വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
text_fieldsവള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍നിന്ന് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. ജനകീയാസൂത്രണത്തിെൻറ 25ാം വാർഷികാഘോഷ ഭാഗമായി വിളിച്ചുചേർത്ത യോഗത്തിൽനിന്നാണ് ഇറങ്ങിപ്പോക്ക്.
പഞ്ചായത്തിലെ നാലിലൊന്ന് ജനങ്ങൾക്കുപോലും വാക്സിൻ ലഭ്യമാക്കാതെ ആഘോഷം നടത്താൻ അടിയന്തര ഭരണസമിതി യോഗം വിളിച്ചുചേര്‍ത്ത പ്രസിഡൻറിെൻറ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്. ആഘോഷ അജണ്ടകൾ മാറ്റിവെച്ച് കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടെങ്കിലും പ്രസിഡൻറ് അനുവദിച്ചില്ലെന്ന് യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു.
മറ്റു പഞ്ചായത്തുകളില്‍ പകുതിയിലധികം ജനങ്ങൾക്ക് വാക്സിൻ ലഭിച്ചിട്ടും വള്ളിക്കുന്നിലെ നാലിലൊന്ന് പേർക്ക് പോലും ഒന്നാം ഡോസ് വാക്സിൻ ലഭിച്ചില്ല. പഞ്ചായത്തിലെ കോവിഡ് പ്രതിരോധ നടപടികള്‍ പൂർണമായും പരാജയമാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമായ കടലുണ്ടിനഗരം പി.എച്ച്.സിയില്‍ അത്താണിക്കൽ പി.എച്ച്.സിയില്‍ ലഭിച്ചതിെൻറ പകുതി വാക്സിൻ പോലും ലഭിച്ചിട്ടില്ല. ജനജീവിതത്തെ ബാധിക്കുന്ന ഗൗരവ വിഷയങ്ങളെ മാറ്റിനിര്‍ത്തി ജനകീയാസൂത്രണത്തിെൻറ 25ാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്ന സി.പി.എം ഭരണസമിതിയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്നും യു.ഡി.എഫ് അംഗങ്ങള്‍ അറിയിച്ചു.
തുടർന്ന് അംഗങ്ങൾ അത്താണിക്കലില്‍ പ്രകടനം നടത്തി. യു.ഡി.എഫ് ചെയർമാൻ സി. ഉണ്ണിമൊയ്തു, കൺവീനർ പി.പി. അബ്ദുൽ റഹ്മാൻ എന്നിവര്‍ നേതൃത്വം നല്കി. പ്രതിഷേധ യോഗത്തില്‍ പി.പി. അബ്ദുൽ റഹ്മാൻ, സി. ഉണ്ണിമൊയ്തു, നിസാർ കുന്നുമ്മൽ, ആസിഫ് മശ്ഹൂദ്, കെ.പി. ഹനീഫ, എം. കബീര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.