റമദാൻ സംഗമവും അത്താഴവിരുന്നും
text_fieldsറിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ സംഗമവും അത്താഴവിരുന്നും സംഘടിപ്പിച്ചു. അസിസിയ നെസ്റ്റോ ട്രെയിൻ മാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്‍റ് ഷാജഹാൻ ചാവക്കാട് അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി കോഓഡിനേറ്റർ സുരേഷ് ശങ്കർ ആമുഖപ്രസംഗം നടത്തി. മാധ്യമപ്രവർത്തകൻ വി.ജെ. നസ്റുദ്ദീൻ സംഗമം ഉദ്ഘാടനം ചെയ്‌തു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ റമദാൻ സന്ദേശം നൽകി. ഷംനാദ് കരുനാഗപ്പള്ളി, ജയൻ കൊടുങ്ങല്ലൂർ, സത്താർ കായംകുളം, മൈമൂന അബ്ബാസ്, നിഖില സമീർ, സുധിർ കുമ്മിൾ, റാഫി പാങ്ങോട്, മുജിബ് കായംകുളം എന്നിവർ സംസാരിച്ചു.
റമദാൻ കമ്മിറ്റി കോഓഡിനേറ്റർ പ്രെഡിൻ അലക്സ് സ്വാഗതവും ജനറൽ സെക്രട്ടറി റസൽ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു. ശിഹാബ് കൊട്ടുകാട്, സുലൈമാൻ ഊരകം, നാദിർഷാ, മുജിബ് താഴത്തതിൽ, മജീദ്, സുലൈമാൻ വിഴിഞ്ഞം, പുഷ്പരാജ്, അബ്ബാസ്, അയ്യൂബ് കരൂപ്പടന്ന, രാജു പാലക്കാട്, റഹ്മാൻ മുനമ്പത്ത്, ഗഫൂർ കൊയിലാണ്ടി, നിസാർ പള്ളിക്കശ്ശേരി, മുസ്തഫ നെസ്റ്റോ, നൗഫൽ മൻഹൽ, സാബു പത്തടി, മധു വർക്കല, ഫിറോസ് പോത്തൻകോട്, സൈഫ് കൂട്ടുങ്ങൽ, കബീർ മജീദ്, അഷറഫ് കായംകുളം, ഇസ്ഹാഖ് ലവ്ഷോർ തുടങ്ങിയവർ പങ്കെടുത്തു. നാഷനൽ കമ്മിറ്റി ട്രഷറർ ജോൺസൺ മാർക്കോസ്, യാസിർ അലി, ബഷീർ കോട്ടയം, സലാം ഇടുക്കി, ഷരീഖ് തൈക്കണ്ടി, കെ.ജെ. റഷീദ്, ജലീൽ ആലപ്പുഴ, ബിനു കെ. തോമസ്, അൻസാർ പള്ളുരുത്തി, സിയാദ് വർക്കല, എ.കെ.ടി. അലി, നസീർ തൈക്കണ്ടി, സമീർ റൈബക്ക്, സിയാദ് താമരശ്ശേരി, ഷമീർ കല്ലിങ്കൽ, മുത്തലിബ്, അഫ്സൽ, ലത്തീഫ് ശൂരനാട്, ശ്യാം വിളക്കുപാറ, റഊഫ് ആലപിടിയൻ, ലത്തീഫ് കരുനാഗപ്പള്ളി എന്നിവർ നേതൃത്വം നൽകി. അൽ അബീർ പോളിക്ലിനിക് മെഡിക്കൽ ടീമിന്‍റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ ഇഫ്‌താർ മീറ്റ്
ജിദ്ദ: ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐ.ഡബ്ല്യൂ.എ) ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു. പ്രസിഡന്‍റ് സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. ദിലീപ് താമരക്കുളം റമദാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി നാസർ ചാവക്കാട് ഐവയുടെ ഭാവി പരിപാടികൾ വിശദീകരിച്ചു. ഈദ് മീറ്റ്, ഏകദിന ടൂർ പ്രോഗ്രാം തുടങ്ങിയവ നടത്താൻ തീരുമാനിച്ചു. എ.പി.എ ഗഫൂർ, ഷാനവാസ് വണ്ടൂർ, അൻവർ വടക്കാങ്ങര, എം.എ.ആർ, ഹനീഫ പാറക്കൽ, റസാക്ക് മാസ്റ്റർ, ഇസ്മായിൽ പുള്ളാട്ട്, ജരീർ വേങ്ങര, കരീം മഞ്ചേരി, ലിയാഖത്ത് കോട്ട, മൻസൂർ വണ്ടൂർ, ഹൈദർ അലി, നജ്മുദ്ദീൻ, ഫൈസൽ അരിപ്ര, ഹനീഫ കാസർകോട് എന്നിവർ സംസാരിച്ചു. നാസർ ചാവക്കാട് സ്വഗതവും അബ്ബാസ് ചെങ്ങാനി നന്ദിയും പറഞ്ഞു.
