ആറു മാസത്തിനുള്ളില്‍ 100 പ്രസവം; ശ്രദ്ധേയ നേട്ടവുമായി ഷിഫ അല്‍ ജസീറ ആശുപത്രി
text_fieldsമനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ആറു മാസത്തിനിടെ 100 പ്രസവം. കഴിഞ്ഞ ദിവസമാണ് നൂറാമത്തെ കണ്മണി പിറന്നത്. ഇതോടെ പ്രസവ ചികിത്സ മേഖലയില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചിരിക്കുകയാണ് ഷിഫ അല്‍ ജസീറ. മലയാളിയായ സംഗീതയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഷിഫയിലായിരുന്നു ഇവരുടെ ഗര്‍ഭകാല ചികിത്സ. ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് 100 പ്രസവം എന്ന നാഴികക്കല്ല് പിന്നിട്ടത്. ഈ സുപ്രധാന നേട്ടം ലോകോത്തര മാതൃശിശു ആരോഗ്യ സംരക്ഷണം നല്‍കുന്നതിനുള്ള ആശുപത്രിയുടെ സമര്‍പ്പണത്തെ അടിവരയിടുന്നതായി മാനേജ്മെന്റ് വാർത്തക്കുറിപ്പില്‍ അറിയിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ സീനിയര്‍ ഡോക്ടര്‍മാര്‍ ഉൾപ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടേയും മറ്റു വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിത്.
ഷിഫ അല്‍ ജസീറയില്‍ മികച്ച സൗകര്യങ്ങളോടുകൂടിയ ഗൈനക്കോളജി വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് കീഴില്‍ പ്രസവ ശുശ്രൂഷക്ക് മികവുറ്റ പരിചരണം ലഭ്യമാണ്. അമ്മക്കും നവജാത ശിശുവിനും ഇവിടെ ഉയര്‍ന്ന തലത്തിലുള്ള പരിചരണം ലഭിക്കുന്നുണ്ടെന്ന് ആശുപത്രി ഉറപ്പാക്കുന്നു.
കണ്‍സൽട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. അസ്റ ഖസീം അലി ഖാന്, സ്പെഷലിസ്റ്റ് ഗൈനക്കോളജിസ്റ്റുമാരായ ഡോ. അലീമ ജോസഫ്, ഡോ. ഭുവനേശ്വരി, ഡോ. റിന്സാത്ത് എടികെ, ഗൈനക്കോളജിസ്റ്റ് ഡോ. സുനിത കുംബ്ല എന്നീ പ്രമുഖരുടെ സേവനം ലഭ്യമാണ്.
ഒരു കണ്‍സൽട്ടന്റ് നിയോനറ്റോളജിസ്റ്റും നാല് വിദഗ്ധ ശിശുരോഗ വിദഗ്ധരും അടങ്ങുന്ന ആശുപത്രിയിലെ കരുത്തുറ്റ പീഡിയാട്രിക്സ്, നിയോനറ്റോളജി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ അത്യാധുനിക നവജാത ശിശു പരിചരണ യൂനിറ്റ് (എൻ.ഐ.സി.യു) പ്രത്യേക ശ്രദ്ധ ആവശ്യമുള്ള നവജാതശിശുക്കള്‍ക്ക് മുഴുവന്‍ സമയ പരിചരണവും നല്കുന്നു.
ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ജനറല്‍ സര്‍ജറി, ഗ്യാസ്ട്രോ എന്ററോളജി, യൂറോളജി, കാര്‍ഡിയോളജി, അനസ്തേഷ്യ എന്നിവയുമുണ്ട്. സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ പര്യാപ്തമായ അത്യാധുനിക ഡിജിറ്റല്‍ ഓപറേഷന് തിയറ്ററും ഐ.സി.യുവും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നു. പ്രസവ ചികിത്സ തേടുന്നവര്‍ക്കായി വിവിധ പാക്കേജുകളും ലഭ്യമാണ്. കിടത്തി ചികിത്സ വിഭാഗത്തില്‍ പ്രൈവറ്റ് റൂമുകള്‍, സ്യൂട്ട് റൂമുകള്‍ എന്നിവയുണ്ട്. എല്ലാ മെഡിക്കല്‍ സ്പെഷാലിറ്റികളിലും രോഗികള്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പരിചരണവും ഏറ്റവും നൂതനമായ ചികിത്സയും വാഗ്ദാനം ചെയ്യുന്നതായും ആശുപത്രി മാനേജ്മെന്റ് വാർത്തക്കുറിപ്പില്‍ അറിയിച്ചു.
പ്രസവ പരിശോധന 17288000 / 16171819 എന്ന നമ്പറില്‍ ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.