റിയൽ എസ്റ്റേറ്റിൽ കുതിച്ച് ഷാർജ
text_fieldsഷാർജ: റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി ഷാർജ. ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പ് (എസ്.ആർ.ഇ.ആർ.ഡി)പുറത്തുവിട്ട ആഗസ്റ്റിലെ റിപ്പോർട്ട് പ്രകാരം രണ്ട് ബില്യൻ ദിർഹമിന്‍റെ ഇടപാടുകൾ ഒരു മാസം നടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. മൊത്തം 2450 ഇടപാടുകളാണ് നടന്നത്. ഇതിൽ 31 ശതമാനവും (747) വിൽപ്പനയുമായി ബന്ധപ്പെട്ടതാണ്. 303 (12.6 ശതമാനം) ഇടപാടുകൾ വായ്പ മുഖാന്തരമുള്ള ഇടപാടുകൾ ആണെങ്കിൽ മറ്റുള്ളവ 56 നാല് ശതമാനം വരും.
വീടുകളും ഫ്ലാറ്റുകളും വ്യാപാര വ്യവസായ കാർഷിക ആവശ്യങ്ങൾക്കുള്ള ഇടങ്ങളും അടക്കം മൊത്തം 6.3 ദശലക്ഷം ചതുരശ്ര അടി വിൽപ്പനയാണ് ഷാർജയിലെ വിവിധ മേഖലകളിലായി നടന്നത്. റിപ്പോർട്ട് പ്രകാരം മുവൈല വാണിജ്യ മേഖലയിലാണ് ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നത്. 213 ഇടപാടുകൾ മുവൈലയിൽ രേഖപ്പെടുത്തിയപ്പോൾ 104 ഇടപാടുകളുമായി അൽ ഖാൻ ഏരിയ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. അൽ നഹ്ദയും അൽ റിഖമായിബയും തൊട്ടു പിറകിലായി വളർച്ച കാണിച്ചിട്ടുണ്ട്. ഷാർജ നഗരപ്രദേശങ്ങൾ കൂടാതെ ഉപനഗരങ്ങളായ ഖോർഫക്കാനും കൽബയും റിയൽ എസ്റ്റേറ്റ് മേഖലയിൽ ശ്രദ്ധേയമായ വളർച്ചയാണ് രേഖപ്പെടുത്തിയത്.
അടിസ്ഥാന വികസന മേഖലയിലും ചരക്ക് ഗതാഗത സംവിധാനങ്ങളിലും ഭരണ നേതൃത്വം നടപ്പിലാക്കുന്ന സുപ്രധാന ചുവടുവെപ്പുകൾ ഏറെ നിക്ഷേപകരെ ഷാർജ എമിറേറ്റിലേക്ക് ആകർഷിക്കാൻ നിമിത്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.