ലാലുവിന്റെ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐയുടെ ഹർജി നേരത്തെ കേൾക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു
text_fields
ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണക്കേസിൽ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദിന് ഝാർഖണ്ഡ് ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമർപ്പിച്ച ഹരജികളിൽ നേരത്തേ വാദം കേൾക്കാൻ സുപ്രീം കോടതി സമ്മതിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ മുമ്പാകെയാണ് കേന്ദ്ര അന്വേഷണ ഏജൻസി ഹരജി സമർപ്പിച്ചത്. നേരത്തേ, കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ഝാർഖണ്ഡ് ഹൈക്കോടതി ലാലു പ്രസാദിന് ജാമ്യം അനുവദിച്ചിരുന്നു. 2021 ഏപ്രിൽ 17നും 2020 ഒക്ടോബർ ഒമ്പതിനും പുറപ്പെടുവിച്ച ജാമ്യ ഉത്തരവുകൾ ചോദ്യം ചെയ്തുള്ള സി.ബി.ഐയുടെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ലാലു ബീഹാർ മുഖ്യമന്ത്രിയായിരിക്കെയാണ് കോടികളുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. 1996ലാണ് അഴിമതി പുറത്തു വരുന്നത്. പിന്നീട് പട്‌ന ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. ഡൊറണ്ട കേസിൽ പ്രത്യേക സി.ബി.ഐ കോടതി ലാലുവിന് അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.