കെ.എ.എം.സി മലയാളീസ് ഇഫ്‌താർ സംഗമം
മക്ക: കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ കെ.എ.എം.സി മലയാളീസിന്‍റെ ആഭിമുഖ്യത്തിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡൻറ് സഹീർ കീത്തടത്ത് അധ്യക്ഷത വഹിച്ചു. ഹോട്ടൽ നൂറുസ്സഫ്വയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ഫക്രുദ്ധീൻ അലി, മൊയ്തീൻ പാച്ചേനി, ജുനൈബ് ആനിക്കാട്ടിൽ എന്നിവർ സംസാരിച്ചു. മൊയ്‌തീൻ പ്രാർഥനക്ക് നേതൃത്വം നൽകി. നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ ജംഷീർ സ്വാഗതവും ഹബീബ് നന്ദിയും പറഞ്ഞു.
നിലമ്പൂർ കെ.എം.സി.സി ഇഫ്താർ സംഗമം
ജിദ്ദ: കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം ഇഫ്താർ സംഗമം നടത്തി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ജിദ്ദയിൽ അറിയപ്പെടുന്ന നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന മണ്ഡലമാണ് നിലമ്പൂർ കമ്മിറ്റിയെന്നും വർഷംതോറും സി.എച്ച് സെന്‍ററിനെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന പ്രവർത്തകർ ഇത്തവണയും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് അബൂട്ടി പള്ളത്ത് അധ്യക്ഷത വഹിച്ചു. മുസ്തഫ ബാഖവി ഊരകം മുഖ്യപ്രഭാഷണം നടത്തി. ഹബീബ് കല്ലൻ, പി.സി.എ. റഹ്മാൻ, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, സീതി കൊളക്കാടൻ, സീകൊ ഹംസ, ഹുസൈൻ ചുള്ളിയോട്, സൈഫുദ്ദീൻ വാഴയിൽ, ഉസ്മാൻ പോത്തുകല്ല് എന്നിവർ സംസാരിച്ചു. അഫ്സൽ കല്ലിങ്ങപ്പാടൻ സ്വാഗതവും ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു.
റിയാദ് ഒ.ഐ.സി.സി ഇഫ്താർ സംഗമം
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. ബത്ഹയിലെ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് കുഞ്ഞി കുമ്പള സംഗമം ഉദ്ഘാടനം ചെയ്തു. സലിം കളക്കര അധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യൻ (കേളി), സുധീർ കുമ്മിൾ (നവോദയ), വി.ജെ. നാസറുദ്ദീൻ, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി മണ്ണാർക്കാട്, ശിഹാബ് കൊട്ടുകാട് തുടങ്ങിയവർ സംസാരിച്ചു. സമീർ പുത്തൂർ റമദാൻ സന്ദേശം നൽകി. അബ്ദുല്ല വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലംകോട്, അസ്‌കർ കണ്ണൂർ, വിവിധ ജില്ല പ്രസിഡന്‍റുമാരായ സജീർ പൂന്തുറ, ബാലുക്കുട്ടൻ, സുഗതൻ നൂറനാട്, സലാം ഇടുക്കി, കെ.കെ. തോമസ്, നാദിർഷ എറണാകുളം, ശുകൂർ ആലുവ, സുരേഷ് ശങ്കർ, അമീർ പട്ടണത്ത്, എം.ടി. ഹർഷാദ്, ജലീൽ കണ്ണൂർ, വിൻസെന്‍റ്, സിദ്ദീഖ് കല്ലൂപ്പറമ്പൻ, സത്താർ കായംകുളം തുടങ്ങിയവർ നേതൃത്വം നൽകി. കൺവീനർ നവാസ് വെള്ളിമാട്കുന്ന് സ്വാഗതവും യഹ്യ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.
പ്രതീക്ഷ കുവൈത്ത് ലോഗോ പ്രകാശനവും ഇഫ്താർ സംഗമവും
കുവൈത്ത് സിറ്റി: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈത്ത് ലോഗോ പ്രകാശനവും ഇഫ്താർ സംഗമവും സാൽമിയ ബെറ്റർ ബുക്സ് ഹാളിൽ നടത്തി. രമേശ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. നസീർ കൊച്ചി സ്വാഗതം പറഞ്ഞു. ബിജു സ്റ്റീഫൻ, സുധ പ്രസാദ്, അബാസിയ കൺവീനർ സുരേഷ്, സാൽമിയ കൺവീനർ വി. ബിജു കുഞ്ഞുമോൻ, മുബാറക് കാമ്പ്രത്ത്, സാമൂഹിക പ്രവർത്തകൻ സമീർ, സിറാജ് കടക്കൽ, നൗഷാദ് വിതുര, ജോർജ് പയസ്, അജിത്ത് എന്നിവർ സംസാരിച്ചു. അനീഷ് അബ്ദുൽ സലീം റമദാൻ സന്ദേശം നൽകി. ജ്യോതി പാർവതി നന്ദി പറഞ്ഞു. ഷൈനി ആൻറണി ഏകോപനം നിർവഹിച്ചു. മനോജ് കോന്നി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.