ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല 27ാമത് വാർഷികം സംഘടിപ്പിച്ചു
text_fieldsഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല സംഘടിപ്പിച്ച വാർഷിക പരിപാടിയിൽനിന്ന്
മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (ഫാറ്റ്) 27ാമത് വാർഷികവും ക്രിസ്മസ് പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. അദാരി ഗാർഡനിലുള്ള ന്യൂ സീസൺ ഹാളിൽ നടത്തിയ പരിപാടിയിൽ കേരള സ്റ്റേറ്റ് കോഓപറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ്ചെയർമാൻ അഡ്വ.ആർ. സനൽ കുമാർ മുഖ്യാതിഥിയായിരുന്നു. ഫാറ്റ് നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളെ കേരള ഗവൺമെന്റിനുവേണ്ടി അഭിനന്ദിച്ചു സംസാരിച്ച അദ്ദേഹം പ്രവാസി സമൂഹത്തിനുള്ളിൽ ഇതുപോലുള്ള സംഘടനകളുടെ ഐക്യത്തോടെയുള്ള പ്രവർത്തനം മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് റോബി ജോർജ് അധ്യക്ഷതവഹിച്ചു. പ്രവാസി ഭാരതീയ സമ്മാൻ നൽകി ഭാരതം ആദരിച്ച വ്യവസായ പ്രമുഖനും തിരുവല്ല സ്വദേശിയുമായ കെ.ജി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ഫാ. സേവറിയോസ് തോമസ് ക്രിസ്മസ്-പുതുവത്സര സന്ദേശം നൽകി. ജയിംസ് കൊട്ടാരം (കുവൈത്ത് തിരുവല്ല അസോസിയേഷൻ പ്രസിഡന്റ്), ദേവരാജൻ (അഡ്വൈസറി ബോർഡംഗം), വർഗീസ് ഡാനിയേൽ (രക്ഷാധികാരി), ബോബൻ ഇടുക്കള എന്നിവർ ആശംസാ പ്രസംഗം നടത്തി. ഫാറ്റ് ജനറൽ സെക്രട്ടറി അനിൽ പാലയിൽ സ്വാഗത പ്രസംഗവും പ്രോഗാം കമ്മിറ്റി കൺവീനർ മനോജ് ശങ്കരൻ നന്ദിയും പറഞ്ഞു.
പ്രമുഖ ഗായകരായ ഫാ. സേവറിയോസ് തോമസ്, സുമേഷ് അയിരൂർ (പിന്നണി ഗായകൻ) എന്നിവർ നേതൃത്വം നൽകിയ സംഗീതനിശയും കുട്ടികൾ അവതരിപ്പിച്ച നൃത്ത-നൃത്യങ്ങളും പരിപാടിക്ക് കൂടുതൽ മിഴിവേകി. ജനറൽ കൺവീനർ ജയിംസ് ഫിലിപ്, വൈസ് പ്രസിഡന്റുമാരായ ബ്ലസൻ മാത്യു, വിനു ഐസക്, ജോയന്റ് കൺവീനർമാരായ മാത്യു പാലിയേക്കര, വിനോദ് കുമാർ, ട്രഷറർ ജോബിൻ ചെറിയാൻ, എക്സിക്യൂട്ടിവ് കമ്മിറ്റി മെംബർമാരായ ജോസഫ് വടക്കേയിൽ ഫിലിപ്പോസ്, നൈനാൻ ജേക്കബ്, ടോബി മാത്യു, ഷിജിൻ ഷാജി, നിതിൻ സോമനാഥ്, രാജീവ് കുമാർ, അഡ്നാൻ, ഷിബു കൃഷ്ണ, രാധാകൃഷ്ണൻ, അഡ്വൈസറി ബോർഡംഗങ്ങളായ സജി ചെറിയാൻ, എബ്രഹാം ജോൺ, വി.ഒ. എബ്രഹാം എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.