തീപിടിച്ച കാറിൽനിന്ന് സൗദി കാറോട്ട താരവും സഹായിയും കഷ്ടിച്ച് രക്ഷപ്പെട്ടു
text_fieldsജിദ്ദ: സൗദി കാറോട്ട താരം യസീദ് അൽറാജിഹ് കാറപകടത്തിൽനിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടു. പോളണ്ടിൽ ക്രോസ് കൺട്രി റാലിക്ക് വേണ്ടിയുള്ള ലോകകപ്പിെൻറ പോളിഷ് ബജാ റൗണ്ടിൽ പങ്കെടുക്കുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. കാറിന് സാങ്കേതിക തകറാറുണ്ടാകുകയും പിന്നീട് പൂർണമായും കത്തി നശിക്കുകയുമായിരുന്നു. തീപിടിത്തത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. താനും സഹായിയും സുഖമായിരിക്കുന്നുവെന്ന് യസീദ് അൽറാജിഹ് തന്നെ ആരാധകരെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
ട്വിറ്ററിൽ തന്റെ കാറിൽ തീ ആളിപ്പടരുന്നതിന്റെ ചിത്രവും വീഡിയോയും യസീദ് അൽറാജിഹ് പോസ്റ്റ് ചെയ്‌തു. 'ദൈവത്തിന് സ്തുതി, ഒരു അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. സാങ്കേതിക തകരാർ കാരണം മരുഭൂ റാലിക്ക് വേണ്ടിയുള്ള ലോകകപ്പിെൻറ ബജാ പോളണ്ട് റൗണ്ടിൽ എെൻറ കാർ കത്തിയമർന്നു. ഞാനും സഹായിയും സുഖമായിരിക്കുന്നു. എനിക്കുവേണ്ടി പ്രാർഥിക്കുകയും സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയുന്നു. എനിക്ക് മറുപടി നൽകാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുന്നു' എന്നാണ് യസീദ് അൽറാജിഹി ട്വിറ്ററിൽ കുറിച്ചത്.
'പെട്ടെന്ന് ഇന്ധന ഗന്ധം പുറത്തേക്ക് വമിച്ചു. ഉടൻ തന്നെ ഒരു മുന്നറിയിപ്പ് അടയാളം പ്രത്യക്ഷപ്പെട്ടു. ഇന്ധന ഗന്ധം വ്യാപകമായി പരന്നു. വാഹനം നിർത്തി. ഉടൻ താനും സഹായി മൈക്കിളും വേഗത്തിൽ പുറത്തിറങ്ങുകയായിരുന്നു' -കാർ കത്തിയതിനെ കുറിച്ച് യസീദ് അൽറാജിഹി ഇങ്ങനെയാണ് വിവരിക്കുന്നത്. 'ദൈവത്തിന് സ്തുതി. സഹായിക്ക് നിസാര പരിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.