വിവിധ കൂട്ടായ്മകൾ ഇഫ്താർ സംഗമം നടത്തി
text_fieldsആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇഫ്താർ സംഗമം
ദമ്മാം: ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇഫ്താർ സംഗമമൊരുക്കി. റെഡ് ടേബ്ൾ റെസ്റ്റാറൻറിൽ നടന്ന പരിപാടിയിൽ സമൂഹത്തിലെ നാനാതുറകളിൽനിന്നുള്ളവർ പങ്കെടുത്തു. ഇഫ്താറിനുശേഷം കാസ്ക് പ്രസിഡൻറ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. 16 ടീമുകളെ പങ്കെടുപ്പിച്ച് മേയ് 20ന് നടത്താൻ പോകുന്ന എട്ടാമത് കാസ്ക് ക്രിക്കറ്റ് ടൂർണമെൻറിന്റെ പ്രഖ്യാപനം സെക്രട്ടറി സുരേഷ് മഞ്ചക്കണ്ടി നടത്തി. കെ.വി. സുരേഷ്, ബഷീർ, ഷാജി ഹസ്സൻകുഞ്ഞു, ബാലു, ഹാരിസ് എന്നിവർ നേതൃത്വം നൽകി. അനിൽ കാനു നന്ദി പറഞ്ഞു.
പടവ് കുടുംബവേദി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
മനാമ: പടവ് കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കുക്ക് മീൽ റെസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ പടവ് പ്രസിഡന്റ് സുനിൽ ബാബു അധ്യക്ഷത വഹിച്ചു. നൗഷാദ് മഞ്ഞപ്പാറ റമദാൻ സന്ദേശം നൽകി. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ ഫസലുൽ ഹഖ്, ബഷീർ അമ്പലായി, ബദറുദ്ദീൻ പൂവാർ, താരിഖ് നജീബ് തുടങ്ങിയവർ സംസാരിച്ചു. ഉമ്മർ പാനായിക്കുളം, റാസിൻ ഖാൻ, അഷ്റഫ് വടകര, ഹക്കീം പാലക്കാട്, ഗണേഷ് കുമാർ, സുനിൽകുമാർ, ബൈജു മാത്യു, ബക്കർ കേച്ചേരി, ഹംസ തൃശൂർ എന്നിവർ നേതൃത്വം നൽകി. പടവ് സെക്രട്ടറി മുസ്തഫ പട്ടാമ്പി നന്ദി പറഞ്ഞു.
ഫ്രൻഡ്സ് റിഫ ഏരിയ സൗഹൃദ സംഗമം നടത്തി
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ദിശ സെന്ററുമായി സഹകരിച്ച് സൗഹൃദ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. വിവിധ മതവിശ്വാസികളും വ്യത്യസ്ത ആശയാദർശങ്ങൾ അനുസരിച്ചു ജീവിക്കുന്നവരും ഒരുമിച്ചിരിക്കുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്യുന്ന ഇത്തരം വേദികൾ ഈ കാലത്ത് ഏറെ അനിവാര്യമാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ച ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ പറഞ്ഞു. ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ അഹമ്മദ് റഫീഖ് സ്വാഗതവും ആഷിഖ് എരുമേലി നന്ദിയും പറഞ്ഞു.
സക്കീർ ഹുസൈന്റെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിന്റെ അവതാരകൻ യൂനുസ് രാജായിരുന്നു. സമീർ ഹസൻ, അബ്ദുൽ ജലീൽ മആമീർ, പി.എം. ബഷീർ, അബ്ദുൽസലാം, നാസർ, പി.എം. അഷ്റഫ്, ജുമൈൽ റഫീഖ്, ബുഷ്റ റഹീം, ഫാത്തിമ സ്വാലിഹ്, സഈദ റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
തളിപ്പറമ്പ് സി.എച്ച് സെൻറർ സംഗമം
ദുബൈ: തളിപ്പറമ്പ് സി.എച്ച് സെന്റർ ദുബൈ ചാപ്റ്റർ ഇഫ്താർ മീറ്റും കെ.എം.സി.സി തളിപ്പറമ്പ്, ഇരിക്കൂർ, പയ്യന്നൂർ, കല്യാശ്ശേരി, അഴീക്കോട് മണ്ഡലം ഭാരവാഹികളുടെയും ആജീവനാന്ത അംഗങ്ങളുടെ സംഗമവും നടന്നു. എം.കെ.പി. മൊയ്തു എരിപുരം ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങൾ മെമ്മോറിയൽ അപ്പാർട്ട്മെൻറ്സ് ഫണ്ട് സമാഹരണം അഡ്വ. ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു.
പദ്ധതി വിശദീകരണം എൻ.യു. ഉമ്മർ കുട്ടി നിർവഹിച്ചു. ബ്രോഷർ പ്രകാശനം മുഹമ്മദലി ജീപാസിൽനിന്ന് അബൂബക്കർ ആലക്കാട് ഏറ്റുവാങ്ങി. ലൈഫ് ടൈം മെംബർഷിപ് സിറാജ് തലശ്ശേരിയിൽനിന്ന് ആജൽ ഗ്രൂപ് എം.ഡി സിറാജ് ഏറ്റുവാങ്ങി. സമീർ വേങ്ങാട്, ഷജിമിൻ എന്നിവർ സംസാരിച്ചു. കല്യാശ്ശേരി മണ്ഡലം തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി സി.എച്ച് സെൻററിനുവേണ്ടി സ്വരൂപിച്ച് ഫണ്ട് പരിപാടിയിൽ കൈമാറി. ദുബൈ ചാപ്റ്റർ പ്രസിഡന്റ് ടി.പി. മഹ്മൂദ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ശരീഫ് കുഞ്ഞിമംഗലം, അരിയിൽ മുഹമ്മദ് കുഞ്ഞി, മർസൂക്ക് ഇരിക്കൂർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഒ. മൊയ്തു ചപ്പാരപ്പടവ് സ്വാഗതവും സെക്രട്ടറി സാദിഖ് കുഞ്ഞിമംഗലം നന്ദിയും പറഞ്ഞു.
ഇഫ്താർ വിരുന്നും കിറ്റ് വിതരണവും
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ സഹകരണത്തോടെ സിനാവ് സമദ് ഏരിയ കമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. 500ഓളം നോമ്പ് തുറക്കുള്ള വിഭവങ്ങൾ ഏരിയ മേഖലയിൽ വിതരണം ചെയ്തു. ഇഫ്താർ കിറ്റ് വിതരണം പ്രസിഡന്റ് മുഹമ്മദലി പാപ്പിനിശ്ശേരി ഉപദേശക സമിതി ചെയർമാൻ ഇമ്പിച്ചാലി ഉസ്താദിന് നൽകി ഉദ്ഘടനം നിർവഹിച്ചു. സിനാവ്, സമദ് ഷൻ, മഹോത് എന്നീ മൂന്ന് മേഖലകളിലായിരുന്നു കിറ്റുകൾ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.