ഗൾഫ് ഉച്ചകോടി സമന്വയത്തിെൻറ അധ്യായമെഴുതും: സൗദി കിരീടാവകാശി
text_fieldsജിദ്ദ: ജി.സി.സി ഉച്ചകോടി വാക്കുകളെ സമന്വയിപ്പിക്കുകയും അണികളെ ഏകീകരിക്കുകയും ചെയ്യുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. അൽഉലയിൽ ചൊവ്വാഴ്ച 41ാമത് ജി.സി.സി ഉച്ചകോടി നടക്കാനിരിക്കെയാണ് കിരീടാവകാശിയുടെ പ്രസ്താവന. ഉച്ചകോടി നന്മയുടെയും സമൃദ്ധിയുടെയും പാത ശക്തിപ്പെടുത്തും.
മേഖല സാക്ഷ്യം വഹിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ഒരുമയിലേക്കും െഎക്യദാർഢ്യത്തിലേക്കും നയിക്കപ്പെടമെന്ന സൽമാൻ രാജാവി െൻറയും മറ്റ് ജി.സി.സി ഭരണാധികാരികളുടെയും അഭിലാഷങ്ങൾ യഥാർഥ്യമാകും. ജി.സി.സിയുടെയും അറബ് രാജ്യങ്ങളുടെയും പരമോന്നത താൽപര്യങ്ങൾ നേടിയെടുക്കുന്നതിലും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിലും എല്ലാ ശ്രമങ്ങളും പ്രയോജനപ്പെടുത്തുന്നതിൽ അധിഷ്ഠിതമായ സമീപനമാണ് സൗദി അറേബ്യയുടെത്.
ജി.സി.സി രാജ്യങ്ങളിൽ സുരക്ഷയും സ്ഥിരതയും െഎക്യവും നിലനിർത്താൻ ദൈവം തുണക്കെട്ടയെന്ന് കിരീടാവകാശി ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.