Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightകർണാടക സ്വദേശിയുടെ...

കർണാടക സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
riyadh death joshi
cancel
camera_alt

ജോഷി

Listen to this Article

റിയാദ്​: ഹൃദയാഘാതം മൂലം റിയാദിൽ മരിച്ച കർണാടക സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹികപ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. ചിക്ക് മംഗ്ലൂർ സ്വദേശി ജോഷി (47) ആണ് ശുമൈസി കിങ്​ സഉൗദ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം റിയാദിൽ നിന്ന്​ മുംബൈ വഴി മംഗലൂരുവിലെത്തിയ​ എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്​.

വിമാനത്താവളത്തിൽ നിന്ന്​ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു. പിതാവ്: ജെറോം, മാതാവ്: മേരി, ഭാര്യ: പ്രസ്‌ലി, മക്കൾ: ജോയ് വിൻ, ജസ്‌ലിൻ. മൃതദേഹം നാട്ടിലെത്തിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ഇസ്മാഇൗൽ പടിക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakariyadhdeath case
News Summary - The body of a Karnataka native was brought home
Next Story