വിലക്കുറവിന്റെ മഹാമേള: വെറും 40 റിയാലിൽ ലോകകപ്പ് കാണാം
text_fieldsദോഹ: സമീപകാല ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് വിലയുമായാണ് ഖത്തർ കളിയാരാധകർക്കു മുമ്പാകെ ബുക്കിങ് ജാലകം തുറന്നത്. ഖത്തർ പൗരന്മാരും പ്രവാസികളും ഉൾപ്പെടെ ഇവിടെ താമസിക്കുന്നവർക്കെല്ലാം 40 റിയാലിൽ കളി കാണാനുള്ള സുവർണാവസരം. 1990 ഇറ്റലി ലോകകപ്പിനുശേഷം കാണികൾക്കായി വാദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് കൂടിയാണിത്. വ്യക്തിഗത മാച്ച് ടിക്കറ്റ് വിഭാഗത്തിൽ മാത്രമേ കാറ്റഗറി നാല് ലഭ്യമാവൂ. ഇത് ഖത്തർ റസിഡന്റ്സിന് മാത്രമാണെന്ന പ്രത്യേകതയും ഉണ്ട്. രണ്ടാമത്തെ കളി മുതൽ ഗ്രൂപ് റൗണ്ടിലെ മുഴുവൻ മത്സരങ്ങൾക്കുമുള്ള ടിക്കറ്റുകൾ 40 റിലായിന് ബുക്ക് ചെയ്യാം. എന്നാൽ, മുൻ ലോകകപ്പുകളുടെ സ്റ്റേഡിയം കാറ്റഗറികളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ഏറ്റവും കുറഞ്ഞ ഇരിപ്പിടങ്ങൾ മാത്രമായിരിക്കും കാറ്റഗറി നാലിലേക്ക് നീക്കിവെക്കുന്നത്. ഗാലറിയിൽ ഗോൾ പോസ്റ്റിന് പിറകിലായുള്ള മേഖലയാണ് കാറ്റഗറി നാല്. ഈ വിഭാഗത്തിൽ പ്രീക്വാർട്ടർ മത്സരത്തിന് 70ഉം ക്വാർട്ടർ ഫൈനൽ മത്സരത്തിന് 300ഉം സെമി ഫൈനൽ മത്സരത്തിന് 500ഉം ലൂസേഴ്സ് ഫൈനലിന് 300ഉം ഫൈനലിന് 750ഉം റിയാലാണ് നിരക്ക്.
വ്യക്തിഗത ടിക്കറ്റ് നിരക്കുകൾ
(ഖത്തർ റിയാലിൽ)
മത്സരങ്ങൾ; കാറ്റഗറി 1, കാറ്റഗറി 2, കാറ്റിഗറി 3, കാറ്റഗറി 4, അസസ്സബിലിറ്റി ടിക്കറ്റ്
- ഉദ്ഘാടന മത്സരം (മാച്ച് 1) 2250, 1600, 1100, 200, 200
- ഗ്രൂപ് മത്സരങ്ങൾ (മാച്ച് 2-48) 800, 600, 250, 40, 40
- പ്രീക്വാർട്ടർ (മാച്ച് 49-56) 1000, 750, 350, 70, 70
- ക്വാർട്ടർ ഫൈനൽ (മാച്ച് 57-60) 1550, 1050, 750, 300, 300
- സെമിഫൈനൽ (മാച്ച് 61, 62) 3480, 2400, 1300, 500, 500
- മൂന്നാം സ്ഥാനം (മാച്ച് 63) 1550, 1100, 750, 300, 300
- ഫൈനൽ (മാച്ച് 64) 5850, 3650, 2200, 750, 750
എങ്ങനെ ബുക്ക് ചെയ്യാം?
- ആദ്യം ഫിഫ വെബ്സൈറ്റിൽ (www.fifa.com) പ്രവേശിക്കുമ്പോൾ ടിക്കറ്റ് ബുക്കിങ് തുടങ്ങിയ അറിയിപ്പ് കാണം. അതിന് മുകളിലായി 'അപ്ലൈ ഫോര്‍ ടിക്കറ്റ്' എന്ന ഓപ്ഷനിൽ ക്ലിക് ചെയ്താല്‍ 'ഡിറക്ട് ടു ഇന്‍റര്‍നാഷനല്‍ അപ്ലൈ ഫോര്‍ ടിക്കറ്റ്, ഡിറക്ട് ടു ഖത്തര്‍ റെസിഡസ് അപ്ലൈ ഫോര്‍ ടിക്കറ്റ്' എന്ന ഇങ്ങനെ ഒരു വിന്‍ഡോയിലേക്ക് എത്തും.
