തുർക്കിയ- സിറിയ ഭൂചലനം; ഫുജൈറ കെഎംസിസി ഒരു കണ്ടൈനർ അവശ്യസാധനങ്ങൾ കൈമാറി
text_fieldsഫുജൈറ: തുര്‍ക്കിയ സിറിയ ഭൂചലനത്തില്‍ സർവ്വതും നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി ഫുജൈറ കെ.എം.സി.സി അവശ്യസാധനങ്ങളും ഭക്ഷ്യ വസ്തുക്കളും അയച്ചു. ദിവസങ്ങൾക്കുള്ളിൽ ഒരു കണ്ടയ്നർ നിറയെ വസ്തുക്കളാണ് ഫുജൈറ കെ.എം.സി.സി ശേഖരിക്കുകയും റെഡ് ക്രെസെന്റ് മുഖേന ദുരിതബാധിതര്‍ക്ക് അയക്കുകയും ചെയ്തത്. യു. എ.ഇ കെ.എം.സി.സി ദേശീയ പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ റെഡ് ക്രെസെന്റ് മേധാവി അബ്ദുല്ല ദൻഹാനിക്ക് കെ.എം.സി.സി ശേഖരിച്ച വസ്തുക്കൾ കൈമാറി.
കെ.എം.സി.സിയുടെ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ മാതൃകയാണെന്നും കുറഞ്ഞ സമയം കൊണ്ട് വലിയ പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ചവർക്ക് അഭിവാദ്യമർപ്പിക്കുന്നുവെന്നും അബ്ദുല്ല ദൻഹാനി പറഞ്ഞു. മൂന്നു ദിവസത്തെ പ്രവര്‍ത്തനം കൊണ്ടുമാത്രം ലക്ഷകണക്കിന് രൂപയുടെ വസ്തുക്കള്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നത് പ്രവര്‍ത്തകരുടെ കഠിനപ്രയത്‌നവും പ്രവര്‍ത്തന ശൃംഗലയുടെ മികവുമാണെന്ന് കെ.എം.സി.സി ദേശീയ പ്രസിഡന്റ് ഡോക്ടർ പുത്തൂർ റഹ്മാൻ അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വസ്ത്രങ്ങള്‍, കമ്പിളിപ്പുതപ്പുകള്‍, കേടാവാത്ത ഭക്ഷ്യവസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ട അവശ്യവസ്തുക്കള്‍ തുടങ്ങി മുഴുവന്‍ വസ്തുക്കളും കൈമാറിയ പെട്ടികളിലുണ്ട്. റെഡ് ക്രെസെന്റ് ജീവനക്കാര്‍, ഫുജൈറ കെ.എം.സി.സി സംസ്ഥാന ജില്ലാ നേതാക്കൾ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.