യു.എ.ഇ പ്രസിഡൻറ് റഷ്യയിലേക്ക്
text_fieldsദുബൈ: വിവിധ തുറകളിൽ സഹകരണം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യവുമായി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ റഷ്യയിലേക്ക്. ചൊവ്വാഴ്ച റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി ശൈഖ് മുഹമ്മദ് നിർണായക ചർച്ച നടത്തും.
ഇരുരാജ്യങ്ങളും തമ്മിലെ അടുത്ത ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ യു.എ.ഇ പ്രസിഡൻറിന്റെ സന്ദർശനം വഴിയൊരുക്കും. ഗൾഫ് ഉൾപ്പെടെ അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം രൂപപ്പെടുത്താൻ പുടിന്‍റെ റഷ്യ എല്ലാ നീക്കവും നടത്തുന്നുണ്ട്. യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരു പ്രസിഡൻറുമാരും ചർച്ച ചെയ്യും.
സമാധാനപൂർണമായ പ്രശ്നപരിഹാരം എന്ന യു.എ.ഇ നിലപാട് ശൈഖ് മുഹമ്മദ് ബിൻ സായിദ് റഷ്യയെ ധരിപ്പിക്കും. പൊതു താൽപര്യമുള്ള നിരവധി വിഷയങ്ങളിൽ ഇരു പ്രസിഡൻറുമാരും തമ്മിൽ ചർച്ച നടക്കുമെന്ന് ഔദ്യോഗിക വാർത്ത ഏജൻസിയായ 'വാം' റിപ്പോർട്ട് ചെയ്തു. സെൻറ് പീറ്റേഴ്സ് ബർഗിലായിരിക്കും കൂടിക്കാഴ്ച. 2019ൽ പുടിൻ യു.എ.ഇ സന്ദർശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാന പങ്കാളിത്തത്തിന് 2018ൽ ധാരണ രൂപപ്പെടുകയും ചെയ്തു.എണ്ണ മേഖലയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും സ്വീകരിക്കുന്ന നിലപാടുകളും താൽപര്യപൂർവമാണ് ലോകം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.