- ഖത്തറിന് പുറത്തുനിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ഇന്‍റര്‍നാഷനല്‍ ഓപ്ഷനിലാണ് പോകേണ്ടത്. ഖത്തറില്‍ റെസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ തൊട്ടുതാഴെയുള്ള ഓപ്ഷനില്‍ ക്ലിക് ചെയ്യണം.
- ശേഷം, 'ഓള്‍മോസ്റ്റ് ദേര്‍' എന്ന ഒരു വിന്‍ഡോയിലാണ് നമ്മള്‍ എത്തുക. അവിടെ ഒരു കാഷേ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്താല്‍ ഫിഫ ടിക്കറ്റിങ് പോര്‍ട്ടലിലേക്ക് നമ്മളെ സ്വാഗതം ചെയ്യുന്ന വിന്‍ഡോയെത്തും. എങ്ങനെയാണ് ടിക്കറ്റിന് അപേക്ഷിക്കേണ്ടത് എന്ന് നമുക്ക് ഇവിടെനിന്ന് വായിച്ച് മനസ്സിലാക്കാം.
- തുടർന്ന് 'ലോഗിന്‍' ഓര്‍ 'ക്രിയേറ്റ് യുവര്‍ ടിക്കറ്റിങ്' അക്കൗണ്ട് എന്ന് കാണാം. ഇവിടെ ക്ലിക് ചെയ്താല്‍ ഫിഫ ഡോട്ട് കോം. ക്ലബ് എന്ന വിന്‍ഡോയിലേക്കാണ് എത്തുക. നേരത്തേ അക്കൗണ്ടുള്ളവര്‍ക്ക് നേരിട്ട് ലോഗിന്‍ ചെയ്യാം അല്ലാത്തവര്‍ രജിസ്റ്റര്‍ ചെയ്യണം.
- ഖത്തറില്‍ റെസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ 'വേര്‍ ഡു യു ലീവ്' എന്ന ഭാഗത്ത് ഖത്തര്‍ എന്നുതന്നെ കൊടുക്കണം, ഇതിന് ശേഷം ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമിലേക്കാണ് പ്രവേശിക്കുന്നത്. 'വെല്‍കം' എന്ന് എഴുതിക്കാണിക്കുന്ന ഈ വിന്‍ഡോയില്‍ 'ചൂസ് യുവര്‍ ടിക്കറ്റ്സ്' എന്നതിന് താഴെ 'ഇന്‍ഡിവിജ്വല്‍ മാച്ച് ടിക്കറ്റ്, ഫോര്‍ സ്റ്റേഡിയം ടിക്കറ്റ് സീരീസ്, ടീം സ്പെസിഫിക് ടിക്കറ്റ് സീരീസ്, ആക്സെസിബിലിറ്റി ടിക്കറ്റ് സീരിസ്' എന്നിവയില്‍ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.
- ഇന്‍ഡിവിജ്വല്‍ എടുക്കുമ്പോൾ ഗ്രൂപ് സ്റ്റേജ്, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ തുടങ്ങി ഫൈനല്‍ വരെയുള്ള ടിക്കറ്റുകള്‍ ഇവിടെ സെലക്ട് ചെയ്യാം.
- ടിക്കറ്റ് ഏത് കാറ്റഗറി വേണം എന്നതാണ് അടുത്ത തിരഞ്ഞെടുപ്പ്. ഖത്തറിലുള്ളവര്‍ക്ക് കാറ്റഗറി നാലും കാണാം. മറ്റുള്ളവര്‍ക്ക് മൂന്ന് കാറ്റഗറികളില്‍നിന്ന് ഇഷ്ടമുള്ള ടിക്കറ്റ് എടുക്കാം. ഒരാള്‍ക്ക് ഒരു മാച്ചിന് ആറ് ടിക്കറ്റ് വരെ എടുക്കാം.
- നിങ്ങള്‍ ഏത് ടീമിെൻറ ആരാധകനാണ് എന്നും ഫിഫ ചോദിക്കുന്നുണ്ട്. ഇഷ്ടടീമിനെ നിങ്ങള്‍ക്ക് സെലക്ട് ചെയ്യാം. ഖത്തര്‍ സെലക്ട് ചെയ്യുന്നവര്‍ ക്യൂഐഡി കൂടി നല്‍കണം.
- ആവശ്യമെങ്കില്‍ ഫെബ്രുവരി എട്ടു വരെ മാറ്റങ്ങള്‍ വരുത്താനും ഓപ്ഷനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.