിയിലെ ചിത്രരചന.
ഗിന്നസിെൻറ വിശദീകരണമനുസരിച്ച് അൽമാകി നാലരക്കിലോ കാപ്പിയാണ് ചിത്രനിർമാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ഇതാദ്യമാണ് ഒരു സൗദി വനിത ഒറ്റക്ക് റെക്കോഡിന് ഉടമയാകുന്നതെന്ന് ഗിന്നസ് അധികൃതർ വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള വനിതകളുടെ ശാക്തീകരണത്തിന് തെൻറ നേട്ടങ്ങൾ കരുത്തുപകരുമെന്ന് അൽമാകി പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.