ശൈഖ് ഖലീഫക്ക് ലോക നേതാക്കളുടെ യാത്രാമൊഴി
text_fieldsഅബൂദബി: യു.എ.ഇയുടെ രണ്ടാം പ്രസിഡന്‍റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന് യാത്രമൊഴിയേകി ലോക നേതാക്കൾ. അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ ഉൾപെടെ യു.എ.ഇയിൽ എത്തി. നിരവധി നേതാക്കൾ അടുത്ത ദിവസങ്ങളിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വിവിധ ലോകരാഷ്ട്രങ്ങൾ മൂന്ന് ദിവസം മുതൽ 40 ദിവസം വരെ ദുഖാചരണവും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ശൈഖ് ഖലീഫയുടെ മൃതദേഹം അബൂദബി അൽ ബതീൻ ഖബർസ്ഥാനിൽ ഖബറടക്കിയത്.
യു.എ.ഇയിൽ മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചതിനാൽ സർക്കാർ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. അബൂദബിയിൽ ഭൂരിപക്ഷം സ്വകാര്യ സ്ഥാപനങ്ങളും തുറന്നില്ല. ചൊവ്വാഴ്ച മുതലാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുക. യു.എ.ഇയിലെ ഏഴ് എമിറേറ്റിലെയും ഭരണാധികാരികൾ അബൂദബി മുഷ്രിഫ് കൊട്ടാരത്തിൽ ഒരുമിച്ച് ചേർന്നു.
ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതിന് ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഞായറാഴ്ചയും യു.എ.സ് വൈസ് പ്രസിഡൻറ് കമലാ ഹാരിസ് തിങ്കളാഴ്ചയും യു.എ.ഇയിൽ എത്തും. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്നലെ യു.എ.ഇയിൽ എത്തി. യു.എൻ. സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്, ഇന്ത്യൻ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ, ബ്രിട്ടനിലെ എലിസബത് രാജ്ഞി, ബ്രിട്ടീഷ് പ്രധാനമന്ത്രി മോറിസ് ജോൺസൺ, ജി.സി.സി സെക്രട്ടറി ജനറൽ നായിഫ് അൽ ഹജ്റഫ്, അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബൂൽ ഗെയ്ത്, സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, കുവൈത്ത് അമീർ ശൈഖ് നവാഫ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, ഒമാൻ സുൽത്താൻ ഹൈത്തം ബിൻ താരിഖ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാർകോൺ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വൻഡെർ ലിയൺ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് ചാൾസ് മൈക്കൽ, ആസ്ട്രിയൻ പ്രധാനമന്ത്രി കാൾ നെഹമ്മർ, പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ്, ഇൻഡോനേഷ്യൻ പ്രസിഡന്‍റ് ജോകോ വിദോദോ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, സിംബാബ്വെ പ്രസിഡന്‍റ് എമേഴ്സൺ ഡാംബുഡ്സോ, സിയേറ ലിയോൺസ്
പ്രസിഡന്‍റ് ജൂലിയസ് മാദാ ബയോ, ബ്രസീൽ പ്രസിഡന്‍റ് ജയർ ബൊൾസനാരോ, അർജന്‍റീന പ്രസിഡന്‍റ് ആൽബർട്ടോ ഫെർണാണ്ടസ്, യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് ചെയർമാൻ റഷാദ് അൽ അലിമി, ഈജിപ്ഷ്യൻ സ്രിഡന്‍റ് അബ്ദൽ ഫത്താഹ് അൽ സീസി, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, മൊറോക്കോ രാജാവ് മുഹമ്മദ് ആറാമൻ, ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, ഇറാഖ് പ്രസിഡന്‍റ് ബർഹം സാലിഹ്, പ്രധാനമന്ത്രി മുസ്തഫ
അൽ ഖാദിമി, ലബനൻ പ്രസിഡന്‍റ് മൈക്കൽ അവോൺ, തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് ഉർദുഗാൻ, സുഡാനി തോവ് ജനറൽ അബ്ദൽ ഫത്താഹ് അൽ ബുർഹാൻ, അൽജീരിയൻ പ്രസിഡന്‍റ് അബ്ദൽ മജിദ് ടെബ്ബൗൺസ്, തുനീഷ്യൻ പ്രസിഡന്‍റ് കെയ്സ് സഈദ് തുടങ്ങിയവർ അബൂദബി രാജകുടുംബത്തെ അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.